തിരിച്ചുവരാമെന്ന് സുനില്‍ മൊണ്ഡാല്‍, മുകുള്‍ റോയിയെ കണ്ടു, വേണ്ടെന്ന് മമതയുടെ നിര്‍ദേശം
ദില്ലി: ബംഗാളില്‍ ആകെ പ്രതിസന്ധിയിലാണ് സുനില്‍ മൊണ്ഡാല്‍. തൃണമൂലില്‍ നിന്ന് കൂറൂമാറിയെത്തിയ എംപിയാണ് മൊണ്ഡാല്‍. എന്നാല്‍ ഇപ്പോള്‍ ടിഎംസിയിലേക്ക് തിരികെയെത്താന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിരിക്കുകയാണ് മൊണ്ഡാല്‍. ദില്ലിയില്‍ എത്തി അദ്ദേഹം മുകുള്‍ റോയിയെ കണ്ടിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് മൊണ്ഡല്‍ മുകുള്‍ റോയിയെ കാണുന്നത്. തൃണമൂല്‍ ഇപ്പോഴും മൊണ്ഡാലിനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ താല്‍പര്യപ്പെടുന്നില്ല.

പാര്‍ട്ടിയെ നിര്‍ണായക സമയത്ത് ചതിച്ചവരെയൊന്നും തിരികെ എടുക്കേണ്ടെന്നാണ് മമതാ ബാനര്‍ജിയുടെ നിലപാട്. മുകുള്‍ റോയ് വിചാരിച്ചാല്‍ മാത്രമേ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ സുനില്‍ മൊണ്ഡാലിന് സാധിക്കൂ. നിലവില്‍ തൃണമൂലില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ എത്തിയവരെല്ലാം അപ്രസക്തരായിരിക്കുകയാണ്. ബിജെപി ഇവരെയൊന്നും കാര്യമായി പരിഗണിക്കുന്നില്ല. സുവേന്ദു അധികാരിക്ക് മാത്രമാണ് നിലവില്‍ ബിജെപിയില്‍ അധികാരമുള്ളത്. ബിജെപിയില്‍ തുടക്കം മുതലുള്ള നേതാക്കള്‍ വരെ സുവേന്ദുവിന് സര്‍വാധികാരങ്ങളും നല്‍കിയതില്‍ കലിപ്പിലാണ്.
ഈസ്റ്റ് ബര്‍ദ്വാനില്‍ നിന്നുള്ള എംപിയാണ് സുനില്‍ മൊണ്ഡാല്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മൊണ്ഡാല്‍ ബിജെപിയില്‍ ചേരുന്നത്. ഒപ്പം സുവേന്ദു അധികാരി അടക്കമുള്ള പത്ത് എംഎല്‍എമാരും ഉണ്ടായിരുന്നു. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു ഇവരെ പാര്‍ട്ടിയില്‍ എത്തിച്ചത്. മുകുള്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയതോടെ ടിഎംസിയില്‍ നിന്ന് കൂറുമാറിയ പലരും അദ്ദേഹവുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ മമത ഇവരെ ഒപ്പം കൂട്ടാന്‍ തയ്യാറല്ല. പ്രധാന കാരണം വളരെ മോശമായ രീതിയില്‍ മമതയെയും പാര്‍ട്ടിയെയും താറടിച്ച് കാണിച്ചത് കൊണ്ടാണ്.
Recommended Video
പാര്‍ട്ടിയെ താറടിക്കുകയും എല്ലാ പരിധിയും ലംഘിച്ച് പ്രസംഗിക്കുകയും ചെയ്തവരൊന്നും ടിഎംസിയിലേക്ക് തിരിച്ചുവരാമെന്ന് മോഹിക്കേണ്ടെന്ന് മമത നേരത്തെ വ്യക്തമാക്കിയതാണ്. മുകുള്‍ ടിഎംസിയുടെ പഴയ കുടുംബാംഗമാണ്. സിബിഐ കേസും പറഞ്ഞ് ഭ യപ്പെടുത്തിയാണ് മുകുള്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ അതെല്ലാം തീര്‍ന്ന് മുകുള്‍ തിരിച്ചെത്തിയിരിക്കുകയാണെന്നും മമത നേരത്തെ പറഞ്ഞിരുന്നു. അതേസമയം തൃണമൂലില്‍ നിന്ന വന്നവരെ ബിജെപി നേതൃത്വം തയ്യാറാവുന്നില്ലെന്നാണ് പരാതി.












Click it and Unblock the Notifications