സൊമാറ്റോയും സ്വിഗ്ഗിയും ജിഎസ്ടിക്ക് കീഴിൽ: ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് കൂടുതൽ പണം നൽകണോ? അറിയേണ്ടത്
ദില്ലി: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളിൽ നിന്നും ജിഎസ് ടി ഈടാക്കാമെന്ന നിർദേശവുമായി ജിഎസ്ടി കൗൺസിൽ. ഇതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾ ഇനി മുതൽ ജിഎസ് ടി നികുതി അടക്കേണ്ടതുണ്ട്. 2022 ജനുവരി 1 മുതലായിരിക്കും പുതിയ നികുതി പ്രാബല്യത്തിൽ വരിക. ഇ-കൊമേഴ്സ് കമ്പനികൾക്ക് തങ്ങളുടെ സോഫ്ട് വെയറിൽ മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ടിയാണ് സമയം നീട്ടി നൽകുന്നത്. അതേ സമയം രാജ്യത്തെ പല ഹോട്ടലുകളും ജിഎസ്ടി അടക്കുന്നില്ലെന്നും പല ഹോട്ടലുകളും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഫിറ്റ്മെന്റ് പാനൽ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നത്.
പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനികൾ ജിഎസ്ടി ശേഖരിക്കുകയും സർക്കാരിലേക്ക് നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ, ഭക്ഷ്യ കമ്പനികൾ നൽകുന്ന ഓൺലൈൻ ബില്ലുകൾക്ക് ഇതിനകം ഒരു നികുതി അടയ്ക്കേണ്ടതായുണ്ട്. ഈ നികുതി തുക റെസ്റ്റോറന്റ് പങ്കാളികൾക്ക് തിരികെ നൽകുകയും തുടർന്ന് ഈ തുക സർക്കാരിന് നൽകുമെന്നാണ് കരുതുന്നത്. "ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരായ സ്വിഗ്ഗിയും സൊമാറ്റോയും അവയിലൂടെ വിതരണം ചെയ്യുന്ന റെസ്റ്റോറന്റ് സേവനത്തിന് ജിഎസ്ടി അടയ്ക്കുകയും ഡെലിവറി സമയത്ത് നികുതി ഈടാക്കുകയും ചെയ്യുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പുതിയ നികുതി ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ചൂണ്ടിക്കാണിക്കുന്നത്. മറിച്ച് ജിഎസ്ടി കളക്ഷൻ പോയിന്റ് ട്രാൻസ്ഫർ ചെയ്യുകയാണെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ് വ്യക്തമാക്കിയിട്ടുണട്ട്. നിങ്ങൾ ഓൺലൈൻ ആപ്പുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ നിലവിൽ റെസ്റ്റോറന്റാണ് നികുതി അടയ്ക്കുന്നത്. എന്നാൽ ചില റെസ്റ്റോറന്റുകൾ അടയ്ക്കുന്നില്ലെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. എന്നാൽ പുതിയ പരിഷ്കാരത്തോടെ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ നൽകിയാൽ അധികാരികൾക്ക് പണം നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം അർബുദത്തിനുള്ള മരുന്നുകളുടെ ജിഎസ്ടി 12 ല്‍ നിന്ന് 5 ശതമാനമായും കുറച്ചിട്ടുണ്ട്. കൊവിഡ് മരുന്നുകള്‍ക്ക് നല്‍കിയിരുന്ന ഇളവ് ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 31 വരെ നീട്ടി. അതേ സമയം പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയില്‍ പരിധിയിൽ കൊണ്ടുവരാനുള്ള വിഷയം ചർച്ച ചെയ്യുന്നത് ജിഎസ്ടി കൗണ്‍സില്‍ നീട്ടിവെച്ചിട്ടുണ്ട്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില രാജ്യത്ത് പുതിയ റെക്കോര്‍ഡുകൾ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില കുറക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനത്തിനെതിരെ സംസ്ഥാനങ്ങള്‍ കൗണ്‍സിലില്‍ ഒറ്റക്കെട്ടായി നിലപാടെടുത്തു. ഇതോടെയാണ് വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമായിട്ടില്ലെന്ന് വിലയിരുത്തിയ ജിഎസ്ടി കൗണ്‍സില്‍ വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റിവെക്കുന്നത്. ഇന്ധനവിലയെ ജിഎസ്ടിയുടെ പരിധിയിൽ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടർന്നാണ് വിഷയം ജിഎസ്ടി കൌൺസിലിൽ പരിഗണനയില്‍ വന്നത്. കേരളവും ഉത്തർപ്രദേശും മഹാരാഷ്ട്രയുമടക്കമുള്ള സംസ്ഥാനങ്ങളാണ് ഇതിനെ എതിർത്തത്.
കേരളം എതിര്‍പ്പ് ഉയർത്തിയ വെളിച്ചെണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്തുന്നതും ഇന്ന് പരിഗണനക്കെടുത്തു. ഒരു ലിറ്ററില്‍ താഴെയുള്ള വെളിച്ചെണ്ണ ഹെയർ ഓയില്‍ ആയി ഉപയോഗിക്കപ്പെടുന്നതിനാല്‍ വരുമാന നഷ്ടം ഉണ്ടാകുന്നുവെന്നായിരുന്നു വിഷയം പഠിച്ച സമിതിയുടെ കൗണ്‍സിലിന്‍റെ കണ്ടെത്തല്‍.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications