കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദി ആക്രമണം; ഷാര്‍ലി എബ്ദോയുടെ ഒരു കോപ്പിക്ക് വില 60 ലക്ഷം രൂപ

  • By Gokul
Google Oneindia Malayalam News

പാരിസ്: പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിച്ച് മുസ്ലീം തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ട ഫ്രാന്‍സിലെ ഷാര്‍ലി എബ്‌ദോ വാരികയുടെ ഏറ്റവും പുതിയ പതിപ്പ് ചൂടപ്പംപോലെ വിറ്റഴിയുന്നു. പതിപ്പ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം അവ വിപണിയില്‍ നി്ന്നും അപ്രത്യക്ഷമായി. ഇതോടെ എത്രരൂപ മുടക്കിയും മാഗസിന്‍ കൈവശപ്പെടുത്താന്‍ ഒരു ലക്ഷം ഡോളര്‍വരെയാണ് ചിലര്‍ വാഗ്ദാനം ചെയ്തത്.

വാരികയുടെ കോപ്പികള്‍ ഇബേ അടക്കമുള്ള സൈറ്റുകളിലാണ് ലേലം ചെയ്യപ്പെട്ടത്. 60,000 കോപ്പിയാണ് വാരിക സാധാരണ പുറത്തിറക്കാറുള്ളതെങ്കിലും ഭീകരാക്രമണമുണ്ടായതോടെ വാരികയ്ക്ക് ആവശ്യക്കാര്‍ ഏറിവരികയായിരുന്നു. ഇത് മുതലെടുത്താണ് വാരിക നേരത്തെ കൈവശപ്പെടുത്തിയ ചിലര്‍ ഇത് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ചത്.

charlie-hebdo

ബുധനാഴ്ചയാണ് ഷാര്‍ലി എബ്ദോയുടെ ഓഫീസിലേക്ക് ഇരച്ചു കയറിയ തീവ്രവാദികള്‍ പത്രാധിപരും പ്രസാധകനും കാര്‍ട്ടൂണിസ്റ്റുകളുമടക്കം 12 പേരെ വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് വാരികയുടെ 117ാം പതിപ്പിന് ഡിമാന്റ് വര്‍ദ്ധിച്ചത്. വാരിക ലോകശ്രദ്ധയാകര്‍ഷിച്ചതോടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മുന്‍ പതിപ്പിനും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.

ഭീകരാക്രമണത്തില്‍ തങ്ങള്‍ ഒട്ടും ഭയചകിതരല്ലെന്ന് പ്രഖ്യാപിച്ച് വാരികയുടെ പുതിയ പതിപ്പ് അടുത്തയാഴ്ചതന്നെ പുറത്തിറക്കുമെന്ന് ഷാര്‍ലി എബ്ദോ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം കോപ്പികളാകും ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങളുമായി പുറത്തിറങ്ങുക. പുതിയ പതിപ്പ് സ്വന്തമാക്കാനായി വായനക്കാര്‍ ഇപ്പോള്‍ത്തന്നെ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു.

English summary
Charlie Hebdo copies go for $100k
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X