ഖത്തര്‍ വാതകം തരുന്നത് നിര്‍ത്തിയാല്‍ എന്തു ചെയ്യും? ഒന്നും സംഭവിക്കില്ലെന്ന് ഇന്ത്യ, ബദല്‍ മാര്‍ഗം റെഡി
പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തില്‍ വാതക ഉല്‍പ്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ് ഖത്തര്‍ എനര്‍ജി. ലോകത്ത് ഏറ്റവും കൂടുതല്‍ വാതകം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ഇന്ത്യയുമായി ദീര്‍ഘകാല കരാറുള്ള രാജ്യം കൂടിയാണിത്. ഹോര്‍മുസ് അടച്ച സാഹചര്യത്തിലാണ് ഖത്തര്‍ ഉല്‍പ്പാദനം നിര്‍ത്തിയത്.
എന്നാല്‍ ഖത്തറിന്റെ തീരുമാനം ഇന്ത്യയെ പ്രതിസന്ധിയിലാക്കുമോ? ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന പ്രതികരണം. ഇന്ത്യ നിലവില്‍ ഇറക്കുമതി ചെയ്യുന്നതിന്റെ ഏകദേശം മൂന്നിലൊന്ന് വാതകം ഖത്തറില്‍ നിന്നാണ്. ഇവ നിര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് വാതകം തരാന്‍ മറ്റു രാജ്യങ്ങള്‍ സന്നദ്ധമാണ്. ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു.

ഇന്ത്യയില്‍ മതിയായ അളവില്‍ ലിക്വിഡ് പെട്രോളിയം ഗ്യാസും (എല്‍പിജി) ലിക്വിഡ് നാചുറല്‍ ഗ്യാസും (എല്‍എന്‍ജി) ഉണ്ട് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ആവശ്യമുണ്ടെങ്കില്‍ ആഗോള വിപണിയില്‍ ലഭ്യമാണ് എന്ന പ്രതീക്ഷയും ഇന്ത്യയ്ക്കുണ്ട്. ഒന്നിലധികം രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ ഇന്ത്യ ബന്ധപ്പെടുകയും ചെയ്തു.
ഒരു ദിവസം 195 മില്യണ്‍ മെട്രിക് സ്റ്റാന്റേര്‍ഡ് ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 60 ക്യൂബിക് മീറ്റര്‍ ഖത്തറില്‍ നിന്നാണ്. ഖത്തറില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് പുതിയ സാഹചര്യത്തിലെ വെല്ലുവിളി. ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു. ഒന്നിലധികം രാജ്യങ്ങളെ ആശ്രയിക്കുക എന്നതാണ് പുതിയ നയം.
കാനഡയും ഓസ്ട്രേലിയയും അമേരിക്കയും വാതകം തരും
ഇന്ത്യയ്ക്ക് വാതകം നല്കാന് തയ്യാറാണ് എന്ന് ഓസ്ട്രേലിയയും കാനഡയും അറിയിച്ചിട്ടുണ്ട്. മറ്റു മാര്‍ഗങ്ങളും ഇന്ത്യ തേടുന്നുണ്ട്. അടുത്തിടെ യുഎഇയുമായി വാതക കരാറില്‍ ഒപ്പുവച്ചിരുന്നു. കൂടാതെ അമേരിക്കയുമായും വാതക കരാറുണ്ട്. ഹോര്‍മുസിലെ തടസം യുഎഇക്കും ബാധകമാണ്. എന്നാല്‍ കാനഡ, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് വാതകം വാങ്ങുന്നതിന് വെല്ലുവിളിയില്ല. പക്ഷേ, ഇവിടെ നിന്ന് വാങ്ങുന്ന വാതകത്തിന് ചെലവേറും.
അന്താരാഷ്ട്ര എനര്‍ജി ഏജന്‍സി, ഒപെക് എന്നീ സംഘടനകളുമായി ഇന്ത്യ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി കഴിഞ്ഞു. ആഗോള വിപണിയില്‍ വാതക-എണ്ണ ലഭ്യത കുറവില്ല എന്നതാണ് ചര്‍ച്ചകളില്‍ വ്യക്തമായത്. എന്നാല്‍ ഖത്തര്‍ ഉല്‍പ്പാദനം നിര്‍ത്തിയത് മാത്രമാണ് ഇപ്പോഴത്തെ വെല്ലുവിളി. ഇതുകാരണം യൂറോപ്പില്‍ വാതകത്തിന് 40 ശതമാനം വില വര്‍ധനവുണ്ടായിട്ടുണ്ട്.
അമിതമായ വിലക്കയറ്റം ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. ഊര്‍ജ കാര്യത്തിലുള്ള ചര്‍ച്ചകള്‍ ഇന്ത്യ ഇടയ്ക്കിടെ നടത്തുന്നുണ്ട്. അമേരിക്കയില്‍ നിന്ന് വാതകം വാങ്ങാനുള്ള കരാറുമുണ്ട്. വാതകം ആവശ്യമെങ്കില്‍ അമേരിക്ക ലഭ്യമാക്കും. ലോകരാജ്യങ്ങള്‍ ഇന്ത്യന്‍ വിപണിയെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ആവശ്യമുള്ള വാതകം കിട്ടുന്നതിന് ഇന്ത്യയ്ക്ക് തടസമുണ്ടാകില്ല എന്നാണ് പ്രതീക്ഷ.
-
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ












Click it and Unblock the Notifications