നടപടി പാകിസ്താൻ ചോദിച്ചു വാങ്ങിയത്, രാജ്യത്തിന്റേത് ഇരട്ടത്താപ്പെന്ന്​ നിക്കി ഹാലെ

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: പാകിസ്താനെതിരെ ആഞ്ഞടിച്ച് യുഎന്നിന്റെ അമേരിക്കൻ നയതന്ത്രജ്ഞ നിക്കി ഹാലെ. പാകിസ്താൻ കഴിഞ്ഞ കുറെ വർഷങ്ങളായി അമേരിക്കയെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തീവ്രവാദത്തിനെതിരെ നമ്മളോടൊപ്പം ചേർന്നു എന്നാൽ മറു വശത്ത് തീവ്രവാദികൾക്ക് അഭയം ഒരുക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഇരു മനോഭാവങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്നും ഹാലെ വ്യക്തമാക്കി. തീവ്രവാദികൾക്കെതിരെയുള്ള പോരാട്ടത്തിൽ പാകിസ്താനിൽ നിന്ന് തങ്ങൾ കൂടുതൽ സഹകരണം പ്രതീക്ഷിരുന്നു. എന്നാൽ ഉണ്ടായത് വിപരീതമാണെന്നും അമേരിക്ക പറഞ്ഞു.

പിണക്കം മറന്ന് ദക്ഷിണ കൊറിയ, ഉഭയകക്ഷി ചർച്ചയ്ക്ക് വേദിയൊരുങ്ങി; ഇനി വെറും ആറ് നാൾ മാത്രം

പാകിസ്താന് വർഷാവർഷം വൻ തുകയാണ് അമേരിക്ക സാമ്പത്തിക സഹായമായി നൽകുന്നത്. എന്നിട്ടും പാകിസ്താന്റെ ഭാഗത്തു നിന്നു വഞ്ചനമാത്രമാണ് ലഭിച്ചത്. പാകിസ്താന് സാമ്പത്തിക സഹായം തടഞ്ഞ ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അവർ.

യുഎസ് തള്ളിപ്പറഞ്ഞെങ്കിലും കൈവിടാതെ ചൈന; പാകിസ്താൻ ഭീകരതയുടെ ഇര, ചെയ്ത നല്ലകാര്യങ്ങൾ മറക്കരുത്

 സഹായം നിഷേധിച്ചതിൽ കാരണം

സഹായം നിഷേധിച്ചതിൽ കാരണം

പാകിസ്താന് സാമ്പത്തിക സഹായം നിഷേധിച്ചതിലുള്ള കാരണം വ്യക്തമാക്കി നിക്കി ഹാലെ. പാകിസ്താൻ രണ്ടു വള്ളങ്ങളിൽ കാലൂന്നി നിൽക്കുന്നവരാണ്. ഒരേ സമയം തങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും അതേസമയം തന്നെ അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കൻ സേനയെ ആക്രമിക്കാനുള്ള ഭീകരരെ ഇറക്കുകയും ചെയ്യും. ഇത് സർക്കാരിന് ഒരുതരത്തിലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും നിക്കി പറ‍ഞ്ഞു.

പാകിസ്താൻ തന്നെ കാരണം

പാകിസ്താൻ തന്നെ കാരണം

സാമ്പത്തിക സഹായം നിർത്തലാക്കുന്നതു തരത്തിലുള്ള കടുത്ത നടപടി സ്വീകരിക്കാൻ കാരണം പാകിസ്താൻ തന്നെയാണെമന്നും ഹാലെ വ്യക്തമാക്കി. ഭീകർക്കെതിരെ മൃദുസമീപനം സ്വീകരിക്കുന്ന പാകിസ്താന്റെ നടപടിക്കെതിരെ നിരവധി തവണ അമേരിക്ക മുന്നറിയിപ്പുമായി എത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ഭീകരതയെ പ്രോൽസാഹിപ്പിക്കുന്ന നയം നിർത്താൻ ഇവർ തയ്യാറായിരുന്നില്ല. ഇതാണ് അമേരിക്കയെ കടുത്ത തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. യുഎന്നിൽ ഈ വർഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ് നിക്കി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഭീകരരുടെ നാശം

ഭീകരരുടെ നാശം

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയ ശേഷം ഭീകരതയോട് കടുത്ത നിലപാട് സ്വീകരിച്ചിരുന്നത്. ആഗോളതലത്തിൽ നിന്ന് ഭീകരതയെ തുടച്ചു നീക്കുംമെന്നും ഭീകരസംഘടനയെ ഉന്മൂലനം ചെയ്യുമെന്നും ട്രംപ് പറഞ്ഞിരുന്നു. പാകിസ്താൻ ഭീകര സംഘടനകളോട് കാണിക്കുന്ന മൃദുസമീപനത്തിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു. പല തവണ പാകിസ്താന് മുന്നറിയിപ്പ് നൽകിയിരുന്നു. നടപടി ഇനിയും . ഒടുവിലാണ് ഇത്തരത്തിലുള്ള കർശന നിടപടി സ്വീകരിച്ചത്.

 പിന്തുണച്ച് ചൈന

പിന്തുണച്ച് ചൈന

ഇന്ത്യയും അമേരിക്കയും പാകിസ്താനെതിരെ രംഗത്തെത്തുമ്പോൾ രാജ്യത്തെ പിന്തുണക്കുന്ന സമീപനമാണ് ചൈനയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. പാകിസ്താനുമായി ഇനിയും ഒന്നിച്ചു നിൽക്കുമെന്നും ചൈന പറഞ്ഞു. രാജ്യം ചെയ്ത നല്ല കാര്യങ്ങൾ ഒരിക്കലും മറക്കരുതെന്നും തീവ്രവാദത്തിന്റെ ഇരയായാണ് പാകിസ്താൻ എന്നും ചൈന പറഞ്ഞു. കൂടാതെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ പാകിസ്താൻ സഹകരിക്കുന്നുണ്ടെന്നും ചൈന കൂട്ടിച്ചേർത്തു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Washington, Jan 3 (PTI) President Donald Trump is ready to stop all aid to Pakistan as the country continues to harbour terrorists, US Ambassador to the UN Nikki Haley has said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്