മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി താളം തെറ്റി ആയുധങ്ങള്‍ ഇപ്പോഴും ഇറക്കുമതി തന്നെ, മോദിയുടേത് പാഴ്വാക്കോ

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതികളൊന്നാണ് മെയ്ക്ക് ഇന്‍ ഇന്ത്യ. ഇന്ത്യയില്‍ തന്നെ എല്ലാം നിര്‍മിക്കുമെന്ന ആശയം ലോകവ്യാപകമായി ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയില്‍ നിര്‍മിക്കുക എന്ന പദ്ധതി പാളിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രതിരോധമേഖലയിലെ ആയുധങ്ങളും മറ്റ് സേവനങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന രീതിയിലായിരിക്കുമെന്ന മോദിയുടെ പ്രഖ്യാപനവും ചീറ്റിപ്പോയിട്ടുണ്ട്. ഇന്ത്യ ഇപ്പോഴും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയാണ്.

നമ്പര്‍ വണ്‍

നമ്പര്‍ വണ്‍

പ്രതിരോധ മേഖലയില്‍ പ്രധാനമന്ത്രി കൊട്ടിഘോഷിച്ച കാര്യങ്ങളൊക്കെ വെറും തട്ടിക്കൂട്ടലാണെന്നാണ് വ്യക്തമാക്കുന്നത്. ആയുധങ്ങളുടെ ഇറക്കുമതിയില്‍ ഇന്ത്യ നമ്പര്‍ വണ്ണാണ്. ലോകത്തില്‍ ഏറ്റവും അധികം ആയുധങ്ങള്‍ ഇറക്കുമതി ചെയ്ത രാജ്യമാണ് ഇന്ത്യ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള തലത്തില്‍ 2013-17 സമയത്ത് ആയുധി ഇറക്കുമതിയില്‍ 12 ശതമാനമാണ് വര്‍ധനയാണുണ്ടായത്. എന്നാല്‍ ഇന്ത്യയില്‍ ഇത് 24 ശതമാനമായി കൂടി. ഇത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. 2008-12 കാലയളവിലാണ് ഇന്ത്യ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് വലിയ രീതിയില്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യ വിദേശ രാജ്യങ്ങളെ എത്രത്തോളം ആശ്രയിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

നേട്ടം കൊയ്തവര്‍

നേട്ടം കൊയ്തവര്‍

ഇന്ത്യയുമായി ഏറ്റവും സൗഹൃദം പുലര്‍ത്തുന്നവരാണ് ആയുധ ഇടപാട് വഴി ലാഭമുണ്ടാക്കിയത്. റഷ്യയാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. മൊത്തം ഇറക്കുമതിയുടെ 62 ശതമാനവും റഷ്യയില്‍ നിന്നാണ്. പിന്നീടുള്ളത് അമേരിക്കയാണ്. ഇറക്കുമതിയുടെ 15 ശതമാനം യുഎസില്‍ നിന്നാണ്. 11 ശതമാനത്തോടെ ഇസ്രായേലാണ് മൂന്നാം സ്ഥാനത്ത്. ഇതില്‍ അമേരിക്കയും ഇസ്രായേലും അടുത്തിടെ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തിയവരാണ്. അതേസമയം ഇന്ത്യ കഴിഞ്ഞാല്‍ സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ചൈന, ഓസ്‌ട്രേലിയ, അല്‍ജീരിയ ഇറാഖ്, പാകിസ്താന്‍, ഇന്തോനേഷ്യ എന്നിവരാണ് പട്ടികയിലുള്ളത്.

യുഎസ് അടുപ്പക്കാരന്‍

യുഎസ് അടുപ്പക്കാരന്‍

അമേരിക്കയ്ക്ക് ഏഷ്യയില്‍ ഏറ്റവും അധികം താല്‍പര്യമുള്ള രാജ്യമാണ് ഇന്ത്യ. അവരുടെ വിദേശനയ പ്രകാരമാണ് ഇന്ത്യയുമായി ആയുധ ഇടപാട് നടത്തുന്നത്. മേഖലയില്‍ ചൈനയുടെ സാന്നിധ്യം അപകടകരമായ രീതിയില്‍ വര്‍ധിക്കുന്നതും യുഎസ് ഇഷ്ടപ്പെടുന്നില്ല. അതിന് ഇന്ത്യയുമായി കൂട്ടുകൂടുന്നതാണ് ഏറ്റവും നല്ലതെന്ന് അവര്‍ കരുതുന്നുണ്ട്. 2008-12, 2013-17 കാലയളവില്‍ അമേരിക്കയുമായുള്ള ആയുധ ഇടപാടില്‍ 557 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ത്യക്കുണ്ടായിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ പ്രധാന എതിരാളിയായ ചൈന ആയുധ കയറ്റുമതിയിലാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. കയറ്റുമതിയില്‍ ടോപ് ഫൈവില്‍ ഇടംപിടിക്കാനും ചൈനയ്ക്ക് സാധിച്ചിട്ടു

മെയ്ക്ക് ഇന്‍ ഇന്ത്യ

മെയ്ക്ക് ഇന്‍ ഇന്ത്യ

പ്രതിരോധ മേഖലയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പൊട്ടിപൊളിഞ്ഞിരിക്കുകയാണ്. പ്രതിരോധ മേഖലയില്‍ ഇതുവരെ 1.17 കോടി രൂപ മാത്രമാണ് വിദേശനിക്ഷേപമായി ഇന്ത്യക്ക് ലഭിച്ചത്. മിസൈലുകള്‍ ഉള്‍പ്പെടെയുള്ള വന്‍കിട ആയുധങ്ങള്‍ വാങ്ങാന്‍ വിവിധ രാജ്യങ്ങളുമായി 1.25 ലക്ഷം കോടിയുടെ കരാറുകളിലാണ് ഇന്ത്യ ഒപ്പിട്ടത്. എന്നാല്‍ വിദേശ പങ്കാളിത്തതോടെ ഇന്ത്യയില്‍ ആയുധങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ തീര്‍ത്തും ചീറ്റിപ്പോവുകയായിുന്നു. പ്രതിരോധ മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപമെന്ന പദ്ധതിയുമായി നേരത്തെ വിദേശ നിക്ഷേപ നയം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇത് മെയ്ക്ക് ഇന്‍ ഇന്ത്യക്ക് കരുത്തേകുമെന്ന് കരുതിയെങ്കിലും വിദേശരാജ്യങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് സൂചന.

മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച റൈഫിളുകള്‍ സൈന്യം നിരസിച്ചു

കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ വേദം; വേദങ്ങളിൽ സൂര്യനെ പരിഗണിക്കുന്നത്...

അതിരപ്പിള്ളിയിൽ കാട്ടുതീ പടരുന്നു! തീ അണയ്ക്കാൻ 60 അംഗ സംഘം വനത്തിനുള്ളിലേക്ക്...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
with 12 of global imports india tops list of arms buyers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്