ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായി; ഒമാനില്‍ നിന്നു കേരളത്തിലേക്ക്

  • Written By:
Subscribe to Oneindia Malayalam
ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായി | Oneindia Malayalam

മസ്‌ക്കത്ത്: യമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായി. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചിതനായത്. ഇദ്ദേഹത്തെ മസ്‌കത്തിലെത്തിച്ചു. വളരെ അവശനാണ് ഫാദറെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Father

യമനില്‍ നിന്നു 2016ലാണ് ഫാദറിനെ തട്ടിക്കൊണ്ടുപോയത്. മോചന ദ്രവ്യം ഭീകരര്‍ ചോദിച്ചിരുന്നു. പക്ഷേ, അത് നല്‍കിയാണോ മോചിപ്പിച്ചത് എന്ന് വ്യക്തമല്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒമനിലെ ഭരണകൂടം യമനിലെ ചില സംഘങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് മോചനം സാധ്യമായത്. ഒമാന്‍ സുല്‍ത്താന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ബന്ധപ്പെട്ടിരുന്നു. ഒമാനില്‍ നിന്നു ഫാദര്‍ ഉടന്‍ കേരളത്തിലേക്ക് എത്തും.

ഭീകരര്‍ വെടിവച്ചതിനെ തുടര്‍ന്ന് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 15 പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഫാദറിനെ തട്ടിക്കൊണ്ടുപോയത്. അല്‍ ഖാഇദയാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതല്ല, പ്രാദേശിക സംഘങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടു തവണ ഫാദറിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ വീഴ്ച വരുത്തിയ കേന്ദ്രസര്‍ക്കാരിനെയും സഭയെയും വിമര്‍ശിച്ച് ഒരു തവണ ഫാദര്‍ ടോം ഉഴുന്നാലില്‍ സംസാരിച്ചിരുന്നു. ഒന്നര വര്‍ഷത്തെ ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.

English summary
Father Tom Uzhunnalil Released by Terrorists
Please Wait while comments are loading...