തനിച്ച് നടക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവിന് ആറു മാസം തടവും നാടുകടത്തലും

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: ഒഴിഞ്ഞ പ്രദേശത്തുകൂടി തനിച്ചു നടക്കുകയായിരുന്ന യുവതിയെ വഴിമധ്യേ തടഞ്ഞുനിര്‍ത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറബ് വംശജനായ യുവാവിന് ആറുമാസം കഠിനതടവ്. അബുദാബി ഫെഡറല്‍ സുപ്രിംകോടതിയുടേതാണ് വിധി. തടവ് ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ അബുദാബിയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

ജയ ടിവി ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ റെയ്ഡ്

അബുദാബിയുടെ വടക്കന്‍ പ്രദേശത്ത് ആളൊഴിഞ്ഞ സ്ഥലത്തുകൂടി ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്നു സ്ത്രീ. അല്‍പനേരം പിന്തുടര്‍ന്ന അറബ് വംശജനായ യുവാവ് ആരും കാണാത്ത ഒരു സ്ഥലത്തുവച്ച് യുവതിയെ കടന്നുപിടിക്കുകയും ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ യുവാവിന്റെ അക്രമത്തെ ശക്തമായി ചെറുത്തുനിന്ന സ്ത്രീ, ബഹളം വച്ചതോടെ ആളുകള്‍ ഓടിക്കൂടി. അതോടെയാണ് യുവാവ് പിടിവിട്ട് ഓടിപ്പോയത്. നാട്ടുകാരുടെ സഹായത്തോടെ സുരക്ഷിതമായി താമസസ്ഥലത്തെത്തിയ ശേഷം യുവതി പോലിസില്‍ സംഭവത്തെ കുറിച്ച് പരാതിപ്പെടുകയായിരുന്നു. ഉടന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയ പോലിസ് അല്‍പസമയത്തിനകം തന്നെ കുറ്റവാളിയെ പിടികൂടുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യുകയായിരുന്നു.

jailinmates

കേസ് ഫസ്റ്റ് ക്ലാസ് കോടതി പരിഗണിച്ച ശേഷം യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ആറു മാസം തടവിനും അതിനു ശേഷം നാടുകടത്താനും വിധിപുറപ്പെടുവിക്കുകയുമായിരുന്നു. എന്നാല്‍ കോടതിയില്‍ കുറ്റം നിഷേധിച്ച ഇയാള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കി. അപേക്ഷ പരിഗണിച്ച അപ്പീല്‍ കോടതി, ശിക്ഷ ആറില്‍ നിന്ന് മൂന്നുമാസമാക്കി ചുരുക്കി. എന്നാല്‍ ഇതിനെതിരേ പ്രൊസിക്യൂഷന്‍ ഫെഡറല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതിയുടെ വാദങ്ങള്‍ നിരസിച്ച സുപ്രിംകോടതി, ശിക്ഷാ കാലാവധി മൂന്നു മാസമായി ചുരുക്കിയ അപ്പീല്‍ കോടതി വിധി റദ്ദ് ചെയ്യുകയായിന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
An Arab man convicted of trying to rape a woman will spend six months in jail

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്