ബ്രിട്ടനില്‍ ഇന്ന് വിധിയെഴുത്ത്, തിരഞ്ഞെടുപ്പ് ഫലം വൈകിട്ടോടെ

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ലണ്ടനില്‍ പുരോഗമിക്കുന്നു. രാജ്യത്ത് ഒരുക്കിയ 40,000 പോളിംഗ് സ്റ്റേഷനുകളിലായാണ് തിര‍ഞ്ഞെടുപ്പ് നടക്കുന്നത്. രാത്രി പത്തുമണിയ്ക്ക് പോളിംഗ് അവസാനിക്കുന്നതോടെ അര്‍ദ്ധ രാത്രിയോടെ ഫലപ്രഖ്യാപനവും ഉണ്ടാവും. 650 അംഗ പാര്‍ലമെന്‍റില്‍ 326 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്കൂളുകള്‍, കമ്മ്യൂണിറ്റി സെന്‍ററുകള്‍, പാരീഷ് ഹാളുകള്‍ എന്നിവിടങ്ങളിലായാണ് പോളിംഗ് ബൂത്തുകള്‍ തയ്യാറാക്കിയിട്ടുള്ളത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീസ് പാര്‍ട്ടിയും ജെറമി കോര്‍ബിന്‍റെ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. ഇതിനെല്ലാം പുറമേ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും, യുകെ ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടിയും ഗ്രീന്‍പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാനുണ്ട്. ബ്രിട്ടനില്‍ അടുത്ത കാലത്തായി മൂന്നോളം ഭീകരാക്രമണങ്ങളുണ്ടായ സാഹചര്യത്തില്‍ അതീവ സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നത്

 teresameme-

ജൂണ്‍ എട്ടിന് ബ്രിട്ടനില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭീകരാക്രമണണമുണ്ടായെങ്കിലും തിരഞ്ഞെടുപ്പ് മാറ്റമില്ലാതെ നടക്കുമെന്നും ഭീകരവാദത്തെ രാജ്യം ഒരുമിച്ച് നേരിടുമെന്നും ബ്രിട്ടീഷ് പ്രസിഡന്‍റ് തെരേസ മേ വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ചക്കിടെ മൂന്ന് ഭീകരാക്രമണങ്ങളാണ് ബ്രിട്ടനില്‍ ഉണ്ടായത്. മാഞ്ചസ്റ്ററില്‍ പോപ്പ് ഗായിക അരിയാന്‍ഡ്രെയുടെ സംഗീത നിശയ്ക്കിടെയുണ്ടായ ചാവേര്‍ ആക്രമണം, ലണ്ടന്‍ ബ്രിഡ്ജിലും മാര്‍ക്കറ്റിലുമായുണ്ടായ ആക്രമണം എന്നിവയുള്‍പ്പെടെയുള്ള ആക്രമണങ്ങളിലായി നിരവധി പേരാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും പിന്നീട് നേരത്തെ നിശ്ചയിച്ചതുപോലെ നടക്കുമെന്ന് തെരേസ മേ വ്യക്തമാക്കിയിരുന്ന

English summary
General election 2017: Voters to go to the polls
Please Wait while comments are loading...