കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് വധം: പ്രതികളുടെ വധശിക്ഷ റദ്ദാക്കി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. പ്രതികള്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.

പേരറിവാളന്‍, ശാന്തന്‍, മുരുകന്‍ എന്നിവരുടെ വധശിക്ഷയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ദയാ ഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാവസം വരുന്ന കേസുകളില്‍ വധശിക്ഷ റദ്ദാക്കാം എന്ന സുപ്രീം കോടതി ഉത്തരവിനെ പിന്‍പറ്റിയാണ് ഇപ്പോഴത്തെ വിധി. രാജീവ് വധക്കേസില്‍ പേരറിവാളനെ അന്യായമായി പ്രതി ചേര്‍ക്കുകയായിരുന്നു എന്ന് ആരോപണം ഉണ്ടായിരുന്നു. പേരറിവാളനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും പല കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

Rajiv Gandhi

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തിലുളള ബഞ്ചാണ് വധശിക്ഷ ജീവപര്യന്തമായി കുറച്ചത്. ഫെബ്രുവരി നാലിനാണ് ഇവര്‍ വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ദയാ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകി എന്നത് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യുന്നതിന് മതിയായ കാരണമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ജയിലില്‍ പ്രതികള്‍ പീഡനങ്ങള്‍ക്ക് വിധേയരായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കോടതി ഇക്കാര്യം പരിഗണിച്ചില്ല. പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.

പ്രതികള്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം എന്നാണ് കോടതി വിധിയില്‍ പറയുന്നത്. ജീവപര്യന്തം എന്ന് പറഞ്ഞാല്‍ ജീവിതാവസാനം വരെയുള്ള ജയില്‍ ശിക്ഷയാണെന്നും വിധിയില്‍ പറയുന്നുണ്ട്. എന്നാല്‍ 23 വര്‍ഷമായി തടവില്‍ കഴിയുന്ന പ്രതികള്‍ക്ക് വേണമെങ്കില്‍ ശിക്ഷാ ഇളവ് നല്‍കാമെന്ന് സൂചനയും വിധിയില്‍ ഉണ്ട്.

English summary
The Supreme Court on Tuesday commuted the death penalty of Rajiv Gandhi's killers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X