കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കള്ളി'കളെകൊണ്ട് പോലീസിന് തലവേദന, മോഷണ രീതി കേട്ടാല്‍ ഞെട്ടും!

മെട്രൊ ട്രെയിനുകളില്‍ സ്ത്രീ മോഷണക്കാര്‍ പോലീസിന് തലവേദനയാകുന്നു. ഈ വര്‍ഷം മാത്രം 532 കള്ളികളെയാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : ദില്ലി മെട്രൊ ട്രെയിനുകളില്‍ സ്ത്രീ മോഷണക്കാര്‍ പോലീസിന് തലവേദനയാകുന്നു. പുരുഷന്മാരായ മോഷണക്കാരെ വെല്ലുന്ന വൈദഗ്ധ്യവുമായെത്തിയിരിക്കുന്ന സ്ത്രീ മോഷണക്കാര്‍ക്കെതിരെ ജാഗ്രത വേണമെന്ന് പോലീസിന്റെ നിര്‍ദേശം.

ഈ വര്‍ഷം മാത്രം 532 കള്ളികളെയാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 10-12 വനിത സംഘങ്ങളാണ് മോഷണം നടത്തുന്നതിന് പിന്നിലെന്നും വ്യക്തമായിട്ടുണ്ട്. നാടകീയമായാണ് ഇവരുടെ മോഷണ ശ്രമങ്ങളെന്നും പോലീസ് പറയുന്നു.

 നിങ്ങളാണ് ഇര

നിങ്ങളാണ് ഇര

മെട്രൊ ട്രെയ്‌നിലെ തിരക്കേറിയ യാത്രയ്ക്കിടെ ഒരു സംഘം സ്ത്രീകള്‍ നിങ്ങളെ വളഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങളാണ് അവരുടെ ഇരയെന്ന് നിങ്ങള്‍ മനസിലാക്കുക- പോലീസ് പറയുന്നു.

നാടകീയ രംഗങ്ങള്‍

നാടകീയ രംഗങ്ങള്‍

വളരെ നാടകീയമായിട്ടാണ് സ്ത്രീ സംഘങ്ങള്‍ മോഷണം നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്. കൂട്ടമായി വന്ന് ഇരയെ വളയുന്നു. അതിനു ശേഷം സംഘത്തിലെ ഒരാള്‍ സുഖമില്ലായ്മ കാണിക്കുന്നു. ഇരയുടെ ശ്രദ്ധ മാറുമ്പോള്‍ മൂല്യമുള്ള വസ്തുക്കള്‍ അപഹരിച്ച് കടക്കുന്നു. തിരക്കേറിയ ട്രെയിനുകളിലായതിനാല്‍ കണ്ടെത്താനും പ്രയാസം.

 അറസ്റ്റിലാകുന്നവരില്‍ രണ്ടുപേര്‍ സ്ത്രീകള്‍

അറസ്റ്റിലാകുന്നവരില്‍ രണ്ടുപേര്‍ സ്ത്രീകള്‍

പുരുഷന്മാരെക്കാള്‍ നാലിരട്ടി സ്ത്രീകളാണ് മെട്രോ ട്രെയിനുകളില്‍ മോഷണം നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്. ദിവസം മോഷണക്കേസില്‍ അറസ്‌ററിലാകുന്നവരില്‍ രണ്ടു പേര്‍ സ്ത്രീകളാണെന്നും പോലീസ് പറയുന്നു. ആറോ ഏഴോ പേരടങ്ങുന്ന സംഘങ്ങളായാണ് ഇവരുടെ പ്രവര്‍ത്തനമെന്നും പോലീസ് പറയുന്നു.

 അന്വേഷണം മുന്നോട്ടില്ല

അന്വേഷണം മുന്നോട്ടില്ല

ഈ വര്‍ഷം മാത്രം 246 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇരകളാകുന്നവര്‍ പരാതി എഴുതി നല്‍കാന്‍ മടിക്കുന്നത് കാരണം അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. തിരിച്ചറിയപ്പെടാതിരിക്കാന്‍ തിരക്കേറിയ സമയമാണ് ഇവര്‍ മോഷണത്തിനായി തിരഞ്ഞെടുക്കുന്നതെന്നും കൃത്യമായി തയ്യാറാക്കിയ പദ്ധതിക്കനുസരിച്ചാണ് മോഷണം നടത്തുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.

 മോഷ്ടിക്കുന്നത് പണം

മോഷ്ടിക്കുന്നത് പണം

ഇത്തരം സംഘങ്ങള്‍ ചെറിയ ചെറിയ മോഷണത്തിലാണ് ഏര്‍പ്പെടുന്നത്. പണം, പഴ്‌സ് എന്നിവയാണ് ഇവര്‍ പ്രധാനമായി മോഷ്ടിക്കുന്നത്. സമയം നഷ്ടമാകുന്നതു കാരണം ആരും പരാതി നല്‍കാത്തതിനാല്‍ ഇവര്‍ക്ക് ശിക്ഷ ലഭിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

വേറെ വഴിയില്ല

വേറെ വഴിയില്ല

സാധാരണ രീതിയില്‍ മോഷണം നടന്നാല്‍ മോഷണ മുതല്‍ കണ്ടെത്തി തിരികെ ഏല്‍പ്പിക്കുകയാണ് പതിവെന്ന് സിഐഎസ്എഫ് വ്യക്തമാക്കുന്നു. പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ മോഷണം തടയുന്നതിന് കഴിയില്ലെന്നും സിഐഎസ്എഫ്.

 ടോക്കണ്‍ കൈയില്‍

ടോക്കണ്‍ കൈയില്‍

സാധാരണ യാത്രക്കാര്‍ക്കൊപ്പം തന്നെയാണ് മോഷണം നടത്തുന്നവരും എത്തുന്നതെന്നും ഇവരുടെ പക്കല്‍ ടോക്കണ്‍ ഉണ്ടാകുമെന്നും അതിനാല്‍ ഇവരെ സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയാനാകില്ലെന്നും സിഐഎസ്എഫ് വ്യക്തമാക്കുന്നു.

 തടഞ്ഞു

തടഞ്ഞു

അതേസമയം ഡിസംബര്‍ 9ന് 22 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം മോഷണം പോയ സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഘത്തെ സ്റ്റേഷനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞിട്ടുണ്ടെന്നും പോലീസ്.

 കുടിയേറ്റക്കാര്‍

കുടിയേറ്റക്കാര്‍

ഇന്റര്‍ലോക്ക്, ശാദിപൂര്‍, ആര്‍കെ ആശ്രം, ശാസ്ത്രി നഗര്‍, സീലംപൂര്‍ സ്റ്റേഷന്‍, എന്നിവിടങ്ങളിലാണ് ഇത്തരക്കാര്‍ കൂടുതലുള്ളതെന്നും ഇതിനു സമീപത്തു തന്നെയായിരിക്കും ഇവരുടെ താമസമെന്നും പോലീസ് വ്യക്തമാക്കുന്നു. ഇവരില്‍ അധികം പേരും മഹാരാഷ്ട്ര, ഛത്തീസ്ഗഢ് , ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്നും പോലീസ് പറയുന്നു.

English summary
The Central Industrial Security Force has detained 532 women and identified 10 to 12 all-women gangs who were caught committing thefts in trains this year alone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X