കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം ഉറ്റുനോക്കുന്നു, ബജറ്റില്‍ 'മോദി മാജിക്കു'ണ്ടാകുമോ?

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ പൊതുബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യാഴാഴ്ച അവതരിപ്പിക്കും. വിലക്കയറ്റം, വര്‍ധിച്ചു വരുന്ന ധനകമ്മി എന്നിവയെ പരിഗണിച്ചുകൊണ്ടുള്ള ബജറ്റായിരിക്കും എന്‍ഡിഎ സര്‍ക്കാര്‍ അവതരിപ്പിക്കുകയെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

ധനക്കമ്മിയ്ക്ക് പ്രധാന കാരണമായ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാനുള്ള ശ്രമമുണ്ടാകും. പക്ഷേ, ചെലവ് വെട്ടിച്ചുരുക്കുന്നതിലൂടെയോ പുതിയ സ്രോതസ്സുകള്‍ കണ്ടെത്തിയോ നിലവിലുള്ള 4.5 ശതമാനം കമ്മി നിലനിര്‍ത്തുകയെന്ന തന്ത്രവും ജെയ്റ്റ്‌ലി സ്വീകരിച്ചേക്കും.

Finance Minister Arun Jaitley

കാലവര്‍ഷം മോശമായത് രാജ്യത്തെ വിലക്കയറ്റം രൂക്ഷമാക്കുമെന്ന് ബുധനാഴ്ച പുറത്തുവിട്ട സാമ്പത്തികസര്‍വേ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതി, ദേശീയ ഗ്രാമീണാരോഗ്യ പദ്ധതി, സര്‍വ ശിക്ഷ അഭിയാന്‍ എന്നിവ കാലോചിതമായി പരിഷ്‌കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

നികുതി സമ്പ്രദായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് വാണിജ്യലോകം സ്വപ്‌നം കാണുന്നത്. ഇപ്പോള്‍ ജിഡിപിയുടെ 2.26 ശതമാനമുള്ള സബ്‌സിഡികളെ കുറച്ചുകൊണ്ടുവരുന്നതായിരിക്കും ജെയ്റ്റ്‌ലിയുടെ മുന്നിലുള്ള ഏറ്റവും വലിയ തലവേദന.

സിഗരറ്റ് തീരുവ വര്‍ധിപ്പിക്കും, പത്തുകോടിയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് അധിക നികുതി., ആദായനികുതി പരിധി വര്‍ധിപ്പിക്കും, നികുതി രഹിത നിക്ഷേപത്തിന്റെ പരിധി കൂട്ടും, കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ എന്നിവയാണ് പ്രതീക്ഷിക്കുന്ന പ്രധാന തീരുമാനങ്ങള്‍

English summary
Finance Minister Arun Jaitley will present his maiden Budget on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X