കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാമത്തെ കുട്ടി; ചൈനയില്‍ 10 ലക്ഷം അപേക്ഷകര്‍

  • By Gokul
Google Oneindia Malayalam News

ബെയ്ജിംഗ്: രണ്ടാമത്തെ കുട്ടിക്ക് ഇളവ് അനുവദിച്ചെങ്കിലും ചൈനയില്‍ കുട്ടിക്കുവേണ്ടിയുള്ള അപേക്ഷയ്ക്ക് രക്ഷിതാക്കളുടെ തണുപ്പന്‍ പ്രതികരണം. ഒറ്റ കുട്ടിമാത്രമെന്ന നിബന്ധനയുണ്ടായിരുന്ന ചൈനയില്‍ രണ്ടുകുട്ടികള്‍ അനുമതി നല്‍കിയതോടെ 20 ലക്ഷം പേരെങ്കിലും അപേക്ഷിക്കുമെന്നായിരുന്നു അധികൃതരുടെ കണക്കു കൂട്ടല്‍.

എന്നാല്‍, ഒരു കുട്ടിമാത്രം ഉണ്ടായവര്‍ മറ്റൊരു കുട്ടിക്ക് ആഗ്രഹിക്കുന്നില്ലെന്നാണ് അപേക്ഷയുടെ എണ്ണം കുറയാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞവര്‍ഷമാണ് രണ്ടു കുട്ടികള്‍ക്കുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്. രണ്ടാമത് കുട്ടി വേണമെന്നുള്ളവര്‍ക്ക് ആരോഗ്യവകുപ്പില്‍ നിന്നും പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.

child

കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ പത്തുലക്ഷം പേരാണ് അനുമതിക്കായി അപേക്ഷിച്ചതെന്ന് ചൈനയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 1979 ലാണ് ജനസംഖ്യ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു കുട്ടിമതിയെന്ന നിയമം ചൈന കൊണ്ടുവരുന്നത്. എന്നാല്‍ അടുത്തിടെ നടന്ന പഠനത്തില്‍ യുവാക്കളുടെ എണ്ണം കുറയുന്നതായും വൃദ്ധന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നതായും കണ്ടെത്തിയിരുന്നു.

ഇതേതുടര്‍ന്നാണ് രണ്ടു കുട്ടികള്‍ എന്ന ആശയത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. എന്നാല്‍ ജനങ്ങള്‍ അനുകൂലമായല്ല സര്‍ക്കാര്‍ തീരുമാനത്തിന് പ്രതികൂലിച്ചിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ കൂടി കണക്കിലെടുത്താണ് പലരും ഒരു കുട്ടിമതിയെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നത്. രണ്ടുകുട്ടികളുണ്ടായാല്‍ അത് തങ്ങളുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്നും ദമ്പതികള്‍ പറയുന്നു.

English summary
Fewer Chinese than expected apply to have second child
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X