അമ്മയ്‌ക്കൊപ്പം ഷോപ്പിംഗിന് പോയി, കാര്‍ തട്ടിയെടുത്ത അക്രമികള്‍ 6 വയസ്സുകാരനെ കൊന്നു തള്ളി !!

  • By: മരിയ
Subscribe to Oneindia Malayalam

മിസിസിപ്പി: അമ്മയ്‌ക്കൊപ്പം ഷോപ്പിംഗിന് പോയ ആറുവയസ്സുകാരന്‍ കൊല്ലപ്പെട്ടു. കാര്‍ തട്ടിയെടുത്ത അക്രമി സംഘമാണ് കുഞ്ഞിനെ കൊന്നത്. മൃതദേഹം വഴിയില്‍ ഉപേക്ഷിയ്ക്കുകയായിരുന്നു. കാര്‍ എവിടെയാണെന്ന് വിവരം ലഭിച്ചിട്ടില്ല. അക്രമികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

ഷോപ്പിംഗ്

അമ്മയ്‌ക്കൊപ്പം ഷോപ്പിംഗിന് ഇറങ്ങിയതായിരുന്നു ആറുവയസ്സുകാരന്‍ കിംഗ്സ്റ്റണ്‍ ഫ്രയിസര്‍. ഇടയ്ക്ക് ഒരു കടയില്‍ സാധനം വാങ്ങാന്‍ പോയപ്പോള്‍ കുട്ടിയെ കാറില്‍ ഇരുത്തിയാണ് അമ്മ പോയത്.

കാര്‍ മോഷ്ടിച്ചു

തിരികെ വന്നപ്പോഴാണ് കാര്‍ മോഷണം പോയ വിവരം യുവതി അറിഞ്ഞത്. കുഞ്ഞിനേയും കാണാനില്ലായിരുന്നു. ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

മൃതദേഹം

പോലീസ് അന്വേഷണമം നടക്കുന്നതിന് ഇടേ നഗരത്തിന് പുറത്ത് സബ് വേയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം.

അന്വേഷണം

കാര്‍ മോഷ്ടിച്ച രണ്ട് യുവാക്കളുടെ ഫോട്ടോകള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അക്രമികള്‍ ഇടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് അറിയിച്ചു.

സൂചന

മിസിസിപ്പി നഗരത്തിന് പുറത്തേക്ക് കാര്‍ സഞ്ചരിച്ചതിന്റെ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ശവസംസ്‌ക്കാര ചടങ്ങുകള്‍ ഉടന്‍ നടത്തും.

English summary
6 Year boy killed in stolen car.
Please Wait while comments are loading...