കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജെഎൻയു കുട്ടികളുടെ ചോര കൊണ്ടു ചുവക്കുകയാണ് ദില്ലിയിലെ തെരുവുകൾ', സംഘപരിവാറിനു ഭയമെന്ന് ഐസക്

Google Oneindia Malayalam News

ദില്ലി: ഫീസ് വർധനവ് അടക്കമുളള വിഷയങ്ങൾ ഉയർത്തി ജെഎൻയു വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് രാജ്യമെമ്പാട് നിന്നും വൻ പിന്തുണയാണ് ലഭിക്കുന്നത്. സർവ്വകലാശാല അധികൃതരുടെ വിദ്യാർത്ഥി വിരുദ്ദ നിലപാടുകൾക്കെതിരെ ദിവസങ്ങളായി ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമരത്തിലാണ്. കഴിഞ്ഞ ദിവസം പാർലമെന്റിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ചിനെ പോലീസ് ലാത്തിച്ചാർജ് അടക്കം നടത്തി നേരിട്ടതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ജെഎൻയു വിദ്യാർത്ഥികളെ പിന്തുണച്ച് ധനമന്ത്രി ടിഎം തോമസ് ഐസക് രംഗത്ത് വന്നു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ബിഎംസി പിടിക്കാൻ കോൺഗ്രസ് സഹായം തേടി ബിജെപി, മുഖം തിരിച്ച് കോൺഗ്രസ്, ഭരണം നിലനിർത്തി ശിവസേനബിഎംസി പിടിക്കാൻ കോൺഗ്രസ് സഹായം തേടി ബിജെപി, മുഖം തിരിച്ച് കോൺഗ്രസ്, ഭരണം നിലനിർത്തി ശിവസേന

'ജെഎൻയു കുട്ടികളുടെ ചോര കൊണ്ടു ചുവക്കുകയാണ് ദില്ലിയിലെ തെരുവുകൾ. ഒരുകാര്യം ഉറപ്പിച്ചു പറയാം. ഈ സമരത്തിന്റെ ലക്ഷ്യം കുട്ടികൾ നേടുക തന്നെ ചെയ്യും. കാരണം, അവരുടെ ഭാഗത്താണ് ന്യായവും നീതിയും. ഇവ രണ്ടിനും വേണ്ടി ലോകത്തു നടന്ന ഒരു വിദ്യാർത്ഥി സമരവും തോറ്റിട്ടിട്ടില്ല. സർക്കാരിന്റെ പാരാമിലിറ്ററിയും സംഘപരിവാറിന്റെ മുഷ്കും ഈ കുട്ടികൾക്കു മുന്നിൽ അടി പതറുക തന്നെ ചെയ്യും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സർവകലാശാല ദരിദ്രർക്ക് അപ്രാപ്യമാക്കാനുള്ള ഗൂഢപദ്ധതിയ്ക്കെതിരെയാണ് സമരം.

jnu

നീതിബോധമുള്ള പുതിയ തലമുറയ്ക്ക് അതിലെന്തു വിട്ടുവീഴ്ചയാണ് സാധ്യമാവുക. അക്കാര്യത്തിൽ പിൻവലിക്കപ്പെടാത്ത ഒരുറപ്പ് കുട്ടികൾക്ക് നൽകുകയേ വഴിയുള്ളൂ. സമരമാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്. ക്രൂരമർദ്ദനത്തെ അതിജീവിച്ചാണ് ജെഎൻയുവിലെ കുട്ടികൾ ഒറ്റക്കെട്ടായി സമരരംഗത്ത് ഉറച്ചു നിൽക്കുന്നത്. അവരുടെ സ്ഥൈര്യം രാജ്യം ഭരിക്കുന്നവരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് സമരമുഖത്തു നിൽക്കുന്ന പെൺകുട്ടികളെപ്പോലും പോലീസ് തെരുവുവിളക്കുകളച്ച് രാത്രിയിൽ ക്രൂരമായി മർദ്ദിക്കുന്നത്.

ശരദ് പവാറിന് രാഷ്ട്രപതി പദവി, എൻസിപിക്ക് കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം, ബിജെപിയുടെ വൻ തന്ത്രംശരദ് പവാറിന് രാഷ്ട്രപതി പദവി, എൻസിപിക്ക് കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം, ബിജെപിയുടെ വൻ തന്ത്രം

ഇടതുപക്ഷാശയങ്ങൾക്ക് ജെഎൻയുവിലുള്ള സ്വാധീനമാണ് സംഘപരിവാറിനെ ഭയപ്പെടുത്തുന്നത്. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഈ കാമ്പസിലെ ഏതുവിധേനെയും തകർക്കുകയാണ് ലക്ഷ്യം. സംഘപരിവാറിനെതിരെ രാജ്യത്തുയരേണ്ട യുവതയുടെ പ്രതിരോധത്തിന്റെ നേതൃത്വം ജെഎൻയുവിലായിരിക്കുമെന്ന് സംഘപരിവാറിനു നല്ല ഭയമുണ്ട്. എന്നാൽ ഈ തീപ്പൊരികളെ തല്ലിക്കെടുത്താനാവില്ല. മികച്ച കലാലയങ്ങൾ പാവപ്പെട്ടവനും പ്രാപ്യമാകണമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നുമുള്ള ഈ കുട്ടികളുടെ നീതിബോധത്തിനു മുന്നിൽ അധികാരികൾ കീഴടങ്ങിയേ മതിയാകൂ.

English summary
Thomas Isaac's facebook post in support of JNU protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X