ബീഹാറില്‍ ഇതൊരു പ്രശ്നമേ അല്ല, ഞങ്ങള്‍ മതവികാരങ്ങളെ മാനിക്കുന്നു; ഹിജാബ് വിഷയത്തില്‍ നിതീഷ് കുമാര്‍
പാറ്റ്ന: ഹിജാബ് വിവാദം കര്‍ണാടകയില്‍ കത്തിനില്‍ക്കുകയാണ്. ഉടുപ്പി ജില്ലയിലാണ് പ്രശ്നം ആദ്യം ഉടലെടുത്തത്. വിവാദം നിലനില്‍ക്കെ വീണ്ടും സ്കൂളുകള്‍ തുറന്ന കര്‍ണാടകത്തില്‍ ഹിജാബ് ധരിച്ച കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ല. സ്കൂളില്‍ ഓരോ വിദ്യാര്‍ത്ഥികളെയും പരിശോധിച്ച ശേഷമാണ് സ്കൂളിലേക്ക് കടത്തിവിട്ടത്. ഹിജാബ് ധരിച്ച് വീണ്ടും സ്കൂളില്‍ പ്രവേശിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. സ്കൂള്‍ അധ്യാപിക പറഞ്ഞു. ചില വിദ്യാര്‍ത്ഥികള്‍ ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ചു. ഇവരെ വീട്ടിലേക്ക് മടക്കി അയക്കുകയാണ് ഉണ്ടായത്.
അതേസമയം, ഹിജാബ് വിവാദം ഇന്ത്യയാകെ ചര്‍ച്ചയായതോടെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഞങ്ങളുടെ സംസ്ഥാനത്ത് ഇതൊരു പ്രശ്നമല്ലെന്നും ബീഹാര്‍ മതവികാരം മാനിക്കുന്ന ഒരു സംസ്ഥാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാസ് മുറിയില്‍ ആരെങ്കിലും എന്തെങ്കിലും തലയില്‍ വെച്ചാല്‍ അതിനെ കുറിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബീഹാറില്‍ ഇത് ഒരു പ്രശ്നമേ അല്ല, അത്തരം കാര്യങ്ങളില്‍ ഒന്നും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യമില്ല. കര്‍ണാടകയില്‍ ഈ വിഷയം കോടതിയില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ സ്കൂളുകളില്‍ കുട്ടികള്‍ ഏതാണ്ട് ഒരേ തരത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത്. ആരെങ്കിലും എന്തെങ്കിലും തലയില്‍ വെച്ചാല്‍ അതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. അത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറില്ല. ഞങ്ങള്‍ പരസ്പരം മതവികാരം മാനിക്കുന്നു- ബീഹാര്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് ഹിജാബ് വിവാദം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. ഡിസംബര്‍ അവസാനത്തോടെ ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്തിയതോടെയായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഇതില്‍ പ്രതിഷേധിച്ച് കുറച്ച് ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി സ്കാര്‍ഫ് ധരിച്ച് കോളേജിലേക്ക് തിരിയാന്‍ തുടങ്ങി. ക്രമേണ, പ്രശ്നം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു, ചില സ്ഥലങ്ങളില്‍ ക്യാമ്പസില്‍ സംഘര്‍ഷത്തിനും അക്രമത്തിനും ഇടയാക്കി.
തുടര്‍ന്ന്, കാമ്പസുകളില്‍ കൂടുതല്‍ അസ്വസ്ഥതകളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഫെബ്രുവരി 9 മുതല്‍ ഹൈസ്കൂളുകള്‍ക്കും പ്രീ-യൂണിവേഴ്സിറ്റി കോളേജുകള്‍ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. കര്‍ണാടക ഹൈക്കോടതിയില്‍ ഈ വിഷയത്തില്‍ ഹരജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്, ഇടക്കാല ഉത്തരവില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും എല്ലാ വിദ്യാര്‍ത്ഥികളും കാവി ഷാളുകള്‍, സ്കാര്‍ഫുകള്‍, ഹിജാബ്, ക്ലാസ് മുറിയില്‍ ധരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications