കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് വീണ്ടും ചൈനയുടെ ഇരുട്ടടി: മസൂദ് അസറിനെ ഭീകരനല്ല, തടയിട്ട് ചൈന

പത്താന്‍ കോട്ട് ഭീകരാക്രമണമുള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നില്‍ പങ്കുള്ള ഭീകരനാണ് അസര്‍

Google Oneindia Malayalam News

ദില്ലി: ഐക്യരാഷ്ട്ര സഭയില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ചൈനയുടെ തിരിച്ചടി. പത്താന്‍ കോട്ട് ഭീകരാക്രമണമുള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് വിലക്കേര്‍പ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കത്തെ എതിര്‍ത്തുകൊണ്ട് പലതവണ ചൈന രംഗത്തെത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള സിക്കിം അതിര്‍ത്തി തര്‍ക്കത്തിനിടെ എരിതീയില്‍ എണ്ണപകരുന്നതാണ് ചൈനീസ് നടപടി.

നേരത്തെ മസൂദ് അസറിനെ ഭീകരാനായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയതും ചൈനയായിരുന്നു. എന്നാല്‍ ഈ നീക്കത്തെ തടഞ്ഞ ചൈനയുടെ നടപടി ആഗസ്ത് രണ്ടിന് അവസാനിച്ചതോടെയാണ് വീണ്ടും ഇന്ത്യയുടെ ആവശ്യത്തെ ചൈന ബ്ലോക്ക് ചെയ്തിട്ടുള്ളത്. അല്ലാത്ത പക്ഷം സ്വാഭാവികമായി അസര്‍ ആഗോളഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടും ഇത് മുന്‍കൂട്ടിക്കണ്ടാണ് ചൈനീസ് നീക്കം. പാക് ഭീകരനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ രക്ഷാസമിതിയിലെ പ്രമേയത്തെ ചൈന എതിര്‍ത്തതോടെ ഇത് പാസാക്കാനോ അസറിന് വിലക്കേര്‍പ്പെടുത്താനോ കഴിയില്ല.

ഒക്ടോബറില്‍ അസറിനെ ഭീകരനാക്കാനുള്ള ഇന്ത്യയുടെ നീക്കത്തെയ ചൈന എതിര്‍ത്തിരുന്നു. പിന്നീട് വീറ്റോ ചെയ്യപ്പെട്ട പ്രമേയം ആറ് മാസത്തിന് ശേഷം വീണ്ടും പരിഗണിക്കവെയാണ് ചൈന വീണ്ടും തടസ്സം സൃഷ്ടിച്ചത്. ജനുവരിയില്‍ നടന്ന പത്താന്‍കോട്ട് ആക്രമണത്തില്‍ അടക്കം നിരവധി ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് അസര്‍.
ഇന്ത്യയില്‍ ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അസറിന് ഉപരോധവും യാത്ര വിലക്കും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍.

 ചൈന എതിര്‍ത്തു

ചൈന എതിര്‍ത്തു

ഐക്യരാഷ്ട്ര സഭയില്‍ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് വിലക്കേര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന വീറ്റോ അധികാരം ഉപയോഗിച്ച് നേരിടുകയായിരുന്നു. അല്‍ ഖ്വയ്ദ ഉപരോധ കമ്മറ്റി കൗണ്‍സിലിന് കീഴില്‍ കൊണ്ടുവന്ന് ജെയ്ഷെ മുഹമ്മദ് ഭീകരന് വിലക്കേര്‍പ്പെടുത്താനായിരുന്നു ഇന്ത്യയുടെ തീരുമാനം.

ഇന്ത്യയ്ക്ക് പിന്തു​ണ

ഇന്ത്യയ്ക്ക് പിന്തു​ണ

മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ആവശ്യത്തെ 15 അംരാജ്യങ്ങളില്‍ 14 രാജ്യങ്ങളും പിന്തുണച്ചിരുന്നു. ആഗോളഭീകരനായി പ്രഖ്യാപിച്ച് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യുന്നതാണ് നടപടി. 1267 ഉപരോധ പട്ടികയില്‍പ്പെടുത്താനായിരുന്നു പദ്ധതി.

അപ്പോഴും ചൈന തന്നെ

അപ്പോഴും ചൈന തന്നെ

ഒക്ടോബറില്‍ അസറിനെ ഭീകരനാക്കാനുള്ള ഇന്ത്യയുടെ നീക്കത്തെയ ചൈന എതിര്‍ത്തിരുന്നു. പിന്നീട് വീറ്റോ ചെയ്യപ്പെട്ട പ്രമേയം ആറ് മാസത്തിന് ശേഷം വീണ്ടും പരിഗണിക്കവെയാണ് ചൈന വീണ്ടും തടസ്സം സൃഷ്ടിച്ചത്. ജനുവരിയില്‍ നടന്ന പത്താന്‍കോട്ട് ആക്രമണത്തില്‍ അടക്കം നിരവധി ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് അസര്‍.
ഇന്ത്യയില്‍ ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അസറിന് ഉപരോധവും യാത്ര വിലക്കും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍.

ഉറി ഭീകരാക്രമണത്തിന് പിന്നല്‍

ഉറി ഭീകരാക്രമണത്തിന് പിന്നല്‍

ജമ്മുകശ്മീരിലെ ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാള്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസദെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ട്. മസൂദ് അസറിനൊപ്പം കാഷിഫ് ഖാന്‍, റൗഫ് അസ്ഗര്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് പാകിസ്താനികളില്‍ അസദും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യ കരുതുന്നത്.

 പത്താന്‍കോട്ട് ഭീകരാക്രമണം

പത്താന്‍കോട്ട് ഭീകരാക്രമണം

നേരത്തെ പഞ്ചാബിലെ വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിലും പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇന്ത്യ നിര്‍ണ്ണായകമായ പല വിവരങ്ങളും പാകിസ്താന് കൈമാറിയിരുന്നുവെങ്കിലും ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.

ജെയ്ഷെ മുഹമ്മദിന്‍റെ തലപ്പത്ത്

ജെയ്ഷെ മുഹമ്മദിന്‍റെ തലപ്പത്ത്

പാക് അധീന കശ്മീര്‍ പാക് അധീന കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ സ്ഥാപകനാണ് മസൂദ് അസര്‍. പത്താന്‍ കോട്ട് ഭീകരാക്രമണത്തിന് ശേഷം പാകിസ്താന്‍ മസൂദിനെ തടവിലാക്കിയിരുന്നു. പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടത്താനെത്തിയ ഭീകരരെ അനുഗമിച്ച് ഇന്ത്യന്‍ അതിര്‍ത്തി വരെയെത്തിയത് അസറിന്‍റെ സഹായി കാസിഫ് ഖാനായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് ഉറി ഭീകരാക്രമണത്തിലും പങ്കുണ്ടെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. ഉറി ഭീകരാക്രമണത്തിന് ശേഷം കാസിഫ് ഖാന്‍ ഒളിവില്‍ പോയതാണ് എന്‍ഐയ്ക്ക് ഇത്തരത്തിലൊരു സംശയത്തിന് ബലം നല്‍കുന്നത്.

സൈനിക ക്യാമ്പ് ലക്ഷ്യം വച്ചിരുന്നു

സൈനിക ക്യാമ്പ് ലക്ഷ്യം വച്ചിരുന്നു

അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള സൈനിക ക്യാമ്പ് നിരന്തരം നിരീക്ഷിച്ച ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യന്‍ സൈന്യം സംശയിക്കുന്നത്. ഞായറാഴ്ചത്തെ ആക്രമണം ഇത്തരത്തില്‍ സൈനിക ക്യാമ്പിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാണ് നടത്തിയിട്ടുള്ളതെന്നുമാണ് ഇതില്‍ നിന്ന് ലഭിക്കുന്ന സൂചന. സൈനിക ആസ്ഥാനത്ത് ആക്രമണം നടത്താനെത്തിയ ഭീകരര്‍ക്ക് രാജ്യത്തിനകത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ചില സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സൈന്യത്തിന്റെ നീക്കത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ചും എന്‍ഐഎ വിശദമായി അന്വേഷിച്ചിരുന്നു.

English summary
China has extended by three months its technical hold on a proposal at the United Nations to designate Masood Azhar, chief of terror group Jaish-e-Mohammad, as a global terrorist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X