33 കാരിയായ ഫിറ്റ്‌നെസ്സ് ബ്ലോഗര്‍ക്ക് ദാരുണാന്ത്യം... പൊട്ടിത്തെറിച്ചു, മാറിടത്തില്‍ തറച്ചുകയറി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

പാരിസ്: സോഷ്യല്‍ മീഡിയയില്‍ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള ഫിറ്റ്‌നെസ് ബ്ലോഗര്‍ ആയിരുന്നു റെബേക്ക ബര്‍ഗര്‍. ഇവരുടെ വീഡിയോകളും ഉപദേശങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയവ ആയിരുന്നു.

എന്നാല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു ആ വാര്‍ത്ത. വെറും 33-ാമത്തെ വയസ്സില്‍ റെബേക്ക ഇഹലോക വാഹസം വെടിഞ്ഞു. അതും തികച്ചും അപ്രതീക്ഷിതമായി. ആ വിവരത്തിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും ആരാധകര്‍ മുക്തരായിട്ടില്ല.

ക്രീം ഉണ്ടാക്കുന്ന ഉപകരണം പൊട്ടിത്തെറിച്ചായിരുന്നു റെബേക്കയുടെ അന്ത്യം. വീട്ടുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്.

റെബേക്ക ബര്‍ഗര്‍

റെബേക്ക ബര്‍ഗര്‍

ഫ്രാന്‍സിലെ അറിയപ്പെടുന്ന ഫിറ്റ്‌നെസ്സ് ബ്ലോഗര്‍ ആയിരുന്നു റെബേക്ക ബ്ലോഗര്‍. എന്നാല്‍ റെബേക്ക അന്തരിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

33 വയസ്സ് മാത്രം

33 വയസ്സ് മാത്രം

വെറും 33 വയസ്സ് മാത്രമാണ് റെബേക്ക ബര്‍ഗറിന്റെ പ്രായം. ഈ ചെറിയ പ്രായത്തിനുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ സൃഷ്ടിച്ചിരുന്നു റെബേക്ക ബര്‍ഗര്‍.

അപകടത്തില്‍ മരിച്ചു?

അപകടത്തില്‍ മരിച്ചു?

വീട്ടില്‍ വച്ചുണ്ടായ ഒരു അപകടത്തില്‍ റെബേക്ക കൊല്ലപ്പെട്ടു എന്നായിരുന്നു വീട്ടുകാര്‍ പുറത്ത് വിട്ട വിവരം. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു മരണ വിവരം പുറത്ത് വിട്ടത്.

ക്രീം ഉണ്ടാക്കുന്നതിനിടെ

ക്രീം ഉണ്ടാക്കുന്നതിനിടെ

ക്രീം ഉണ്ടാക്കുന്നതിനിടെ ആയിരുന്നു സംഭവം. ക്രീം ഉണ്ടാക്കുന്ന ഉപകരണം ( വിപ്പ്ഡ് ക്രീം ഡിസ്‌പെന്‍സര്‍) പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചത്.

മാറിടത്തില്‍ തറച്ചു?

മാറിടത്തില്‍ തറച്ചു?

ക്രീം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിപ്പ്ഡ് ക്രീം ഡിസ്‌പെന്‍സര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് മാറിടത്തില്‍ അതി ശക്തമായി ഇടിക്കുകയും റെബേക്ക ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയും ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വിമെണ്‍സ് ബെസ്റ്റ്

വിമെണ്‍സ് ബെസ്റ്റ്

വിമെണ്‍സ് ബെസ്റ്റ് എന്ന ഓണ്‍ലൈന്‍ ഹെല്‍ത്ത് സ്‌റ്റോര്‍ വഴിയായിരുന്നു റെബേക്ക തന്റെ ഹെല്‍ത്ത് ടിപ്പുകള്‍ പലതും പ്രമോട്ട് ചെയ്തിരുന്നു. റെബേക്കയുടെ മരണത്തില്‍ ഇവര്‍ അനുശോചനം രേഖപ്പെടുത്തിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റും ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്.

വീട്ടുകാരുടെ മുന്നറിയിപ്പ്

വീട്ടുകാരുടെ മുന്നറിയിപ്പ്

റെബേക്കയുടെ മരണ കാരണം ആയ വിപ്പ്ഡ് ക്രീം ഡിസ്‌പെന്‍സറിന്റെ ചിത്രവും വീട്ടുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം എന്ന മുന്നറിയിപ്പും ഉണ്ട്.

സ്ഥിരം അപകടകാരി

സ്ഥിരം അപകടകാരി

വിപ്പ്ഡ് ക്രീം ഡിസ്‌പെന്‍സറിന്റെ ബ്രാന്‍ഡ് നെയിം വീട്ടുകാര്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഫ്രാന്‍സില്‍ ഇത്തരം അപകടങ്ങള്‍ ഇടക്കിടെ സംഭവിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേടുപാടുകളുള്ള ഉപകരണങ്ങള്‍ വിപണിയില്‍ വ്യാപകമായി ഇറങ്ങുന്നുണ്ട് എന്നും ആക്ഷേപമുണ്ട്.

ബോഡി ബില്‍ഡര്‍

ബോഡി ബില്‍ഡര്‍

വെറും ഒരു ഫിറ്റ്‌നസ് ബ്ലോഗര്‍ മാത്രമായിരുന്നില്ല റെബേക്ക. ആദ്യം ഒരു ബോഡി ബില്‍ഡര്‍ ആയിരുന്നു. പിന്നീടാണ് ഫിറ്റ്‌നസ് കാര്യങ്ങളോട് ഭ്രാന്തമായ ഒരു അഭിനിവേശം ആയിരുന്നു റെബേക്ക പ്രകടിപ്പിച്ചിരുന്നത്.

പ്രോട്ടീന്‍ ഭക്ഷണം

പ്രോട്ടീന്‍ ഭക്ഷണം

ഭക്ഷണത്തില്‍ കൂടുതലായി പ്രോട്ടീന്‍ ഉള്‍പെടുത്തണം എന്നതായിരുന്നു റെബേക്കയുടെ തത്വം. പ്രോട്ടീന്‍ ഭക്ഷണങ്ങളായിരുന്നു റെബേക്ക കൂടുതലായി പ്രമോട്ട് ചെയ്തിരുന്നതും.

English summary
French fitness blogger, 33, is killed by exploding whipped cream dispenser which hit her in the chest and gave her a heart attack. Rebecca Burger was killed when a cream dispenser exploded and hit her thorax.
Please Wait while comments are loading...