കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിലെ രണ്ട് പള്ളികളില്‍ സ്‌ഫോടനം; പ്രാദേശിക കമാന്റര്‍ ഉള്‍പ്പെടെ ഏഴുപതിലേറെ മരണം

  • By Desk
Google Oneindia Malayalam News

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയാ-സുന്നി പള്ളികളിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 70 ലേറെ പേര്‍ കൊല്ലപ്പെട്ടു. കുറഞ്ഞത് 45 പേര്‍ക്കെങ്കിലും ആക്രമണത്തില്‍ പരിക്കേറ്റതായും സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.

മൊസ്റ്റ് ക്ലിനിക്കല്‍ ഫിനിഷിംഗില്‍ സ്പാനിഷ് ക്ലബ്ബുകള്‍ മുന്നില്‍, ബാഴ്‌സക്ക് രണ്ടാം സ്ഥാനം
പടിഞ്ഞാറന്‍ കാബൂളിലെ പോലിസ് ഡിസ്ട്രിക്റ്റ് 13ലെ ഇമാം സമാം മോസ്‌കിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ചെത്തിയ ചാവേര്‍ കെട്ടിടത്തിനുള്ളില്‍ കടന്നയുടന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി മേജര്‍ ജനറല്‍ അലിമസ്ത് മൊമന്ദ് പറഞ്ഞു. കാല്‍നടയായി വന്ന ചാവേറാണ് സ്‌ഫോടനം നടത്തിയതെന്നാണ് കരുതുന്നത്. ഇവിടെ നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം വക്താവ് നജീബ് ദാനിഷ് പറഞ്ഞു. ശിയാ വിഭാഗമായ ഹസാറ മുസ്ലിംകളാണ് ആക്രമണത്തിനിരയായത്.

afghanistanmap

ഗോര്‍ പ്രവിശ്യയിലെ സുന്നി പള്ളിയിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. പ്രാര്‍ഥനാ വേളയിലുണ്ടായ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടതായി പോലിസ് വക്താവ് മുഹമ്മദ് ഇഖബാല്‍ നിസാമി അറിയിച്ചു. പ്രാദേശിക സേനാ കമാന്ററും ജംഇയ്യത്ത് പാര്‍ട്ടി നേതാവുമായ അബ്ദുല്‍ അഹദിനെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ആക്രമണത്തില്‍ ഇദ്ദേഹവും കൊല്ലപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടി നേതാവായിരുന്ന ഇദ്ദേഹം ഈയിടെ സര്‍ക്കാര്‍ പക്ഷത്തേക്ക് കൂറുമാറിയിരുന്നു. അതിനുള്ള പ്രതികാരമാവാം ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ അംഗരക്ഷകരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് മരിച്ചവരെല്ലാം.

fire

ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം അഫ്ഗാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 58 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് ആക്രമണങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യവും ഇപ്പോള്‍ വ്യക്തമല്ല.
English summary
More than 70 people have been killed and dozens more wounded in two separate attacks on mosques in Afghanistan. In one attack, a suicide bomber targeted worshippers in a Shia mosque in Kabul, police said on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X