കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ- നേപ്പാൾ‍- ചൈന സാമ്പത്തിക പദ്ധതി: ഇന്ത്യയെ ചാക്കിട്ടുപിടിക്കാന്‍ ചൈനയും നേപ്പാളും!!

Google Oneindia Malayalam News

ബെയ്ജിംങ്: ചൈചന- പാക് സാമ്പത്തിക ഇടനാഴിയിലേക്ക് ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്താനുള്ള നീക്കവുമായി ചൈന. ഹിമാലയം വഴി ഇന്ത്യ- ചൈന- നേപ്പാൾ സാമ്പത്തിക ഇടനാഴി നിർമിക്കാമെന്ന ആവശ്യമാണ് ചൈന മുന്നോട്ടുവച്ചിട്ടുള്ളത്.
ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന നേപ്പാൾ‍ പ്രധാനമന്ത്രി കെ പി ശർമ ഒലിയെ സ്വാധീനിച്ച് ചൈന- പാക് സാമ്പത്തിക ഇടനാഴി വികസിപ്പിച്ചെടുക്കാനുള്ള നീക്കമാണ് ചൈന നടത്തിവരുന്നത്. ഹിമാലയം വഴി നേപ്പാളിനെ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴിയെക്കുറിച്ചുള്ള കണക്കുകൂട്ടലുകളാണ് ചൈനയുടേത്. ‌

50 ബില്യണ്‍ രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കാനിരിക്കുന്ന ചൈന പാക് സാമ്പത്തിക ഇടനാഴിയോടുള്ള എതിർപ്പ് ഇന്ത്യ നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുള്ളത്. പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്ന ചൈനയുടെ അഭിമാന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയും ഉള്‍പ്പെടുന്നതാണ്.

നേപ്പാളും ചൈനയും ഇന്ത്യയ്ക്കുനേരെ

നേപ്പാളും ചൈനയും ഇന്ത്യയ്ക്കുനേരെ

നേപ്പാളീസ് വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവലി ചൈന സന്ദര്‍ശിച്ചച് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ചൈന ഇക്കാര്യം ഉന്നയിക്കുന്നത്. ഇരു രാജ്യങ്ങളിലെയും ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയിൽ നേപ്പാളും ചൈനയും നേരത്തെ പങ്കാളികളായിരുന്നു. ഇരു രാജ്യങ്ങളും പദ്ധതിയിൽ കരാറും ഒപ്പുവച്ചിരുന്നു. നേപ്പാളിൽ‍ ഒലിയുടെ നേതൃത്വത്തില്‍ പുതിയ സർക്കാര്‍‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ചൈനയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നത്.

ചൈനയും നേപ്പാളും ഇന്ത്യയും

ചൈനയും നേപ്പാളും ഇന്ത്യയും


നേപ്പാളിനും ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുപോലെ നേട്ടമുണ്ടാക്കാൻ പദ്ധതിയ്ക്ക് കഴിയുമെന്നാണ് ചൈനയും നേപ്പാളും അവകാശപ്പെടുന്നത്. ഇന്ത്യയും ചൈനയും പദ്ധതി യാഥാർത്ഥ്യമാക്കാന്‍ സഹായിക്കണമെന്നാണ് നേപ്പാളിന്റെ അഭ്യർത്ഥന. പാക് അധീന കശ്മീർ വഴി കടന്നുപോകുന്ന ചൈന- പാക് സാമ്പത്തിക ഇടനാഴിയെ ആദ്യമേ തന്നെ ഇന്ത്യ എതിർത്തിരുന്നു. എന്നാൽ നേപ്പാളിന്റെ വികസനത്തിന് ഇന്ത്യയും ചൈനയും അവസരമൊരുക്കണമെന്ന ആവശ്യമാണ് നേപ്പാൾ ഉന്നയിക്കുന്നത്. പാക് അധീന വഴി കടന്നുപോകുന്ന പദ്ധതി ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രാജ്യം പദ്ധതിയിൽ നിന്ന് വിട്ടുനിന്നത്. മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയെയും ചൈനയെയും ബന്ധിപ്പിക്കുന്നതും ഹിമാലയം വഴി കടന്നുപോകുന്ന സാമ്പത്തിക ഇടനാഴിയുമായി ചൈന രംഗത്തെത്തുന്ന

പദ്ധതി പ്രഖ്യാപിച്ചത് 2013ൽ

പദ്ധതി പ്രഖ്യാപിച്ചത് 2013ൽ

2013ൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങാണ് വൺ ബെല്‍റ്റ്, വൺ റോഡ് പദ്ധതി പ്രഖ്യാപിക്കുന്നത്. പൗരാണിക പാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയും മധ്യ, പശ്ചിമ, ദക്ഷിണേഷ്യന്‍, രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നീ രാഷ്ട്രങ്ങളിൽ റെയിൽലേ ലൈൻ, ഊർജ്ജനിലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. ഇതിന് പുറമേ പ്രകൃതിവാതക പൈപ്പ്ലൈൻ, എണ്ണ പൈപ്പ്ലൈൻ, റെയിൽപാത, ചൈനീ്സ് നിക്ഷേപത്തോടെയുള്ള തുറമുഖങ്ങൾ എന്നിവയും പദ്ധതികൊണ്ട് ചൈന ലക്ഷ്യമിടുന്നു. പാകിസ്താനുമായി സഹകരിച്ച് ചൈന- പാക് സാമ്പത്തിക ഇടനാഴിയ്ക്ക് പുറമേ ഏഷ്യയുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും പരിഗണനയിലുണ്ട്. തുറമുഖങ്ങൾ, റെയിൽവേ ലൈനുകൾ, വൈദ്യുതി ലൈനുകൾ എന്നിവ നിർമിക്കുന്നതും പരിഗണനയിലുണ്ട്.

പദ്ധതിച്ച് ചൈനയും പാകിസ്താനും

പദ്ധതിച്ച് ചൈനയും പാകിസ്താനും

50 ബില്യണ്‍ ഡോളറിന്‍റെ പദ്ധതിയില്‍ 51 പ്രൊജക്ടുകളിലാണ് ചൈന നിക്ഷേപിച്ചിട്ടുള്ളത്. ഇതിൽ 19 എണ്ണം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. 17 ശതമാനം പദ്ധതികളിൽ പാകിസ്താനും നിക്ഷേപിക്കും. സിപിഎസ് സിയിൽ പാകിസ്താനിൽ 200 പ്രൊജക്ടുകൾക്കുള്ള നിക്ഷേപമാണ് ചൈന നടത്തിയിട്ടുള്ളത്. ഇതിൽ കറാച്ചിയ്ക്ക് സമീപത്ത് സ്ഥാപിക്കുന്ന ന്യൂക്ലിയർ പ്രൊജക്ടിന് 6.5 ബില്യണാണ് വകയിരുത്തുന്നത്. ഊര്‍ജ്ജം, അ‍ടിസ്ഥാന വികസനം എന്നീ രംഗങ്ങളിലാണ് നിക്ഷേപങ്ങളിൽ അധികവും.

<strong></strong>ചൈന പാക് സാമ്പത്തിക ഇടനാഴി: പാകിസ്താന് പണി കൊടുത്ത് ചൈന, പദ്ധതി ത്രിശങ്കുവില്‍ചൈന പാക് സാമ്പത്തിക ഇടനാഴി: പാകിസ്താന് പണി കൊടുത്ത് ചൈന, പദ്ധതി ത്രിശങ്കുവില്‍

വരാപ്പുഴ കസ്റ്റഡി മരണം; മൂന്ന് പോലീസുകാർ അറസ്റ്റിൽ, എസ്ഐയും സിഐയും പുറത്ത് തന്നെ...വരാപ്പുഴ കസ്റ്റഡി മരണം; മൂന്ന് പോലീസുകാർ അറസ്റ്റിൽ, എസ്ഐയും സിഐയും പുറത്ത് തന്നെ...

English summary
China today proposed an India-Nepal-China economic corridor with multi-dimensional connectivity through the Himalayas as it seeks to expand its influence over the new Nepalese government headed by Prime Minister KP Sharma Oli, widely regarded as pro-Beijing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X