കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പിലൂടെയും ഇനി ലൈക്ക് ചെയ്യാം..

  • By Sruthi K M
Google Oneindia Malayalam News

ബെംഗലൂരു: മൊബൈല്‍ മെസേജിംഗ് സേവനമായ വാട്‌സ്ആപ്പില്‍ ഇനി നിങ്ങള്‍ക്ക് ലൈക്കും രേഖപ്പെടുത്താം. ഫേസ്ബുക്കിലുള്ള ലൈക്ക് പരിപാടി കടം കൊള്ളാന്‍ വാട്‌സ്ആപ്പും ഒരുങ്ങി. വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുമ്പോള്‍ ലൈക്ക് ബട്ടണ്‍ എന്ന പുതിയ സംവിധാനവും ഉണ്ടാകുമെന്നാണ് സൂചന. വാട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ ഇതിലൂടെ ലൈക്ക് രേഖപ്പെടുത്താനാകും.

1436782438

ഫേസ്ബുക്കില്‍ ഏറ്റവും പ്രചാരമായ ഫീച്ചറാണ് ലൈക്ക് ബട്ടണ്‍. ഈ ലൈക്ക് ബട്ടണ്‍ എങ്ങനെ വാട്‌സ്ആപ്പ് എന്ന ചെറിയ സംവിധാനത്തില്‍ ഉപയോഗിക്കാനാകും എന്നതാണ് സംശയിപ്പിക്കുന്ന ചോദ്യം. ചാറ്റുകളില്‍ അണ്‍റീഡ് മാര്‍ക്ക് എന്ന പുതിയ സംവിധാനവും പുതിയ ആപ്പില്‍ ഉണ്ടാകുമെന്നാണ് സൂചന. ജീമെയിലിലുള്ള ഫീച്ചറാണ് മാര്‍ക്ക് അസ് അണ്‍റീഡ്.

വാട്‌സ്ആപ്പ് ബീറ്റാ ടെസ്റ്റര്‍ എന്ന വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വാട്ട്‌സ്ആപ്പ് മികച്ചതാക്കാന്‍ കഴിഞ്ഞ കുറച്ചു നാളുകളായി നിരന്തരം അപ്‌ഡേറ്റുകള്‍ നടന്നുക്കൊണ്ടിരിക്കുകയായിരുന്നു. വോയിസ് കോളിംഗ് ഫീച്ചര്‍, വാട്ട്‌സ്ആപ്പ് വെബ് അപ്‌ഡേറ്റ് തുടങ്ങി നിരവധി അപ്‌ഡേറ്റുകളാണ് വാട്ട്‌സ്ആപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.

1436782440

ആഡ്‌സല്‍സോണ്‍ ആണ് വാട്‌സ്ആപ്പിലെ അണ്‍റീഡ് മാര്‍ക്കിനെ സംബന്ധിച്ച സൂചന നല്‍കിയത്. അണ്‍റീഡായും, റീഡ് ആയും മാര്‍ക്ക് ചെയ്യാനുള്ള ഓപ്ഷനുണ്ടാകും. നിലവില്‍ മെസേജ് വായിച്ചു എന്ന് മനസ്സിലാക്കാനുള്ള ബ്ലൂടിക് സംവിധാനം വാട്‌സ്ആപ്പിലുണ്ട്. ലൈക്ക് ബട്ടണ്‍ അപ്‌ഡേറ്റ് ആദ്യം എത്തുക ആന്‍ഡ്രോയിഡിലായിരിക്കാനാണ് സാധ്യത.

English summary
WhatsApp is expected to add a few new buttons to the user interface. It’s thought that users will soon have a Like button for images as well as a ‘Mark as Unread’ button for messages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X