മനുഷ്യരല്ല മൃഗച്ചാവേറുകള്‍; റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയെക്കാത്തിരിക്കുന്നത് ഭീകരാക്രമണ പരമ്പര!

  • By: Sandra
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ഭീകരസംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍. തണുപ്പുകാലത്തിന്റെ ആനുകൂല്യം കണക്കിലെടുത്ത് വളര്‍ത്തുമൃഗങ്ങളെ ഉപയോഗിച്ച് രാജ്യത്ത് ദില്ലി ഉള്‍പ്പെടെയുള്ള മൂന്ന് നഗരങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്.


ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിപ്പോടെ റിപ്പബ്ലിക്ക് ദിനഘോഷത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായ ഉന്നതതല യോഗങ്ങളും ദില്ലിയില്‍ നടന്നു. ഇന്റലിജന്‍സ് മുന്നറിയിപ്പോടെ വിമാനത്താവളം റെയില്‍വേ സ്‌റ്റേഷന്‍, തിരക്കേറിയ പ്രദേശങ്ങളില്‍ എന്നിവിടങ്ങളിലും സുരക്ഷ ഉറപ്പുവരുത്തും. തെരുവു നായ്ക്കളുള്‍പ്പെടെയുള്ള ചെറിയ മൃഗങ്ങളും നിരീക്ഷണത്തിലായിരിക്കും.

 മൃഗങ്ങള്‍ ചാവേറുകള്‍

മൃഗങ്ങള്‍ ചാവേറുകള്‍

റിപ്പബ്ലിക് ദിനത്തില്‍ ദില്ലി, മുംബൈ, അഹമ്മബാദ് തുടങ്ങിയ നഗരങ്ങളില്‍ മൃഗങ്ങളെ ചാവേറുകളാക്കി ഭീകരാക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും ഭീകര വിരുദ്ധ സ്‌ക്വാഡുമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഇരകള്‍ മൃഗങ്ങള്‍

ഇരകള്‍ മൃഗങ്ങള്‍

തണുപ്പുകാലമായതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് തണുപ്പകറ്റുന്നതിന് വേണ്ടി ധരിപ്പിക്കുന്ന വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്‌ഫോടന വസ്തുക്കള്‍ ഘടിപ്പിച്ച് ചാവേര്‍ സ്‌ഫോടനം നടത്താനാണ് ഭീകരസംഘടനകളുടെ ശ്രമം. പൂച്ചകള്‍, പട്ടികള്‍, മുയലുകള്‍, ഗിന്നിപ്പന്നികള്‍ എന്നിവയെ ചാവേര്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ചേക്കാമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. തെരുവുനായ്ക്കളെ ഉപയോഗിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

സുരക്ഷ ശക്തമാക്കും

സുരക്ഷ ശക്തമാക്കും

തിരക്കേറിയ പ്രദേശങ്ങളായ റെയില്‍വേ സ്റ്റേഷന്‍, രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപത്ത് വളര്‍ത്തുമൃഗങ്ങളെ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇതോടെ സുരക്ഷ ശക്തമാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ഇന്റലിജന്‍സ് നിര്‍ദേശമുണ്ട്.

കോഴിച്ചാവേറുകള്‍

കോഴിച്ചാവേറുകള്‍

സിറിയയില്‍ സര്‍ക്കാര്‍ സേനയ്‌ക്കെതിരെ ആക്രമണം നടത്താന്‍ ഐസിസ് കോഴികളെ ചാവേറാക്കിയിരുന്നു. പക്ഷികളെ ഭീകരാക്രമണത്തിന് ഉപയോഗിയ്ക്കുന്ന ആദ്യത്തെ ഭീകരസംഘടനയാണ് ഐസിസ്.

പാരാഗ്ലൈഡറുകളും നിരീക്ഷണത്തില്‍

പാരാഗ്ലൈഡറുകളും നിരീക്ഷണത്തില്‍

ആളില്ലാ ഡ്രോണുകള്‍, പാരാഗ്ലൈഡറുകള്‍, എയറോ മോഡലുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവ വഴി ആക്രമണം നടത്താനുള്ള സാധ്യതകളും ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നില്‍ക്കാണുന്നു.

English summary
Central intelligence agencies have warned anti-terror units in cities like Delhi, Mumbai and Ahmedabad that terrorist cells may use animals as 'suicide bombers' to execute terror operations during Republic Day celebrations.
Please Wait while comments are loading...