നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം; സ്വകാര്യ ഭാഗത്ത് കുപ്പികൊണ്ട് ആക്രമണം

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ദില്ലിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത രീതിയില്‍ പശ്ചിമബംഗാളിലും കൂട്ടബലാത്സംഗം. പശ്ചിമ ബംഗാളിലെ ബിര്‍ബും ജില്ലയിലാണ് സംഭവം. ബലാത്സംഗത്തിനിരയായ യുവതി ഗുരുതാവസ്ഥയില്‍ ചികിത്സയിലാണ്. ഇവരുടെ സ്വകാര്യഭാഗത്ത് കുപ്പി കുത്തിക്കയറ്റിയ നിലയിലാണെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. സ്ത്രീയുടെ മൊഴി പ്രകാരം തരക് ഭാസ്‌കര്‍ എന്നയാളാണ് പിടിയിലായത്. ഇയാളുടെ രണ്ട് കൂട്ടാളികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞദിവസം പുലര്‍ച്ചയോടെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ഇവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പതിമൂന്നുകാരനായ മകളും ഒമ്പതുകാരനായ മകനും ഇവര്‍ക്കൊപ്പം താമസിക്കുന്നുണ്ട്. സ്ത്രീയുടെ ഭര്‍ത്താവ് മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുകയാണ്.

rape


യുവതിയുമായി മുഖ്യപ്രതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാന്‍ യുവതി ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് ഇടയാക്കിയത്. ഇയാളുടെ മോശം പ്രവര്‍ത്തിയെക്കുറിച്ച് യുവതി അയല്‍ക്കാരോട് പറയുകയും ചെയ്തിരുന്നു. ഇതോടെ രണ്ട് സുഹൃത്തുക്കളുമായെത്തിയ പ്രതി യുവതിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി.

Gang Rape Streamed on FBlive - Oneindia Malayalam

ബലാത്സംഗത്തിനുശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന് മുന്‍പാണ് കുപ്പി സ്വകാര്യഭാഗത്ത് കയറ്റിയതെന്ന് യുവതി പോലീസിന് മൊഴി നല്‍കി. ഇവര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. അടിയന്തിര ഓപ്പറേഷന്‍ നടത്തേണ്ടതുണ്ടെങ്കിലും സ്ത്രീയെ ഉയര്‍ന്ന ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് പോലീസ് വ്യക്തമാക്കി.

English summary
Woman gangraped in Bengal, bottle thrust into private parts over refusal to continue affair,
Please Wait while comments are loading...