കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ നിന്നു വഴിമാറി ചപാല നീങ്ങുന്നത് യെമന്‍ ലക്ഷ്യമാക്കി? ഒമാന്‍കാരുടെ ഭീതി ഒഴിയുന്നു?

Google Oneindia Malayalam News

സനാ: ഒമാന്‍-യെമന്‍ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്ന അറബിക്കടലില്‍ രൂപംകൊണ്ട, ഉഷ്ണമേഖല ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതയ്ക്കുന്നത് യെമനിലോ? കാറ്റ് നീങ്ങുന്നത് യെമനിലേയ്ക്കാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധക്കെടുതിയില്‍ വലയുന്ന യെമനിലെ ജനങ്ങളെ ഭീതിപ്പെടുത്തുന്ന ഒന്നായി മാറുകയാണ് ചപാല. തിങ്കളാഴ്ച വൈകിട്ടോടെയാണ് കാറ്റ് യെമന്‍ തീരത്ത് എത്തുക.

വിമതരും സൈന്യവും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന തുറമുഖമായ മുകാലയിലേയ്ക്കാണ് കാറ്റ് ആദ്യമെത്തുക. യെമന്റെ കിഴക്കന്‍ പ്രദേശമായ മുകാലയില്‍ മൂന്ന് ലക്ഷത്തോളെ പേരെയാണ് ചപാല ചുഴലിക്കാറ്റ് ബാധിയ്ക്കുക. കാറ്റിനെത്തുടര്‍ന്ന് അതിശക്തമായ മഴയും ഇടിമിന്നലും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

Chapala Cyclone

പ്രതിവര്‍ഷം വെറും 70 മില്ലിമീറ്റര്‍ മഴ മാത്രം ലഭിയ്ക്കുന്ന രാജ്യത്ത് 500 മില്ലിമീറ്റര്‍ മഴ വരെ പെയ്യാന്‍ സാധ്യതയുണ്ട്. തീരത്തേയ്ക്ക് അടുക്കും തോറും ശക്തി കുറയുമെങ്കിലും മണിയ്ക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന ചപാല അത്ര നിസാരമായ കാറ്റല്ല.

യെമന്‍-ഒമാന്‍ അതിര്‍ത്തി പ്രദേശത്താണ് മുകാല തുറമുഖം. കാറ്റിന്റെ ഗതിമാറ്റം ഒമാന് അല്‍പ്പം ആശ്വാസം നല്‍കുന്നുവെങ്കിലും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ കടല്‍ത്തീരത്ത് ഏഴ് മീറ്റര്‍ വരെ നീളമുള്ള തിരമാലകള്‍ ഉണ്ടായേക്കാം എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
Cyclone Chapala takes aim at war-torn Yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X