• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വീണ്ടും സ്വാഗതം ചെയ്ത് ചൈന'; ഇന്ത്യൻ വിദ്യാര്‍ഥികളുടെ പ്രവേശന വിലക്ക് പിൻവലിച്ചു

Google Oneindia Malayalam News

ബെയ്ജിങ്: ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രവേശനവിലക്ക് നീക്കി ചൈന. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടര വര്‍ഷത്തിലേറെയായി ചൈനയിലേക്ക് പ്രവേശനം വിലക്കിയിരുന്ന ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ നല്‍കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്കുള്ള വിസ കൂടാതെ ബിസിനസ് വിസയക്കും വിവിധ തരത്തിലുള്ള യാത്ര പെര്‍മിറ്റുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.'ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍, ക്ഷമയോടെ ഇരുന്നത് വലിയ കാര്യമാണ്. നിങ്ങളുടെ ആവേശവും സന്തോഷവും എനിക്ക് തീര്‍ച്ചയായും പങ്കിടാന്‍ കഴിയും. ചൈനയിലേക്ക് തിരികെ സ്വാഗതം' എന്നും ചൈനയുടെ ഏഷ്യന്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ കൗണ്‍സിലര്‍ ജി റോങ് ട്വീറ്ററില്‍ കുറിച്ചു.

 അന്റാര്‍ട്ടിക്കയില്‍ സൂര്യൻ ഉദിച്ചു, നാല് മാസത്തോളം നീണ്ട ഇരുണ്ട രാത്രിക്ക് വിട അന്റാര്‍ട്ടിക്കയില്‍ സൂര്യൻ ഉദിച്ചു, നാല് മാസത്തോളം നീണ്ട ഇരുണ്ട രാത്രിക്ക് വിട

1

ഡല്‍ഹിയിലെ ചൈനീസ് എംബസി വഴി വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസുകാര്‍ക്കും ചൈനയില്‍ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും വിസയ്ക്ക് അപേക്ഷിക്കാമെന്ന് കുറിപ്പില്‍ പറയുന്നു.പുതിയ അറിയിപ്പ് പ്രകാരം ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്നവര്‍ക്കും ചൈനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും X1-വിസ അനുവദിക്കും. ഇതിനോടകം മെഡിസിന്‍ ഉള്‍പ്പെടെ വിവിധ കോഴ്‌സുകളില്‍ 23,000ത്തോളം വിദ്യാര്‍ഥികളാണ് ചൈനയിലേക്ക് തിരികെപോകാന്‍ കാത്തിരിക്കുന്നത്.

2

എത്രയും വേഗം ചൈനയിലേക്ക് തിരിച്ചു വന്ന് പഠനം തുടരാനാഗ്രഹിക്കുന്നവരുടെ ലിസ്റ്റ് ചൈന ആവശ്യപ്പെട്ടിരുന്നു. കോവിഡ് വിസ നിരോധനം മൂലം ചൈനയിലേക്ക് പോകാനാകാത്ത പുതുതായി എന്റോള്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കും പഴയ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റുഡന്റ് വിസ നല്‍കുമെന്ന് ഡല്‍ഹിയിലെ ചൈനീസ് എംബസിയുടെ വെബ്‌സൈറ്റില്‍ തിങ്കളാഴ്ച പോസ്റ്റ് ചെയ്ത അറിയിപ്പില്‍ പറയുന്നത്. പുതിയതായി എത്തുന്ന വിദ്യാര്‍ഥികള്‍ ചൈനീസ് യൂണിവേഴ്‌സിറ്റി അനുവദിച്ച അഡ്മിഷന്‍ ലെറ്ററും, പഴയ വിദ്യാര്‍ഥികള്‍ തിരികെ എത്തുന്നതിന് യൂണിവേഴ്‌സിറ്റി അനുവദിച്ച സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.

3

അതേസമയം സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വകലാശാലകള്‍ ഇതുവരെ ഒരു നിലപാടും എടുത്തിട്ടില്ല.ഇരു രാജ്യങ്ങളിലേക്കും നേരിട്ട് വിമാനങ്ങളില്ല എന്നതും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചു പോകുന്നതിലുള്ള പ്രധാന പ്രശ്‌നമാണ്. ജൂലൈ മുതല്‍ ചൈനയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള അനുമതി കിട്ടിയിരുന്നു. എന്നാല്‍, മറ്റു രാജ്യങ്ങളിലൂടെയുള്ള യാത്രയ്ക്ക് പലര്‍ക്കും സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ വളരെ കൂടുതല്‍ തുക നല്‍കേണ്ടി വന്നിരുന്നു.

4

വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ഇന്ത്യ-ചൈന ഉദ്യോഗസ്ഥര്‍ പറഞ്ഞു.വാണിജ്യ, വ്യാപാര ആവശ്യങ്ങള്‍ക്കായുള്ള എം വിസ, പഠന ടൂറുകള്‍, മറ്റ് വാണിജ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവര്‍ക്കുള്ള എഫ് വിസ, ജോലിക്കായി എത്തുന്നവര്‍ക്കുള്ള ഇസഡ് വിസ എന്നീ വിസകളും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് വിസകളില്‍ എംബസി പ്രഖ്യാപിച്ച ബാക്കി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ചൈനയില്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇസഡ് വിസയും മറ്റ് കാറ്റഗറി പെര്‍മിറ്റുകളില്‍ ചൈനയില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്കുള്ള വിസയും ഉള്‍പ്പെടുന്നു.

Recommended Video

cmsvideo
  സൗജന്യ ഓണക്കിറ്റിൽ എന്തെല്ലാം ? വിതരണം എന്ന് വരെ? | *Kerala

  ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്

  English summary
  China To Resume Student Visas For Indians After Over Two Years. Indian students have expressed wish to return to re-join their studies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X