കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിമ്പ് ക്ഷാമം, പഞ്ചസാര ഇനി കയ്ക്കും, വില കുത്തനെ ഉയരുന്നു, ഏഴു വര്‍ഷത്തെ കൂടിയ നിരക്ക്..

കരിമ്പ് ക്ഷാമം മൂലം ഇന്ത്യയില്‍ പഞ്ചസാര വില കുത്തനെ ഉയരുന്നു

  • By Manu
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പഞ്ചസാര വിലയില്‍ വന്‍ വര്‍ദ്ധനവ്. കരിമ്പ് ക്ഷാമത്തെ ത്തുടര്‍ന്നാണ് പഞ്ചസാര വില കുതിച്ചുകയറിയത്. ഇന്ത്യയില്‍ ഏറ്റവുമധികം പഞ്ചസാര ഉല്‍പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ്. എന്നാല്‍ വേണ്ടത്ര കരിമ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവിടെയുള്ള പഞ്ചസാര മില്ലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

sugar

രണ്ടാഴ്ച മുമ്പ് 32 മുതല്‍ 36 വരെയായിരുന്നു പഞ്ചസാരയുടെ വില. ഇപ്പോള്‍ അത് 40നും 45നും ഇടയിലെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ പ്രതിസന്ധി കേരളത്തെയും ബാധിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ പഞ്ചസാരയ്ക്ക് 42 മുതല്‍ 45 വരെയാണ് വില. മഹാരാഷ്ട്രയില്‍ 169 പഞ്ചസാര മില്ലുകളുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇവയില്‍ 149 എണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. നിരവധി മില്ലുകള്‍ പൂട്ടിയതിനെത്തുടര്‍ന്ന് പഞ്ചസാര ഉല്‍പ്പാദനവും കുറഞ്ഞു. ഇതോടെയാണ് വില ഉയര്‍ന്നത്.

sugarcane

ഏഴു വര്‍ഷം മുമ്പാണ് ഇതിനു മുമ്പ് പഞ്ചാസര ഒരു കിലോയ്ക്ക് 40 രൂപയായത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 50 രൂപ വരെയെത്തുമെന്നാണ് സൂചന. 2010 ജനുവരിയിയാണ് അവസാനമായി പഞ്ചസാര വില 40ലെത്തിയത്. മഹാരാഷ്ട്ര യെക്കൂടാതെ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലും പഞ്ചസാര ഉല്‍പാദിപ്പിക്കുന്നുണ്ട്. നവംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയാണ് രാജ്യത്തെ പഞ്ചസാര മില്ലുകള്‍ പ്രവര്‍ത്തിക്കുന്നത്.

English summary
Sugar price in india is rising everyday. The unavailability of sugercane is the reason for price hike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X