കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ പ്രതിഷേധം ആളിപ്പടരുന്നു

  • By Meera Balan
Google Oneindia Malayalam News

തെലങ്കാന വിരുദ്ധപ്രക്ഷോഭം കത്തിപ്പടരുന്ന ആന്ധ്രപ്രദേശില്‍ ജന ജീവിതം ദുസ്സഹമായി തീര്‍ന്നിരിയ്ക്കുകയാണ്. സീമാന്ധ്ര പൂര്‍ണമായും ഇരുട്ടിലായ അവസ്ഥയിലാണ്. 1956 ല്‍ ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകരിച്ച കാലം മുതല്‍ തന്നെ തെലുങ്ക് സംസാരിയ്ക്കുന്നവര്‍ക്കായി പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ഉയര്‍ന്നു വന്നതാണ്. തെലങ്കാന രൂപീകരിയ്ക്കുന്നതിനെതിരെ ആന്ധ്രയിലെ ജനവികാരം ഉണര്‍ന്നു കഴിഞ്ഞു. ഇതിന്റെ പരിണിതഫലങ്ങളാണ് കഴിഞ്ഞ കുറേ നാളുകളായി നാം കാണുന്നത്.

ഒരിയ്ക്കല്‍ തെലുങ്കാനയെന്ന സ്വപ്‌നത്തിന് വേണ്ടി നിരാഹാരം കിടന്ന് മരിച്ച പോറ്റി ശ്രീരാമലുവിന്റെ സമരം കണ്ടില്ലെന്ന് നടിച്ചവര്‍ തന്നെയാണ് പിന്നീട് സംസ്ഥാനം രൂപീകരിച്ചതും. ലോക്‌സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാന രൂപീകരിയ്ക്കുന്നത് കൊണ്ട് ആര്‍ക്കാണ് നേട്ടമെന്നത് ഏറെക്കുറെ വ്യക്തമാണ്. ആന്ധ്രയിലെ രണ്ട് പ്രമുഖ നേതാക്കള്‍ വിഭജനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴും നിരാഹാര സമരത്തിലാണ്. തെലങ്കാന വിരുദ്ധ വികാരം കത്തിപ്പടരുന്ന ആന്ധ്രയിലെ ചില ദൃശ്യങ്ങള്‍

ഭാഷയും വിഭജനവും

ഭാഷയും വിഭജനവും

ഭാഷാടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പലതും രൂപീകരിയ്ക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തിലാണ് 1956 ല്‍ ആന്ധ്രാപ്രദേശ് സംസ്ഥാനവും രൂപീകരിച്ചത്. തെലുങ്ക് സംസാരിയ്ക്കുന്നവര്‍ക്കായി പ്രത്യേകം സംസ്ഥാനം വേണമെന്ന ആവശ്യത്തിന് ആന്ധ്രയോളം തന്നെ പഴക്കമുണ്ട്

ആവശ്യം ശക്തമാകുന്നു

ആവശ്യം ശക്തമാകുന്നു

എല്ലാ സര്‍ക്കാരുകളെയും പ്രതിരോധത്തിലാക്കിയ പ്രശ്‌നം തന്നെയായിരുന്നു ആന്ധ്ര വിഭജനം. ആന്ധ്ര വിഭജിയ്ക്കാമെന്ന തീരുമാനത്തിലേയ്ക്ക് കോണ്‍ഗ്രസ് എത്തുന്നത് കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്

വിഭജനം ഇങ്ങനെ

വിഭജനം ഇങ്ങനെ

സീമാന്ധ്ര, റായല തെലുങ്കാന എന്നീ രണ്ട് സംസ്ഥാനങ്ങളായിട്ടാണ് ആന്ധ്രയെ വിഭജിയ്ക്കുക. ഹൈദരാബാദ്, ആദിലാബാദ്, ഖമ്മം, കരീംനഗര്‍, മഹബൂബ് നഗര്‍, മേഡക്, നല്‍ഗുണ്ഡ, നിസാമാ ബാദ്, രംഗ്ഗറെഡ്ഡി, വാറങ്കല്‍ എന്നിങ്ങനെ ആന്ധ്രയിലെ പത്ത് ജില്ലകള്‍ ചേര്‍ന്നതാണ് തെലങ്കാന. ആദ്യ പത്ത് വര്‍ഷം ഹൈദരാബാദ് ആയിരിയ്ക്കും പൊതു തലസ്ഥാനം

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിഭജനത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചു. ഇതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമാകുന്നത്.

പ്രതിഷേധം

പ്രതിഷേധം

ആന്ധ്ര വിഭജിയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സംസ്ഥാനത്തെ പല വൈദ്യുത നിലയങ്ങളും ഇതിനോടകം തന്നെ ജീവനക്കാര്‍ പണിമുടക്കിയത് മൂലം അടച്ച് പൂട്ടേണ്ട അവസ്ഥയിലാണ്. സംസഥാനത്തെ വൈദ്യുതി ഉത്പ്പാദനവും കുറഞ്ഞിട്ടുണ്ട്.

വഴി തടഞ്ഞും പ്രതിഷേധം

വഴി തടഞ്ഞും പ്രതിഷേധം

ദേശീയ പാതയിലെ ഗാതാഗതം, ട്രെയിന്‍ സര്‍വ്വീസുകള്‍ എന്നിവ തടഞ്ഞുമാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സീമാന്ധ്രക്കാര്‍ പ്രതിഷേധിയ്ക്കുകയാണ്.

നേതാക്കളുടെ സമരം

നേതാക്കളുടെ സമരം

ആന്ധ്രയുടെ പ്രതിഷേധത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി ഹൈദരാബാദിലും തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബാബു നായിഡു ദില്ലിയിലും നിരാഹാര സമരം നടത്തുകയാണ്

നായിഡുവിന്റെ സമരം തുടരുന്നു

നായിഡുവിന്റെ സമരം തുടരുന്നു

ദില്ലിയില്‍ ചന്ദ്രബാബു നായിഡു നടത്തുന്ന അനിശ്ചിതകാലം നിരാഹാര സമരം ഇപ്പോഴും തുടരുകയാണ്. സമരം പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് ഭവന്‍ റെഡിഡന്റസ് കമ്മീഷന്‍ നല്‍കിയ നോട്ടീസ് ഗൗനിക്കാതെയാണ് നായിഡുവിന്റെ നിരാഹാരം.

ജഗന്റേത് ഒത്തുകളി

ജഗന്റേത് ഒത്തുകളി

ഹൈദരാബാദില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ നേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഡി നടത്തുന്ന സമരം കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള ഒത്തുകളിയാണെന്നാണ് ചന്ദ്രബാബു നായിഡു ആരോപിയ്ക്കുന്നത്

ജഗന്റെ സമരം

ജഗന്റെ സമരം

ആന്ധ്രപ്രദേശ് വിഭജനത്തിനെതിരെ 2013 ഒക്ടോബര്‍ അഞ്ചിനാണ് ജഗന്‍ മോഹന്‍ റെഡ്ഡി നിരാഹാര സമരം ആരംഭിയ്ക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ജഗന്‍ സമരം ആരംഭിച്ചത്. സംസ്ഥാന നിയമസഭയില്‍ ഒരു പ്രമേയം പാസാക്കാതെ എങ്ങനെയാണ് കേന്ദ്രം ഏക പക്ഷീയമായി തീരുമാനം എടുക്കുന്നതെന്നും ജഗന്‍ ചോദിയ്ക്കുന്നു

ജനവികാരത്തെ ചൂഷണം ചെയ്യുന്നു

ജനവികാരത്തെ ചൂഷണം ചെയ്യുന്നു

ജനവികാരത്തെ ചൂഷണം ചെയ്യുകയാണ് കോണ്‍ഗ്രസെന്ന് ജഗന്‍. ജാമ്യത്തിലിറങ്ങുന്നതിന് മുന്‍പ് ജയിലില്‍ വച്ചും ആന്ധ്ര വിഭജനത്തിനെതിരെ ജഗന്‍ മോഹന്‍ റെഡ്ഡി സമരം നടത്തിയിരുന്നു

അക്രമം

അക്രമം

സീമാന്ധ്രയിലെ പല പ്രദേശങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിയ്ക്കയാണ്. ജനങ്ങള്‍ ഒന്നടകം തെലങ്കാന വിരുദ്ധ സമരത്തില്‍ പങ്കു ചേരുന്ന കാഴ്ചയാണ്. സ്ത്രീകള്‍ ഉള്‍പ്പടെ വന്‍ സംഘങ്ങളാണ് നിരത്തില്‍ പ്രക്ഷോഭത്തിനിറങ്ങുന്നത് ഇവരെ നിയന്ത്രിയ്ക്കാന്‍ പൊലീസ് ബുദ്ധിമുട്ടുകയാണ്

നേതാക്കള്‍ക്ക് പിന്നില്‍

നേതാക്കള്‍ക്ക് പിന്നില്‍

വിവിധ രാഷ്ട്രീയ പാര്‍ട്ടുകളുടെയും പിന്നില്‍ അണിനിരന്നാണ് ജനങ്ങള്‍ പ്രതിഷേധം നടത്തുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയടക്കം അടു്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോ എന്ന കാര്യം ഉറപ്പില്ല. ഇതിനിടെ നരേന്ദ്രമോഡിയുമായി ജഗന്‍ കൂടുല്‍ അടുക്കുന്നുവെന്ന് വാര്‍ത്തയുണ്ട്.

ബന്ദ്

ബന്ദ്

സീമാന്ധ്രയില്‍ പ്രഖ്യാപിച്ച 72 മണിയ്ക്കൂര്‍ ബന്ദ് അവസാനിച്ചെങ്കിലും അക്രമങ്ങള്‍ തുടരുകയാണ്. സീമാന്ധ്രയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

വെടി വയ്ക്കാന്‍ ഉത്തരവ്

വെടി വയ്ക്കാന്‍ ഉത്തരവ്

വിജയനഗരം ജില്ലയില്‍ അക്രമികളെ കണ്ടാല്‍ ഉടന്‍ വെടി വയ്ക്കാന്‍ ഉത്തരവുണ്ട്.ഇതിനിടയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുള്ള തീരുമാനം വരെ ഉയര്‍ന്നിരുന്നു.

അവസാനമെന്ത്?

അവസാനമെന്ത്?

ആന്ധ്രയിലെ സമരം ബാധിയ്ക്കുന്നത് അന്യ സംസ്ഥാനങ്ങളെ കൂടിയാണ്. കേരളം ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. കേന്ദ്ര ആന്ധ്ര വിഭജിയ്ക്കാനുള്ള തീരുമാനം പിന്‍വലിയ്ക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും പറയുന്നത്. ഈ ഒരു അവസ്ഥ തുടര്‍ന്നാല്‍ ആന്ധ്രയുടെ ഗതിയെന്താകും

English summary
Politician Chandrababu Naidu, now on the third day of a hunger strike in Delhi, is being asked to relocate from Andhra Bhawan or the headquarters of the Andhra Pradesh state government in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X