ലണ്ടനെ ഞെട്ടിച്ച് വീണ്ടും തീപിടിത്തം!! ആളപായമില്ല!! തീപിടിത്തമുണ്ടായത് കാംഡൻ മാർക്കറ്റിൽ!!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ലണ്ടനിൽ വീണ്ടും തീപിടിത്തം. ലണ്ടനിലെ കംഡൻലോക് മാർക്കറ്റിലാണ് വൻ തീപിടിത്തമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച അർധരാത്രിയിലാണ് സംഭവം. അതേസമയം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

പത്തോളം ഫയർ യൂണിറ്റുകളിൽ നിന്ന് എഴുപതോളം അഗ്നിശമന സേന അംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.മാർക്കററിലെ ബഹുനില കെട്ടിടത്തിൽ നിന്നാണ് തീപടർന്നത്. കെട്ടിടത്തിന്റെ മൂന്നു നില പൂർണമായി കത്തി നശിച്ചു.

fire

തീപടിത്തത്തിനുളള കാരണം വ്യക്തമല്ല. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. കാറ്റിനെ തുടർന്ന് തീ അടുത്തുള്ള സ്ഥലങ്ങളിലേക്കും വ്യാപിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വൻ തീപിടുത്തമാണ് ഉണ്ടായതെന്നാണ് ചിത്രങ്ങൾ വ്യകത്മാക്കുന്നത്.

പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് കാംഡെൻ മാർക്കറ്റ്. ആയിരത്തിലധികം കടകളും ഭക്ഷണ സ്ഥാപനങ്ങളും വിനോദ കേന്ദ്രങ്ങളും ഇവിടെ ഉണ്ട്. 2008ലും ഇവിടെ സമാനമായ തീപിടിത്തം ഉണ്ടായിരുന്നു. കഴിഞ്ഞ മാസം ഗ്രെൻഫെവ്‍ ടവറിലുണ്ടായ തീപിടിത്തത്തിൽ 80 പേർ മരിച്ചിരുന്നു.

English summary
camden market fire london.
Please Wait while comments are loading...