കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നുറങ്ങി എണീറ്റപ്പോഴേക്കും അക്കൗണ്ടില്‍ കോടികള്‍..! ഒന്നും നോക്കാതെ ചെലവഴിച്ചു; പിന്നീട് സംഭവിച്ചത്

Google Oneindia Malayalam News

സിഡ്‌നി: നമ്മളില്‍ പലര്‍ക്കും പറ്റുന്ന അബദ്ധമാണ് അക്കൗണ്ട് മാറി പണം അയയ്ക്കുന്നത്. ചിലപ്പോഴൊക്കെ നമ്മുടെ അക്കൗണ്ടിലേക്കും അബദ്ധത്തില്‍ മറ്റാര്‍ക്കെങ്കിലും അയച്ച പണം വന്ന് ചേരാറുണ്ട്. അങ്ങനെ സംഭവിച്ചാല്‍ എത്രയും പെട്ടെന്ന് നമ്മുടെ ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ പറയുകയാണ് വേണ്ടത് എന്ന സാമാന്യ തത്വം വീണ്ടും ബോധ്യപ്പെടുത്തുന്ന ഒരു സംഭവം ആണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് പുറത്ത് വരുന്നത്.

അബദ്ധവശാല്‍ നമ്മുടെ അക്കൗണ്ടിലേക്ക് ആരെങ്കിലും പണം മാറി അയച്ചാല്‍ അത് ഒരിക്കലും ചെലവാക്കരുത് എന്നാണ് ഓസ്‌ട്രേലിയയിലെ അബ്ദുള്‍ ഗാഡിയയുടെ കഥ വെളിവാക്കുന്നത്. സാമ്പത്തിക തട്ടിപ്പ് ഗണത്തില്‍പ്പെടുന്നതിനാല്‍ അനര്‍ഹമായി വന്ന കാശ് എടുത്ത് ഉപയോഗിച്ചാല്‍ പിന്നീട് ദുഖിപ്പിക്കും എന്ന് അബ്ദുള്‍ ഗാഡിയയ്ക്ക് സംഭവിച്ച് മനസിലാക്കിയാല്‍ ബോധ്യമാകും. സംഭവം ഇങ്ങനെയാണ്...

1

ഒരു വര്‍ഷം മുന്‍പാണ് അബ്ദുള്‍ ഗാഡിയയുടെ അക്കൗണ്ടിലേക്ക് 760000 ഓസ്‌ട്രേലിയന്‍ ഡോളര്‍ ( ഏകദേശം 4.2 കോടി രൂപ) അബദ്ധവശാല്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത്. പണം എങ്ങനെ വന്നു എന്നതില്‍ അതിശയിച്ച അബ്ദുള്‍ ഗാഡിയ പിന്നീട് തന്റെ ജീവിതരീതി തന്നെ മാറ്റി. കോടിക്കണക്കിന് രൂപ അക്കൗണ്ടില്‍ വന്നതോടെ ആഡംബര ഷോപ്പിംഗ് നടത്തി അതിലെ 5,15,000 ഡോളറും ചെലവാക്കി.

'കള്ള സന്യാസിയെന്ന് തെളിയിച്ചു.. ബെച്ചിക്കാ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്': ബ്ലെസ്ലിക്ക് മറുപടിയുമായി റിയാസ്'കള്ള സന്യാസിയെന്ന് തെളിയിച്ചു.. ബെച്ചിക്കാ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്': ബ്ലെസ്ലിക്ക് മറുപടിയുമായി റിയാസ്

2

എന്നാല്‍ അധികം വൈകാതെ അബ്ദുള്‍ ഗാഡിയയെ പൊലീസ് പിടികൂടി. ഇപ്പോള്‍ സാമ്പത്തിക തട്ടിപ്പ് കുറ്റം ചുമത്തി ജയിലിലാണ് അബ്ദുള്‍ ഗാഡിയ. സിസ്റ്റത്തിലെ പിഴവ് മൂലമാണ് വലിയ ട്രാന്‍സ്ഫര്‍ നടന്നതെങ്കിലും അബ്ദുള്‍ ഗാഡിയ ഒന്നും ശ്രദ്ധിക്കാതെ ഷോപ്പിംഗ് നടത്തുകയായിരുന്നു. എന്നാല്‍ താന്‍ അക്കൗണ്ടില്‍ കാശ് കയറിയ കാര്യം ബാങ്കിനെ അറിയിച്ചിരുന്നു എന്നാണ് കഴിഞ്ഞ മാസം കോടതിയില്‍ അബ്ദുള്‍ ഗാഡിയ എന്ന 24 കാരന്‍ പറഞ്ഞത്.

ചര്‍ച്ചയായി ഷൊയ്ബ് മാലിക്കിന്റെ ഇന്‍സ്റ്റഗ്രാം ബയോ..; സാനിയയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ..ചര്‍ച്ചയായി ഷൊയ്ബ് മാലിക്കിന്റെ ഇന്‍സ്റ്റഗ്രാം ബയോ..; സാനിയയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ..

3

സിഡ്നിയിലെ ബര്‍വുഡ് ലോക്കല്‍ കോടതിയില്‍ ആണ് അബ്ദുള്‍ ഗാഡിയയെ ഹാജരക്കിയത്. ഒരു ദിവസം എഴുന്നേറ്റപ്പോള്‍ അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ആയതായി കണ്ടതായും അത് ചെലവഴിച്ചു എന്നും അബ്ദുള്‍ ഗാഡിയ പറഞ്ഞു. അത് എങ്ങനെ അവിടെയെത്തിയെന്ന് എനിക്കറിയില്ല, ഞാന്‍ ബാങ്കില്‍ പോയി കാര്യം പറഞ്ഞിരുന്നു. എന്നാല്‍ പണം ചെലവഴിക്കുകയും ചെയ്തു, അദ്ദേഹം പോലീസിനോട് പറഞ്ഞു.

കിഴങ്ങേശ്വരനായ രാജാവ്.. ഫെമിനിസം സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന്; റിയാസിനെ കുത്തി ബ്ലെസ്ലികിഴങ്ങേശ്വരനായ രാജാവ്.. ഫെമിനിസം സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന്; റിയാസിനെ കുത്തി ബ്ലെസ്ലി

4

അതേസമയം പുതിയ വീട് വാങ്ങാന്‍ ശ്രമിച്ച സിഡ്നി ദമ്പതികളില്‍ നിന്നാണ് അബദ്ധവശാല്‍ പണം അബ്ദുള്‍ ഗാഡിയയുടെ അക്കൗണ്ടിലേക്ക് കൈമാറിയത് എന്ന് പൊലീസ് അറിയിച്ചു. ടാര തോണും ഭര്‍ത്താവ് കോറിയും വീട് വാങ്ങുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നു. അവരുടെ ബ്രോക്കര്‍ അവരോട് 759,314 ഡോളര്‍ ഒരു കോമണ്‍വെല്‍ത്ത് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം എങ്ങനെയോ അബ്ദുള്‍ ഗാഡിയയുടെ അക്കൗണ്ടില്‍ എത്തി.

5

പണം കിട്ടിയില്ല എന്ന ബ്രോക്കര്‍ പറഞ്ഞപ്പോഴാണ് അബദ്ധം മനസിലാക്കുന്നത്. 280 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെയുള്ള സ്വര്‍ണക്കട്ടികള്‍ വാങ്ങാന്‍ അബ്ദുള്‍ ഗാഡിയ പണം ചെലവഴിച്ചതായി അന്വേഷണത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

English summary
Australia: boy spent all his money which mistakenly come in his accout, here is what happened later
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X