അഖിലേഷിനെ ഒരു ലക്ഷം വോട്ടിന് തോല്‍പ്പിക്കും; അല്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് ബിജെപി നേതാവ്
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്ന് ബിജെപി നേതാവ്. ബൈരിയ മണ്ഡലത്തിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് ആണ് വെല്ലുവിളിച്ചത്. ബൈരിയ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ അഖിലേഷിന് ധൈര്യമുണ്ടോ. ഒരു ലക്ഷം വോട്ടിന് ഞാന്‍ പരാജയപ്പെടുത്തും. അതിന് സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് അവസരത്തിനൊത്ത് രാഷ്ട്രീയം കളിക്കുകയാണ്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് രാകേഷ് ടിക്കായത്തിന്റെ നീക്കങ്ങള്‍ എന്നും സുരേന്ദ്ര സിങ് കുറ്റപ്പെടുത്തി.

ഉത്തര്‍ പ്രദേശില്‍ ബിജെപി കിസാന്‍ മോര്‍ച്ച ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരുന്നു. കര്‍ഷക സംഘടനകള്‍ യുപിയില്‍ പലയിടത്തും മഹാപഞ്ചായത്ത് സംഘടിപ്പിക്കുകയും ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ബദലായിട്ടാണ് ബിജെപിയുടെ ട്രാക്ടര്‍ റാലികള്‍. ഈ റാലിയില്‍ പങ്കെടുത്താണ് സുരേന്ദ്ര സിങ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷിനും കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്തിനുമെതിരെ സംസാരിച്ചത്. രാകേഷ് ടിക്കായത്തിന് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് പണം ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്ര സിങ് ആരോപിച്ചു.
ഹോട്ട് സ്‌റ്റൈല്‍ ലുക്കില്‍ നടി ജാന്‍വി കപൂര്‍; നടിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം
രാകേഷ് ടിക്കായത്ത് കര്‍ഷ പ്രതിഷേധം സംഘടിപ്പിക്കുന്നത് കോണ്‍ഗ്രസിനും എസ്പിക്കും വേണ്ടിയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയില്ലേ. പിന്നെയും എന്തിനാണ് സമരം തുടരുന്നത്. ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. പ്രതിപക്ഷത്തിന് വേണ്ടിയാണ് സമരം നടത്തുന്നത്. നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനുമെതിരെ നില്‍ക്കാന്‍ ശേഷിയില്ലാത്ത വ്യക്തിയാണ് രാകേഷ് ടിക്കായത്ത് എന്നും സുരേന്ദ്ര സിങ് പറഞ്ഞു. ലോകത്തെ ഒരു കുടുംബമായിട്ടാണ് മോദി കാണുന്നത്. എന്നാല്‍ അഖിലേഷ് യാദവ് അദ്ദേഹത്തിന്റെ കുടുംബത്തെ ലോകമായി കാണുന്നുവെന്നും സുരേന്ദ്ര സിങ് പറഞ്ഞു.
മകള്‍ ഉത്തരയുടെ മികച്ച വിജയം!! സന്തോഷം പങ്കുവച്ച് ആശ ശരത്ത്, കാണാം പുതിയ ഫോട്ടോകള്‍
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി വിഭാഗീയ നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എടുത്തുപറഞ്ഞ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തുവന്നതാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കേശവ് പ്രസാദ് മൗര്യ അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിലെ ക്ഷേത്ര നിര്‍മാണത്തെ പറ്റി പറഞ്ഞത്. മഥുരയില്‍ ചരിത്ര പ്രസിദ്ധമായ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്നും പള്ളിയില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്നും ഹിന്ദുത്വ സംഘടനകള്‍ ഭീഷണി മുഴക്കിരുന്നു. തൊട്ടുപിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. അയോധ്യയിലും കാശിയിലും വലിയ ക്ഷേത്രങ്ങള്‍ നിര്‍മാണത്തിലാണ്. മഥുരയില്‍ ക്ഷേത്രത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി- എന്നാണ് മൗര്യയുടെ ട്വീറ്റ്.












Click it and Unblock the Notifications