കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ അനധികൃത താമസക്കാര്‍ അറിയാന്‍; പൊതുമാപ്പ് കാലാവധി നീട്ടി, കടുത്ത ശിക്ഷ ഒഴിവാക്കാം

Google Oneindia Malayalam News

അബൂദബി: പൊതുമാപ്പ് കാലാവധി യുഎഇ ഭരണകൂടം നീട്ടി. ഒക്ടോബര്‍ 31ന് അവസാനിക്കേണ്ടതായിരുന്നു. ഡിസംബര്‍ ഒന്നുവരെയാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി ഓഗസ്റ്റ് ഒന്നിനാണ് പ്രഖ്യാപിച്ചിരുന്നത്. ഒക്ടോബര്‍ 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് ഒരുമാസം കൂടി നീട്ടിയുള്ള പ്രഖ്യാപനം.

Photo

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ആണ് പൊതുമാപ്പ് കാലാവധി നീട്ടിയ കാര്യം അറിയിച്ചത്. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെടാത്തവര്‍ക്കും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്കും നാട്ടിലേക്ക് എളുപ്പത്തില്‍ യാത്ര തിരിക്കാന്‍ കഴിയുന്ന അവസരമാണിത്.

യുഎഇയില്‍ തന്നെ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളര്‍ക്ക് അതിനുള്ള അവസരവും ഒരുക്കും. രേഖകള്‍ ത്വരിതഗതിയില്‍ ശരിപ്പെടുത്താനും സാധിക്കും. പിഴയോ യാത്രാ നിരോധനമോ ഇല്ലാതെ രക്ഷപ്പെടാനുള്ള സുവര്‍ണാവസരമാണിത്. ഒട്ടേറെ പേര്‍ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇനിയും ആളുകള്‍ മടിച്ചുനില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കാലാവധി നീട്ടിയത്.

പൊതുമാപ്പ് കാലാവധി നീട്ടുമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വന്നത്. മതിയായ രേഖകള്‍ ഇല്ലാത്തവര്‍ക്ക് താമസ രേഖകള്‍ ശരിയാക്കാം. അല്ലെങ്കില്‍ പിഴയൊടുക്കാതെ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ അവസരവുമുണ്ടാകും.

കാലാവധി കഴിഞ്ഞാല്‍ പരിശോധനകള്‍ ശക്തമാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. പിന്നീട് പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത പിഴ നല്‍കേണ്ടി വരും. ആറ് വര്‍ഷത്തിന് ശേഷമാണ് യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 2012ല്‍ 62000 പേര്‍ ആനുകൂല്യം ഉപയോഗപ്പെടുത്തിയിരുന്നു. യുഎഇയില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറവാണെന്നാണ് വിലയിരുത്തല്‍. ഇത്തവണ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്താന്‍ എത്തിയവരില്‍ ഇന്ത്യക്കാര്‍ കുറവാണ്.

English summary
Confirmed: Amnesty extended until December 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X