കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ദാന്‍ വിപ്ലവ പേടിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍; സൗദിയില്‍ നിര്‍ണായക യോഗം!! ജനം ഇളകിമറിയുന്നു

Google Oneindia Malayalam News

റിയാദ്: അറബ് ലോകത്ത് വീണ്ടും വിപ്ലവം വരുന്നു. ആശങ്ക പരന്നതോടെ ഭരണാധികാരികള്‍ പരിഹാര നടപടികള്‍ ത്വരിതപ്പെടുത്തി. മുല്ലപ്പൂ വിപ്ലവത്തിന്റെ ഓര്‍മകള്‍ മറന്നിട്ടില്ലാത്ത അറബ് നാട്ടിലെ ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങുമ്പോള്‍ വന്‍ പ്രതിഷേധം രൂപപ്പെടുമോ എന്നാണ് പരക്കെയുള്ള ആശങ്ക. നിലവില്‍ ജോര്‍ദാനിലാണ് പ്രക്ഷോഭം. ഈ സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചു സൗദി അറേബ്യ. ഗള്‍ഫിലെ മറ്റു പ്രമുഖ രാജ്യങ്ങളും യോഗത്തില്‍ സംബന്ധിച്ചു. വന്‍ തുക ജോര്‍ദാന് കൈമാറാന്‍ തീരുമാനിച്ചിരിക്കുകയാണ് സൗദി സഖ്യം. എന്താണ് ജോര്‍ദാനിലെ പ്രശ്‌നം. അതെന്തിനാണ് സൗദിയും യുഎഇയും കുവൈത്തും ഭയപ്പെടുന്നത്. അന്തര്‍ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ...

ഭരണാധികാരികള്‍ വീണ വിപ്ലവം

ഭരണാധികാരികള്‍ വീണ വിപ്ലവം

2011ല്‍ തുണീഷ്യയിലാണ് അറബ് വിപ്ലവം തുടങ്ങിയത്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഭരണകൂടം നിലംപൊത്തി. പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി സൗദിയിലേക്ക് പലായനം ചെയ്തു. വിപ്ലവം അവിടെ നിന്നില്ല, അറബ് ലോകത്തെ ഓരോ ഏകാധിപതികളും വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

 യുദ്ധത്തിലേക്ക് മാറി

യുദ്ധത്തിലേക്ക് മാറി

വിപ്ലവം ഈജിപ്തിലേക്ക് കടന്നു. ഏകാധിപതി ഹുസ്‌നി മുബാറകിന് സ്ഥാനമൊഴിയേണ്ടി വന്നു. തൊട്ടുപിന്നാലെ ലിബിയയിലേക്കും സിറിയയിലേക്കും പ്രതിഷേധം അലയടിച്ചു. ലിബിയയില്‍ മുഅമ്മര്‍ ഖദ്ദാഫിയെ പ്രക്ഷോഭകര്‍ പിടികൂടി വധിച്ചു. അപ്പോഴേക്കും വിപ്ലവം ആഭ്യന്തര യുദ്ധത്തിലേക്ക് മാറിയിരുന്നു. സിറിയയില്‍ പൂര്‍ണ യുദ്ധമായി മാറി.

ഗള്‍ഫിലെ പേടി

ഗള്‍ഫിലെ പേടി

അന്ന് ഗള്‍ഫ് മേഖലയിലേക്ക് പ്രതിഷേധം പടരുമോ എന്ന ആശങ്ക ജിസിസി ഭരണകൂടങ്ങള്‍ക്കുണ്ടായിരുന്നു. പ്രതിമാസം ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ കുത്തനെ വര്‍ധിപ്പിച്ചാണ് അന്ന് പല ഗള്‍ഫ് രാജ്യങ്ങളും പ്രതിസന്ധി മറികടന്നത്. എന്നാല്‍ ഇപ്പോള്‍ സമാനമായ സാഹചര്യം വീണ്ടും വന്നിരിക്കുന്നു. അറബ് രാജ്യമായ ജോര്‍ദാനില്‍ ജനങ്ങള്‍ ദിവസങ്ങളായി തെരുവിലാണ്. പ്രധാനമന്ത്രി രാജിവയ്ക്കുകയും ചെയ്തു.

മക്കയില്‍ അടിയന്തര യോഗം

മക്കയില്‍ അടിയന്തര യോഗം

ഈ സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചു സൗദി അറേബ്യ. മക്കയില്‍ നടന്ന യോഗത്തില്‍ യുഎഇ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ്, സൗദി രാജാവ് സല്‍മാന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുല്ലാ രണ്ടാമന്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.

 പ്രശ്‌നങ്ങള്‍ക്ക് കാരണം

പ്രശ്‌നങ്ങള്‍ക്ക് കാരണം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ജോര്‍ദാന്‍. വരുമാനം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗമാണ് പ്രതിഷേധത്തിന് കാരണം. വരുമാന നികുതി ഉള്‍പ്പെടെയുള്ള നികുതികള്‍ കുത്തനെ വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരെ തുടങ്ങിയ സാധാരണ പ്രതിഷേധം രാജ്യത്തിന്റെ മുക്കുമൂലകളിലേക്ക് വ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി രാജിവച്ചത്.

 ജോര്‍ദാന്റെ രക്ഷകര്‍

ജോര്‍ദാന്റെ രക്ഷകര്‍

ജോര്‍ദാനുമായി അടുപ്പമുള്ള രാജ്യങ്ങളാണ് ഗള്‍ഫിലേക്ക്. നേരത്തെ പ്രതിസന്ധിയില്‍ അകപ്പെട്ട വേളയില്‍ ജോര്‍ദാന്റെ രക്ഷക്കെത്തിയത് ജിസിസി രാജ്യങ്ങളായിരുന്നു. ജോര്‍ദാന് ഓരോ വര്‍ഷവും നിശ്ചിത ഫണ്ട് സഹായമായി നല്‍കാമെന്ന് കരാറുണ്ടാക്കിയിരുന്നു. എന്നാല്‍ അടുത്തിടെ സഹായം നല്‍കുന്നതില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പിന്മാറി. ഇതോടെയാണ് വീണ്ടും സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടത്.

ഇത് മൂന്നാം തവണ

ഇത് മൂന്നാം തവണ

ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലും മറ്റു പ്രധാന നഗരങ്ങളിലും സര്‍ക്കാരിനെതിരെ കൂറ്റന്‍ പ്രകടനങ്ങളാണ് നടക്കുന്നത്. സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും പുതിയ നികുതി നിയമം ഒഴിവാക്കണമെന്നുമാണ് ആവശ്യം. പ്രതിഷേധം ശക്തിപ്പെട്ടപ്പോഴാണ് പ്രധാനമന്ത്രി ഹനി അല്‍ മുല്‍ക്കി രാജിവച്ചത്. ജോര്‍ദാന്റെ ചരിത്രത്തില്‍ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി രാജിവയ്ക്കുന്നത് മൂന്നാം തവണയാണ്.

സൗദി വരുത്തിയ മാറ്റം

സൗദി വരുത്തിയ മാറ്റം

ജോര്‍ദാന് നേരത്തെ ശക്തമായ പിന്തുണ നല്‍കിയിരുന്ന രാജ്യമാണ് സൗദി. അടുത്തിടെ ഈ നിലപാടില്‍ അല്‍പ്പം മാറ്റം വരുത്തി സൗദി. ഗള്‍ഫ് സാമ്പത്തിക സഹായം നിലച്ചതോടെയാണ് ജോര്‍ദാന്റെ നില ഗുരുതരമായത്. തുടര്‍ന്ന് ഫണ്ട് കണ്ടെത്താന്‍ വേണ്ടി സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുകയായിരുന്നു.

4000 കോടി ഡോളറാണ് കടം

4000 കോടി ഡോളറാണ് കടം

ജോര്‍ദാനില്‍ അസ്ഥിരതയുണ്ടാകുന്നത് ഒരു അറബ് നേതാക്കളും ആഗ്രഹിക്കുന്നില്ലെന്ന് ജോര്‍ദാന്‍ പാര്‍ലമെന്റംഗമായ ഖലീല്‍ അതിയ്യ അല്‍ ജസീറയോട് പറഞ്ഞു. 4000 കോടി ഡോളറാണ് ജോര്‍ദാന്റെ കടം. ഓരോ വര്‍ഷവും ജോര്‍ദാന്‍ 120 കോടി ഡോളര്‍ പലിശ ഇനത്തിലും ചെലവഴിക്കുന്നു. ഓരോ ദിവസം കഴിയുംതോറും ജോര്‍ദാന്റെ സാമ്പത്തിക അവസ്ഥ കൂടുതല്‍ പരിതാപകരമാകുകയാണ്.

വരുമാനമില്ലാത്ത രാജ്യം

വരുമാനമില്ലാത്ത രാജ്യം

കാര്യമായ വരുമാനമില്ലാത്ത രാജ്യമാണ് ജോര്‍ദാന്‍. മറ്റ് അറബ് രാജ്യങ്ങളുടെ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തെ ആശ്രയിക്കുകയാണ് അവരുടെ പതിവ്. ഇതില്‍ മാറ്റം വരുത്താന്‍ ജോര്‍ദാന്‍ ശ്രമിക്കാത്തതാണ് അവരുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സാമ്പത്തിക നിരീക്ഷകന്‍ മാസിന്‍ ഇര്‍ഷാദ് അഭിപ്രായപ്പെടുന്നു.

മക്ക യോഗത്തിന്റെ തീരുമാനം

മക്ക യോഗത്തിന്റെ തീരുമാനം

മക്കയില്‍ നടന്ന യോഗം ജോര്‍ദാന് 250 കോടി ഡോളറിന്റെ സഹായം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. തുക ജോര്‍ദാന്‍ സെന്‍ട്രല്‍ ബാങ്കിലേക്ക് ഘട്ടങ്ങളായി നല്‍കും. ജോര്‍ദാനെ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് സൗദിയും യുഎഇയും കുവൈത്തും. ഈ സാഹചര്യത്തില്‍ നികുതി വര്‍ധിപ്പിക്കുന്നത് ജോര്‍ദാന്‍ ഒഴിവാക്കുമോ എന്ന ചോദ്യം ബാക്കിയാണ്.

മീനാക്ഷിയുടെ കൈപിടിച്ച് ദിലീപ് മഞ്ജുവിന്റെ വീട്ടില്‍; ആശ്വാസ വാക്കുകള്‍, നല്‍കിയത് മികച്ച സന്ദേശം!!മീനാക്ഷിയുടെ കൈപിടിച്ച് ദിലീപ് മഞ്ജുവിന്റെ വീട്ടില്‍; ആശ്വാസ വാക്കുകള്‍, നല്‍കിയത് മികച്ച സന്ദേശം!!

സൗദിയിലേക്ക് ചീറിയടുത്ത് വന്‍ നാശം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ശക്തമായ തിരിച്ചടിക്കൊരുങ്ങി സൈന്യം സൗദിയിലേക്ക് ചീറിയടുത്ത് വന്‍ നാശം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ശക്തമായ തിരിച്ചടിക്കൊരുങ്ങി സൈന്യം

English summary
Arab Revolution: Jordan crisis: Why Gulf states are rushing to step in
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X