കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി ഉള്ളിലിരിക്കെ കാര്‍ തൂക്കിയെടുത്ത് വലിച്ചിഴച്ച് തെലങ്കാന പൊലീസ്; സംഘര്‍ഷം

Google Oneindia Malayalam News

ഹൈദരാബാദ്: വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിളയ്‌ക്കെതിരെ പൊലീസ് അക്രമം. തെലങ്കാനയിലെ ടി ആര്‍ എസ് സര്‍ക്കാരിനെതിരെ പദയാത്ര നടത്തുന്ന വൈ എസ് ശര്‍മിളയുടെ കാര്‍ ശര്‍മിള വാഹനത്തിലിരിക്കെ തന്നെ പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് തൂക്കിയെടുത്ത് കൊണ്ടുപോയി.

തെലങ്കാന മുഖ്യമന്ത്രി കെ സി ആറിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലേക്ക് കാറില്‍ യാത്ര ചെയ്യുമ്പോഴാണ് പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് അവരുടെ കാര്‍ തെരുവിലൂടെ കെട്ടിവലിച്ചത്. ശര്‍മിളയും നേതാക്കളും കാറില്‍ തന്നെ ഇരിക്കെയാണ് ഹൈദരബാദ് പൊലീസിന്റെ നടപടി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

1

സംഭവത്തില്‍ പ്രതിഷേധവുമായി വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശര്‍മിളയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ പുതിയ നടപടി. തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ വമ്പന്‍ അഴിമതി നടത്തുകയാണ് എന്ന് ആരോപിച്ചാണ് വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടി പദയാത്ര നടത്തുന്നത്.

കടം കയറി മുടിഞ്ഞ ജോലിക്കാരി എല്ലാം പറഞ്ഞു, ഒടുവില്‍ നയന്‍താര ചെയ്തത് ഇങ്ങനെ; തുറന്നുപറഞ്ഞ് വിഘ്‌നേഷിന്റെ അമ്മകടം കയറി മുടിഞ്ഞ ജോലിക്കാരി എല്ലാം പറഞ്ഞു, ഒടുവില്‍ നയന്‍താര ചെയ്തത് ഇങ്ങനെ; തുറന്നുപറഞ്ഞ് വിഘ്‌നേഷിന്റെ അമ്മ

2

യാത്ര ഇതിനോടകം 3500 കിലോമീറ്റര്‍ പിന്നിട്ടിട്ടുണ്ട്. അതേസമയം കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ചതിനാലാണ് ശര്‍മിളയെയും കൊണ്ട് കാര്‍ കെട്ടിവലിച്ച് പോകേണ്ടി വന്നത് എന്നാണ് പൊലീസ് പറയുന്നത്. അതേസമയം മകളെ കാണാന്‍ ഹൈദരാബാദിലെ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച ശര്‍മിളയുടെ അമ്മ വൈ എസ് വിജയലക്ഷ്മിയെ വീട്ടുതടങ്കലിലാക്കി.

തുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞുതുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞു

3

കഴിഞ്ഞ ദിവസം വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടി അനുയായികളും തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രവര്‍ത്തകരും തമ്മില്‍ വാറങ്കലില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ തകര്‍ന്ന കാറുകളിലൊന്നിന്റെ ഡ്രൈവിംഗ് സീറ്റില്‍ കയറിയാണ് ശര്‍മിള കെ സി ആറിന്റെ ഔദ്യോഗിക വസതിയിലേക്ക് പോകാന്‍ ശ്രമിച്ചത്.

രണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യംരണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യം

4

ഇന്നലത്തെ സംഘര്‍ഷത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ച ഒരു കാറുമായി ശര്‍മിള നീങ്ങിയപ്പോള്‍, ഹൈദരാബാദ് പൊലീസ് അവരെ തടഞ്ഞുനിര്‍ത്തി വാഹനം എസ് ആര്‍ നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി എന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് പദയാത്രയ്ക്കുള്ള അനുമതി താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. നേരത്തെ ബി ജെ പിയുടെ റാലിക്കും പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

വീഡിയോ കാണാം

English summary
Telangana: YS Sharmila's car towed away by hyderbad police with her in it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X