കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധക്കപ്പല്‍, ജെറ്റുകള്‍, പാതി ദൂരം പിന്നിട്ട് ചൈനീസ് സൈന്യം, റേഡിയോ സിഗ്നലുകള്‍ അയച്ച് തായ്‌വാന്‍

Google Oneindia Malayalam News

തായ്‌പേയ് സിറ്റി: തായ്‌വാന് ചുറ്റും അണിനിരന്ന് ചൈനീസ് സൈന്യം. യുദ്ധത്തിനുള്ള സാധ്യതകളാണ് മുന്നിലുള്ളതെന്നാണ് സൂചന. ചൈന സര്‍വ സന്നാഹവുമായിട്ടാണ് വരുന്നത്. ഈ മേഖലയില്‍ സംഘര്‍ഷ സാധ്യത ശക്തമായതിനെ തുടര്‍ന്ന് വിമാനങ്ങള്‍ അടക്കമുള്ള വഴിമാറ്റിയിരിക്കുകയാണ്. സംഘര്‍ഷം കുറയ്ക്കാന്‍ ചൈന താല്‍പര്യപ്പെടുന്നില്ലെന്ന് വ്യക്തമാണ്.

ദിലീപിനെയും ബെഹ്‌റയെയും കൂട്ടി കെട്ടാനാണ് ശ്രമം; ബൈജു പൗലോസ് ആ മൊഴി വെട്ടി: ശാന്തിവിള ദിനേശ്ദിലീപിനെയും ബെഹ്‌റയെയും കൂട്ടി കെട്ടാനാണ് ശ്രമം; ബൈജു പൗലോസ് ആ മൊഴി വെട്ടി: ശാന്തിവിള ദിനേശ്

നാന്‍സി പെലോസിയുടെ മുന്നറിയിപ്പും കൂടിയായതോടെ പ്രശ്‌നം വീണ്ടും വഷളായിരിക്കുകയാണ്. തായ്‌വാന് അതിര്‍ത്തിയില്‍ സര്‍വ സന്നാഹവുമായി ചൈന കാത്തിരിക്കുകയാണ്. തായ്‌വാനും സൈന്യത്തോട് തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

ക്യൂട്ട്‌നെസ് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍; മുത്തുമണിയാണ് നസ്രിയ, പൊളി നോട്ടമെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

1

ചൈനയുടെ യുദ്ധക്കപ്പലുകളും ഹെലികോപ്ടറുകളും തായ്‌വാന്റെ സമുദ്ര മേഖലയിലാണ് ഇന്ന് ഉള്ളത്. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈനയ്ക്കും തായ്‌വാനും ഇടയിലുള്ള മീഡിയന്‍ ലൈനിന്റെ പാതി ദൂരം ചൈനീസ് സൈന്യം പിന്നിട്ട് കഴിഞ്ഞു. മുമ്പൊരിക്കലും സംഭവിക്കാത്ത കാര്യമാണ്. ഇതുവരെയില്ലാത്ത തരത്തിലുള്ള പ്രകോപനമായിട്ടാണ് തായ്‌വാന്‍ ഇതിനെ കാണുന്നത്. ഈ ലൈന്‍ ഒരു അനൗദ്യോഗിക നിയന്ത്രണ രേഖയാണ്. ബെയ്ജിങും തായ്‌പേയും പരസ്പരം ഇതിനെ ബഹുമാനിച്ചിരുന്നു.

2

യുഎസ്സിന്റെ ഭാഗത്ത് നിന്നൊരു സന്ദര്‍ശനം കൂടി വന്നതോടെ എല്ലാം ചൈന മറക്കുകയായിരുന്നു. ഇനിയൊരിക്കലും തായ്‌വാനുമായുള്ള ബന്ധം പഴയത് പോലെയാവില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം തായ്‌വാന്റെ സൈന്യം ചൈനയ്ക്ക് റേഡിയോ സിഗ്നല്‍ വഴി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. പട്രോള്‍ സൈന്യത്തെയും രംഗത്തിറക്കി. നാവിക സേനയും വന്‍ കപ്പലുകളും സമുദ്രത്തില്‍ നിന്ന് തൊടുക്കാന്‍ സാധിക്കുന്ന മിസൈല്‍ സംവിധാനവും തായ്‌വാന്‍ ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്. ചൈന പറഞ്ഞിട്ടും പിന്‍മാറുന്നില്ലെന്നാണ് തായ്‌വാന്റെ പരാതി.

3

ദുഷ്ട ശക്തിയായ അയല്‍വാസിയെന്നാണ് ചൈനയെ തായ്‌വാന്റെ പ്രസിഡന്റ് സു സെങ് ചാങ് വിശേഷിപ്പിച്ചത്. തങ്ങളുടെ സമുദ്രപാത തന്നെ അവര്‍ പ്രശ്‌നങ്ങള്‍ക്കായി തിരഞ്ഞെടുത്തെന്നും, ലോകത്തിന് തന്നെ അത് പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് സെങ് ചാങ് പറഞ്ഞു. തായ്‌വാന് മാത്രമല്ല ജപ്പാനും വലിയ പ്രശ്‌നങ്ങളാണ് ചൈനയുടെ സൈനിക അഭ്യാസം കൊണ്ടുണ്ടായിരിക്കുന്നത്. അഞ്ച് മിസൈലുകളാണ് ജാപ്പനീസ് സമുദ്ര മേഖലയില്‍ പതിച്ചത്. തായ്‌വാന് മുകളിലൂടെ പറന്നാണ് ഇത് ജപ്പാനില്‍ പതിച്ചത്.

4

ചൈന ഈ സന്ദര്‍ശനത്തെ തായ്‌വാനെ ആക്രമിച്ച് കീഴടക്കാനുള്ള അവസരമായി ഉപയോഗിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. നേരത്തെ റഷ്യ യുക്രൈനെ ആക്രമിച്ചതും ഇത്തരത്തിലായിരുന്നു. തായ്‌വാനെ മൊത്തത്തില്‍ വളഞ്ഞിരിക്കുകയാണ് ചൈനീസ് സൈന്യം. തായ്‌വാനെ ഒറ്റപ്പെടുത്താനാണ് ചൈനയുടെ ശ്രമമെന്ന് നാന്‍സി പെലോസി പറയുന്നത്. ലോകാരോഗ്യ സംഘടനയില്‍ അടക്കം അംഗത്വമില്ലാത്തതും പെലോസി ചൂണ്ടിക്കാണിക്കുന്നു. തായ്‌വാനെ മറ്റിടങ്ങളിലേക്ക് പോകാനോ സംഘടനകളില്‍ അംഗത്വം നേടാനോ ചൈന അനുവദിക്കുന്നില്ലെന്നും പെലോസി ആരോപിച്ചു.

5

യുഎസ് ഒരിക്കലും ചൈനയെ പേടിച്ച് തായ്‌വാന്‍ സന്ദര്‍ശിക്കാതിരിക്കില്ലെന്ന് പെലോസി വ്യക്തമാക്കി. നിലവില്‍ ചൈനീസ് മിസൈലുകള്‍ കാരണം അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. പക്ഷേ ജപ്പാനിതൊരു സുരക്ഷാ ഭീഷണിയാണെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രി നോബുവോ കിഷി പറഞ്ഞു. അഞ്ച് മിസൈലുകള്‍ പതിച്ചത് ജപ്പാനെ ചൊടിപ്പിച്ചിരിക്കുകയാണ്. 22 യുദ്ധവിമാനങ്ങളാണ് തായ്‌വാന്റെ എയര്‍ ഡിഫന്‍സ് സോണിലേക്ക് ചൈന അയച്ചത്. ഇതെല്ലാം മീഡിയന്‍ രേഖ മറികടന്നാണ് പ്രവേശിച്ചത്.

6

ചൈനയുടെ മിസൈല്‍ പരീക്ഷണം വ്യാപാര മേഖലയെയും ബാധിച്ചിരിക്കുകയാണ്. കൊമേഴ്ഷ്യല്‍ ഫ്‌ളൈറ്റുകള്‍ പലതും റദ്ദാക്കിയിരിക്കുകയാണ്. കുറച്ചെണ്ണം വഴിത്തിരിച്ച് വിട്ടു. ഇതുകൊണ്ടാണ് വ്യാപാര നഷ്ടമുണ്ടായിരിക്കുന്നത്. ലോകത്തെ പ്രമുഖ ഏഴ് സമ്പദ് ഘടനയ്ക്കും തിരിച്ചടി നേരിട്ടുവെന്നാണ് സൂചന. ഇവര്‍ ചൈനയുടെ സൈനികാഭ്യാസത്തില്‍ ആശങ്കയറിയിച്ചിട്ടുണ്ട്. കപ്പലുകളെല്ലാം മറ്റ് സമുദ്ര മാര്‍ഗങ്ങള്‍ തേടിയതോടെ ചരക്കുകള്‍ എത്താനും വൈകി. തായ്‌വാന്റെ ആറ് മേഖലയിലാണ് ചൈന സൈനികാഭ്യാസം നടത്തിയത്. ഇത് തിരക്കേറിയ അന്താരാഷ്ട്ര പാത കൂടിയാണ്.

ദിലീപ് പ്രതിയാകും...നടിയുടെ കേസില്‍ കുടുക്കും: സന്ദേശം വന്നു; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്ദിലീപ് പ്രതിയാകും...നടിയുടെ കേസില്‍ കുടുക്കും: സന്ദേശം വന്നു; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
china provoking taiwan using warships and jets in crucial points, flights and ships also cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X