കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് സില്‍ക്ക് റോഡ് പദ്ധതിയില്‍ പാകിസ്താന് ആശങ്ക: പിണക്കാതെ ഒപ്പം നിര്‍ത്തി ചൈന, എന്ത് വിട്ടുവീഴ

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: ചൈനീസ് സില്‍ക്ക് പാത നിര്‍മാണത്തില്‍ നിന്ന് പാകിസ്താന്‍ പിന്നോട്ടുപോകുമെന്ന് സൂചന. അറബിക്കടലില്‍ നിന്ന് ഹിന്ദുക്കുഷ് മലനിരകളിലേക്ക് നീളുന്ന റെയില്‍വേ പാത നിര്‍മാണമാണ് 8.2 ബില്യണ്‍ ഡോളറിന് പൂര്‍ത്തിയാക്കാനിരിക്കുന്നത്. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം അനന്തമായി നീളൂന്നതിനിടെയാണ് കടം വര്‍ധിക്കുമെന്ന പേടിയില്‍ പാകിസ്താന്‍ പുനഃര്‍ ചിന്തനത്തിന് ഒരുങ്ങുന്നത്. സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള പണം ഖജനാവിലില്ലെന്ന് നേരത്തെ പാക് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. അത്തരം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്താനെ വിഴുങ്ങിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മധ്യേഷ്യന്‍ നിക്ഷേപങ്ങളിലും കണ്ണുവെക്കുന്നത്.

 കടം വര്‍ധിക്കുന്നതില്‍ ആശങ്ക!

കടം വര്‍ധിക്കുന്നതില്‍ ആശങ്ക!



പാകിസ്താനിലെ കറാച്ചിയും വടക്ക് പടിഞ്ഞാറന്‍ നഗരമാ. പെഷവാറുമാണ് ചൈനയുടെ മെഗാ പ്രൊജക്ടായ ബെല്‍റ്റ് റോഡ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. എന്നാല്‍ പാകിസ്താനില്‍ അധികാരത്തിലെത്തിയ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് പാകിസ്താന് ഭീഷണിയാവുന്ന തരത്തില്‍ കടം വര്‍ധിക്കുന്നതിനെക്കുറിച്ച് ആശങ്ക പങ്കുവെക്കുന്നത്. രാജ്യം വിദേശവായ്പ കൊണ്ട് കുടുങ്ങുമെന്ന മുന്നറിയിപ്പും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നല്‍കിയിട്ടുണ്ട്. എങ്ങനെ ഒരു മാതൃക തയ്യാറാക്കാമെന്ന ആലോചനയിലാണ് പാക് സര്‍ക്കാര്‍. പാകിസ്താന് എല്ലാ പ്രതിസന്ധികളും ഏറ്റെടുക്കാനാവില്ലെന്നും പാക് ആസൂത്രണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മെഗാ പ്രൊജക്ടായ ബെല്‍റ്റ് റോഡ് ദൗത്യത്തിന്റെ കരാര്‍ പുനഃപരിശോധിക്കണമെന്നും ചൈനയ്ക്ക് അനുകൂലമായ പദ്ധതിയ്ക്കായി വന്‍ തുക ചെലവ് വരുന്നതായി പാക് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

 ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാര്‍!!

ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാര്‍!!

മെഗാ പ്രൊജക്ടായ ബെല്‍റ്റ് റോഡ് ദൗത്യത്തിന്റെ പദ്ധതിയുടെ കരാറുകള്‍ പുനഃപരിശോധിക്കാന്‍ ചൈന തയ്യാറാണ് എന്നാല്‍ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും പാക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെഗാ പ്രൊജക്ടായ ബെല്‍റ്റ് റോഡ് ദൗത്യവുമായി മുന്നോട്ടുപോകാന്‍ ചൈനയും പാകിസ്താനും തീരുമാനിച്ചതായി ചൈനീസ് വിദേശകാര്യമന്ത്രാലയം റോയിറ്റേഴ്സിനോട് വ്യക്തമാക്കിയിരുന്നു. ഇതിനകം നിര്‍മാണം പൂര്‍ത്തിയാക ഭാഗങ്ങളില്‍ സ്വാഭാവികമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ബാക്കിയുള്ള നിര്‍മാണം സുഗമമായി നടക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏത് തരത്തിലുള്ള മാറ്റങ്ങളും പദ്ധതിക്ക് വരുത്താന്‍ തയ്യാറാണെന് പാകിസ്താനിലെ ചൈനീസ് അംബാസഡര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താന്റെ അജന്‍ഡ എന്തായാലും പരിഗണിക്കും. അതിന് ശേഷം ഉഭയസമ്മതത്തോടെ പദ്ധതിയുടെ കരാര്‍ അംഗീകരിക്കുമെന്നും അംബാസഡര്‍ യോ ജിംഗ് വ്യക്തമാക്കി. പാകിസ്താന്റെ സാമ്പത്തിക വ്യവസ്ഥയും പാക് സമൂഹവുമാണെന്നും ചൈന വ്യക്തമാക്കി.

 ചെലവ് കുറയ്ക്കാനുള്ള നീക്കങ്ങള്‍

ചെലവ് കുറയ്ക്കാനുള്ള നീക്കങ്ങള്‍


ചൈനയുടെ പട്ടുപാത പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ പദ്ധതിക്കാവശ്യമായ ചെലവ് കുറയ്ക്കാനുള്ള നീക്കങ്ങളാണ് നടത്തേണ്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചൈന 60 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുള്ള ചൈന- പാക് സാമ്പത്തിക ഇടനാഴിയും നവീകരിക്കും. സാമൂഹിക വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക.

 റെയില്‍ വികസനം

റെയില്‍ വികസനം


എല്‍എല്‍- 1 റെയില്‍ പാതയാണ് പാകിസ്താന്റെ ജീവനാഡി. എന്നാല്‍ അടുത്ത കാലത്തായി യാത്രക്കാരുടെ എണ്ണം ക്രമാതീമായി വര്‍ധിച്ചതോടെ ഇത് തകര്‍ച്ചയുടെ വക്കിലാണ്. ഇമ്രാന്‍ ഖാന്റെ കീഴിലുള്ള പാക് സര്‍ക്കാര്‍ 1,872 കിലോമീറ്റര്‍ നീളമുള്ള റെയില്‍ പാത നിര്‍മിക്കാനാണ് നീക്കം നടത്തുന്നത്. ചൈന- പാക് സാമ്പത്തിക ഇടനാഴിക്ക് മുന്‍ഗണന നല്‍കിയായിരിക്കും റെയില്‍പാതാ വികസനം. ഇത് പാവപ്പെട്ടവര്‍ക്ക് പാകിസ്താനിലേക്കുള്ള യാത്ര സുഗമമാക്കുമെന്നാണ് നിരീക്ഷണം. ചൈന- പാക് സാമ്പത്തിക ഇടനാഴിക്കുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമമാണ് പാകിസ്താന്‍ നടത്തുന്നത്. ഒന്നുകില്‍ ചൈനീസ് കടമായായാരിക്കും നിര്‍മാണം. ഇതിന് പുറമേ പദ്ധതിക്കായി നിക്ഷേപം നടത്താന്‍ പാകിസ്താന്‍ സൗദി അറേബ്യയെയും മറ്റ് രാഷ്ട്രങ്ങളേയും ക്ഷണിച്ചിട്ടുണ്ട്. സൗദി അറേബ്യ പദ്ധതിയുമായി സഹകരിക്കാമെന്ന് സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 സൗദിയുടെ പച്ചക്കൊടി!

സൗദിയുടെ പച്ചക്കൊടി!


50 മില്യണിന്റെ പദ്ധതിയാണ് ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി. ഇവിടെ 16.1 മില്യണിന്റെ പദ്ധതികളാണ് സൗദി ഒരുക്കാനൊരുങ്ങുന്നത്. പദ്ധതി നടപ്പിലാക്കുന്നത് ഇന്ത്യന്‍ അതിര്‍ത്തിയിലായതിനാല്‍ കടുത്ത ആശങ്കയാണ് ഇന്ത്യക്കുള്ളത്. ഇമ്രാന്‍ ഖാന്‍ സന്ദര്‍ശനത്തിന് പിന്നാലെ വളരെ പെട്ടെന്നാണ് സൗദി പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ഇന്ത്യ ഈ വിഷയത്തിലുള്ള ആശങ്ക അറിയിച്ചെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സൗദി തീരുമാനിക്കുകയായിരുന്നു. പാക് അധീന കശ്മീരിലും ഖൈബര്‍ പക്തൂണ്‍വയിലും സാമ്പത്തിക പദ്ധതികളും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ നിക്ഷേപം നടത്താനുമാണ് സൗദി സന്നദ്ധത അറിയിച്ചിട്ടുള്ളത്. . ഇതിനുള്ള കരാര്‍ ഒപ്പിട്ട് കഴിഞ്ഞു. കഴിഞ്ഞ ദിവസം കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ പാകിസ്താനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ പെട്ടെന്ന് പുരോഗമനം ഉണ്ടാകുന്നത്.

ചൈന- പാക് സാമ്പത്തിക ഇടനാഴി

ചൈന- പാക് സാമ്പത്തിക ഇടനാഴി


50 ബില്യണ്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കാനിരിക്കുന്ന ചൈന പാക് സാമ്പത്തിക ഇടനാഴിയില്‍ പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്ന ചൈനയുടെ അഭിമാന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയും ഉള്‍പ്പെടുന്നുണ്ട്. ചൈനയിലെ സിയാങ്ങിനെയും ബലൂചിസ്താനുമായി ബന്ധിപ്പിക്കുന്നതും ഇതേ പദ്ധതിയാണ്. 50 ബില്യണ്‍ ഡോളറിന്‍റെ പദ്ധതിയില്‍ 51 പ്രൊജക്ടുകളിലാണ് ചൈന നിക്ഷേപിച്ചിട്ടുള്ളത്. ഇതിൽ 19 എണ്ണം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. 17 ശതമാനം പദ്ധതികളിൽ പാകിസ്താനും നിക്ഷേപിക്കും. സിപിഎസ് സിയിൽ പാകിസ്താനിൽ 200 പ്രൊജക്ടുകൾക്കുള്ള നിക്ഷേപമാണ് ചൈന നടത്തിയിട്ടുള്ളത്. ഇതിൽ കറാച്ചിയ്ക്ക് സമീപത്ത് സ്ഥാപിക്കുന്ന ന്യൂക്ലിയർ പ്രൊജക്ടിന് 6.5 ബില്യണാണ് വകയിരുത്തുന്നത്. ഊര്‍ജ്ജം, അ‍ടിസ്ഥാന വികസനം എന്നീ രംഗങ്ങളിലാണ് നിക്ഷേപങ്ങളിൽ അധികവും

English summary
Fearing Debt Trap, Pak Rethinks Chinese 'Silk Road' Projects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X