ആകാശത്തിനു മുകളിൽ ആഢംബരത്തിന്റെ അവസാനവാക്ക്; കുറേ സുന്ദരികളും, വിമാനത്തിന്റെ വാടക മാത്രം ചോദിക്കരുത്

  • Posted By: Desk
Subscribe to Oneindia Malayalam

ദുബായ്: ഭൂമിയിൽ മാത്രമല്ല ആകാശത്തുമുണ്ട് ആഢംബര കൊട്ടാരം. പറഞ്ഞു വരുന്നത് ലോക്തതിലെ തന്നെ ഏറ്റവും ചെലവേറിയ ആഢംബര വിമാനത്തെ കുറിച്ചാണ്. അതും പുതുപുത്തൻ ബോയിങ് 787 ഡ്രീം ലൈനർ. ലോകത്തിലെ ഒരേയൊരു പ്രൈവറ്റ് ബോയിങ് 787 ജെറ്റ് വിമാനമാണ് 2-DEEER. നാൽപ്പതോളം പേർക്ക് ഈ പഞ്ചനക്ഷത്രത്തിന് മേൽ ആഢംബരമുള്ള വിമാനത്തിൽ സഞ്ചരിക്കാം. ലോകപ്രശസ്ത ബിസിനസ് ഏവിയേഷൻ ഗ്രൂപ്പായ ഡീർ ജെറ്റാണ് യുഎസ് ഇന്റർനാഷണൽ ട്രിപ്പ് സപ്പോർട്ടുമായി ചേർന്ന് ഈ വിമാനം നിർമ്മിച്ചിരിക്കുന്നത്.

യാത്രവി മാനമായി ഉപയോഗിക്കുന്ന ബോയിങ് 787 ഡ്രീം ലൈനാണ് വിവിഐപി സൗകര്യങ്ങളോടെ ബിസിനസ് ജെറ്റാക്കി മാറ്റിയിരിക്കുന്നത്. ഇത്രയും ആഢംബരമായ വിമനത്തിന്റെ നിർമ്മാണ ചെലവ് പറയേണ്ടതില്ലല്ലോ. 1950 കോടി രൂപയാണ് ചെലവ് വന്നിരിക്കുന്നത്. അതായത് 230 മില്ല്യൺ‌ പൗണ്ട്. എല്ലാ അത്യാധുനിക സൗകര്യങ്ങളും വിമാനത്തിലുണ്ട്. ആഢംബരത്തിന്റെ അവസാന വാക്ക് എന്ന് ഇതിനെ വിശേഷിപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ല. വിമാനത്തിനകത്തേക്ക് കാൽവച്ച് കയറിയാൽ പിന്നെ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ആണെന്നേ തോന്നൂ.

ആകാശത്തിലൊരു കുളി

ആകാശത്തിലൊരു കുളി

ആകാശത്ത് വെച്ചൊരു കുളി പാസാക്കണണെന്ന് തോന്നിയാൽ വിശാലമായ ഷവറും അത്യാധുനിക സൗകര്യവുമുണ്ട് വിമാനത്തിൽ. ജനലുകളും ഫർണ്ണിച്ചറുകളും റിമോട്ട് സംവിധാനത്തിലൂടെ നിയന്ത്രിക്കാൻ‌ സാധിക്കും. വലിയ വൈഡ് സ്‌ക്രീൻ ടി.വികൾ , ഇൻഫർമേഷൻ സിസ്റ്റം എന്നിവയും ഡിം ചെയ്യാവുന്ന വലിയ എൽ.ഇ.ഡി. വെളിച്ച സംവിധാനവും വിമാനത്തിന്റെ പ്രത്യേകതകളാണ് .

ഇഷ്ട ഭക്ഷണം, വിശാലമായ കിടപ്പു മുറി

ഇഷ്ട ഭക്ഷണം, വിശാലമായ കിടപ്പു മുറി

സ്വകാര്യത ഉറപ്പുതരുന്ന വലിയ പ്രധാന കിടപ്പുമുറിയിൽ കിംഗ് സൈസ് ഡബിൾ ബെഡ് , 42 ഇഞ്ച് ടിവി , വലിയ വാഷ് റൂം , ഷവർ എന്നിവയുമുണ്ട്. വിമാനത്തിനകത്ത് കയറിയാൽ പഞ്ച നക്ഷത്ര ഹോട്ടലാണെന്നേ ആരും പറയൂ. പ്രധാന ഹാളിൽ 16 പേർക്ക് സുഖകരമായി യാത്ര ചെയ്യാൻ സാധിക്കും. രുചികരമായ ഭക്ഷണം തയ്യാറാക്കാൻ വിമാനത്തിൽ ഷെഫും. നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള എല്ലാ സജീകരണങ്ങളും വിമനത്തിലുണ്ടാകും.

വാടക കേട്ടാൽ‌ ഞെട്ടും

വാടക കേട്ടാൽ‌ ഞെട്ടും

ഇത്രയൊക്കെ കേട്ട് ഒന്ന് പറന്നാലോ എന്ന് തോന്നിയാൽ കൈപൊള്ളും. 74,000 ഡോളറാണ് ഒരു മണിക്കൂർ‌ വാടകയായി നൽകേണ്ടത്. 48 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് അടുത്തപ വരും ഒരു മണിക്കൂറൽ വാടക. ദുബായിലെ പുതിയ വിമാനത്താവളത്തിലേക്ക് പറിച്ചുനട്ടതോടെയാണ് ദുബായ് എയർ ഷോയുടെ തിളക്കം കുറഞ്ഞതെന്നാണ് ചിലരുടെ കണ്ടെത്തൽ. അത്രയും ദൂരെ എത്തിപ്പെടാനുള്ള പ്രയാസം കാരണം സാധാരണക്കാരുടെ പ്രവാഹം നിലച്ചു. എന്നാലും ദുബായ് എയർ ഷോ എക്കാലത്തും വ്യോമയാന മേഖലയിലെ പ്രമുഖരെല്ലാം അതിശ്രദ്ധയോടെ വീക്ഷിക്കുന്ന പരിപാടിയാണ്.

എയർ ഷോ

എയർ ഷോ

എന്നാൽ ദുബായിൽ നടന്ന ഒരു എയർ‌ ഷോയിൽ പ്രശസ്ഥ ഏവിയേഷൻ ബ്ലോഗർ ആയ സാം ചൂയ് ആണ് ആഡംബര വിമാനത്തിന്റെ കഥ പുറത്തെത്തിച്ചത്. 900 കോടി രൂപയിലധികം വിലവരുന്ന അത്യാധുനിക യാത്രാവിമാനമായ ഡ്രീലൈനര്‍ -ബോയിങ് 787. ഇതിനെയാണ് ആഢംബര വിമാനമാക്കി മാറ്റിയിരിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ഡബിള്‍ എന്‍ജിന്‍ വിമാനമാണ് ഡ്രീലൈനര്‍. നിലവിലുള്ള ബോയിങ് 767നേക്കാള്‍ 20 ശതമാനം ഇന്ധനം ലാഭിക്കാനാവുമെന്ന മെച്ചവും ഈ വിമാനത്തിനുണ്ട്.

യാത്രാ വിമാനത്തിൽ 330 യാത്രക്കാർ വരെ

യാത്രാ വിമാനത്തിൽ 330 യാത്രക്കാർ വരെ

210 മുതല്‍ 330 യാത്രക്കാര്‍ക്കുവരെ ഒരേ സമയം സഞ്ചരിക്കാം എന്നതാണ് ഡ്രീം ലൈനർ യാത്രാ വിമാനത്തിന്റെ പ്രത്യോകത. ടോക്കിയോയില്‍ നിന്ന് ഹോങ്കോങിലേക്കായിരുന്നു ഡ്രീം ലൈനർ മോഡൽ വിമാനത്തിന്റെ ആദ്യ പറക്കൽ 2011ൽ നടന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Inside The World's Only Private Boeing 787 Dreamliner

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്