കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂനിറ്റി സ്‌പേസ്ഷിപ്പ് ലോഞ്ച് ചെയ്തത് ഇങ്ങനെ, ബ്രാന്‍സന്റെ ഒന്നര മണിക്കൂര്‍ മിഷനെ കുറിച്ചറിയാം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഗലാട്ടിക്ക് ചരിത്രം കുറിച്ച് സ്‌പേസ് ടൂറിസത്തിന് തുടക്കമിട്ട് കഴിഞ്ഞു. ഗലാട്ടിക്കിന്റെ സ്‌പേസ്ഷിപ്പ് ഒന്നര മണിക്കൂര്‍ നീണ്ട യാത്രയാണ് സംഘടിപ്പിച്ചത്. എന്നാല്‍ ഇത് ഒട്ടും എളുപ്പമായിരുന്നില്ല. വളരെ സങ്കീര്‍ണമായ ഒരുപാട് പ്രക്രിയയിലൂടെയാണ് ഇത് ടേക്ക് ഓഫ് ചെയ്തത്. മതര്‍ ഷിപ്പായ വൈറ്റ് നൈറ്റ് ടു സ്‌പേസ്ഷിപ്പ് ടുവുമായിട്ടാണ് ടേക്ക് ഓഫ് ചെയ്തത്. തുടര്‍ന്ന് ഈ മതര്‍ഷിപ്പ് സ്‌പേസ് ടു ഷിപ്പിനെ റിലീസ് ചെയ്യും. തുടര്‍ന്ന് റോക്കറ്റ് മോട്ടോര്‍ ചലിപ്പിച്ചാണ് ഇത് ബഹിരാകാശത്തേക്ക് കുതിക്കുക.

1

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

ഇത് പിന്നീട് വെര്‍ട്ടിക്കലി ഒന്ന് തെന്നിമാറി സഞ്ചരിക്കും. തുടര്‍ന്ന് ഇത് സ്‌പേസിലെത്തും. മൈക്രോ ഗ്രാവിറ്റിയാണ് ഈ സമയത്ത് പൈലറ്റുമാര്‍ക്ക് അടക്കം അനുഭവപ്പെടുക. അതായത് ഭാരമില്ലാത്ത അവസ്ഥയായിരിക്കും. അന്തരീക്ഷത്തില്‍ പറന്ന് നടക്കുന്ന അവസ്ഥ. അവിടെ സമയം ചെലവിട്ട ശേഷമാണ് ഇത് ഭൂമിയിലേക്ക് മടങ്ങിയത്. അതിനും സങ്കീര്‍ണമായ രീതികളുണ്ട്. വെര്‍ട്ടിക്കലിക്ക് പകരം ഇങ്ങോട്ട് ഇറക്കവും വളവുകളും ഈ ലാന്‍ഡിംഗിന് ഉണ്ടാവും.

ന്യൂ മെക്‌സിക്കോയില്‍ നിന്നായിരുന്നു വിര്‍ജിന്‍ ഗലാട്ടിക്കിന്റെ റോക്കറ്റ് പ്ലെയിന്റെ ലോഞ്ചിംഗ്. യൂനിറ്റി എന്നാണ് ഇഈ സ്‌പേസ് ഷിപ്പിന്റെ പേര്. 2004ലാണ് ബ്രാസന്‍ വിര്‍ജിന്‍ ഗലാട്ടിക് എന്ന കമ്പനി ആരംഭിക്കുന്നത്. 2007ല്‍ തന്നെ ബഹിരാകാശത്തേക്ക് ആളുകളെ അയക്കണമെന്ന് ബ്രാന്‍സന്‍ കരുതിയിരുന്നു. എന്നാല്‍ പരീക്ഷണങ്ങള്‍ക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ജീവനക്കാര്‍ മരിച്ചതോടെ അത് തടസ്സപ്പെട്ടു. പിന്നീട് പല പ്രതിസന്ധികളെയും മറികടന്നാണ് ബ്രാന്‍സന്‍ ഇന്നത്തെ ഈ നേട്ടം സ്വന്തമാക്കിയത്.

ഭൂമിയിലെ പൂര്‍ണമായ അര്‍ത്ഥത്തില്‍ വലം വെച്ച് കാണാന്‍ ഈവാഹനം കൊണ്ട് സാധിക്കില്ല. സബ് ഓര്‍ബിറ്റല്‍ വെഹിക്കിളാണിത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റേതും സമാനമായ സ്‌പേസ് ഷിപ്പാണ്. ബെസോസിന്റെ ബ്ലൂ ഒറിജിന്‍ സ്‌പേസ് കമ്പനി പുതിയ പരീക്ഷണങ്ങള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. അതേസമയം സമ്പന്ന വ്യവസായികളുടെ പുതിയ ഹരമായി ബഹിരാകാശ വിനോദ സഞ്ചാരം മാറിയിരിക്കുകയാണ്. എന്നാല്‍ കൈയ്യില്‍ കാശുള്ളവര്‍ക്ക് മാത്രമേ ഇപ്പോള്‍ യാത്ര നടത്താന്‍ സാധിക്കൂ.

ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ

Recommended Video

cmsvideo
Lambda variant found in 31 countries | Oneindia Malayalam

English summary
explaining inter galactic spaceship launching and its journey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X