Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷിനോടും അർജുനോടും ഇപ്പോഴേ പറയാം';കൃഷ്ണകുമാർ

നടൻ കൃഷ്ണകുമാറും ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. ഇവരുടെ വിശേഷങ്ങളെല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ ആരാധകർ ആഘോഷമാക്കിയ സംഭവമായിരുന്നു കൃഷ്ണകുമാറിൻ്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടേത്. മൂത്തമകളായ അഹാനയുടെ വിവാഹം എപ്പോഴാണ് എന്നാണ് ഇനി ആരാധകർക്ക് അറിയേണ്ടത്. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് കൃഷ്ണകുമാർ. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം.

'ആർക്ക് കല്യാണം കഴിക്കണംഎന്ന് തോന്നുന്നുന്നു അവർക്ക് ചെയ്യാം. ആരെ വേണമോ കഴിക്കാം. അതിലൊന്നും എനിക്ക് വിയോജിപ്പില്ല. വേറെ ആരോക്കെയോ ആയിട്ട് പ്രേമം ഉണ്ടായിരുന്നു എന്നതൊക്കെ ഞാൻ കാണുന്നുണ്ട്. പക്ഷേ അവൾക്ക് ഇന്ന ആളെ കല്യാണം കഴിക്കണം എന്ന് ഒരു ദിവസം എന്റെ അടുത്ത് പറയുന്നു, ഞാൻ ഒകെ പറയുന്നു. എനിക്ക് ചെറിയ കല്യാണം മതി, 100 പേരെയേ വിളിക്കുന്നുള്ളൂ അപ, അച്ഛൻ അഞ്ചു പേരെ വിളിച്ചാൽ മതി എന്ന് പറഞ്ഞു. ഞാൻ ആയിക്കോട്ടെയെന്നായി.

ahaanakrishna2

അത് കഴിഞ്ഞ് എന്നെ ഏറ്റവും സന്തോഷിപ്പിച്ചത് അച്ഛനും അമ്മയും ഒന്നും ചിലവാക്കേണ്ട ഞങ്ങൾ ചിലവാക്കാം എന്നാണ്. അഹാന കഴിഞ്ഞ ദിവസം ഒരു മെസ്സേജ് ഇട്ടിട്ടുണ്ടായിരുന്നു, കല്യാണം കഴിക്കാൻ പോകുന്നുവെന്ന്. ഞാൻ പറഞ്ഞു, മറ്റേ കാര്യം ഓർമ്മ ഉണ്ടല്ലോ എന്ന് (ചിലവ് സ്വയം എടുക്കണമെന്ന് പറഞ്ഞ് ചിരിക്കുന്നു).

മക്കൾ ഓരോരുത്തരും കല്യാണം കഴിക്കാൻ പോകുന്നത് ആരാണെന്ന് എനിക്കും അറിയാം വർക്കും അറിയാം. വളരെ ഈസി ആയില്ലേ. എന്ത് ആവശ്യമുണ്ടെങ്കിലും ഇപ്പോഴേ എനിക്ക് ഇവരോടൊക്കെ പറയാം അശ്വിൻ അത് ചെയ്തേക്കണേ, അർജുൻ അങ്ങനെയാണേ, നിമിഷ് ഇങ്ങനെയാണേ എന്നൊക്കെ. നിമിഷിൻ്റെ അച്ഛൻ രവിയും ഞാനുമായിട്ട് 33 കൊല്ലം മുമ്പുള്ള പരിചയം ആണ്. പുള്ളി സിനിമയിലെ പ്രൊഡ്യൂസർ ആയിരുന്നു. അഹാനയും നിമിഷുമൊക്കെ ഷോർട്ട് ഫിലിം ചെയ്യുമ്പോഴാണ് നിമിഷിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്.അത് കഴിഞ്ഞപ്പോത്തേക്ക് അസാധാരണമായ വളർച്ചയാണ് നിമിഷിന് ഉണ്ടായത്. നിമിഷന്റെ അച്ഛന്റെ കുറേ മോഹങ്ങളുണ്ട്, പുള്ളി സിനിമയിൽ ഇൻവെസ്റ്റ് ചെയ്ത മനുഷ്യനാണ് ,പൈസ പോയ മനുഷ്യനാണ്, ആ മനുഷ്യന് അന്നെടുത്ത പ്രതിസന്ധിക്ക് ദൈവം കൊടുക്കുന്ന സക്സസ് മക്കളിലൂടെ ആയിരിക്കും .എക്സലന്റ് സക്സസ് കൊടുത്തിരിക്കുന്നു. ഞാൻ വളരെ പരിമിതമായിട്ടാണ് നിമിഷുമായിട്ട് ഇടപെട്ടിട്ടുള്ളത് .വെരി ഹമ്പിൾ സിമ്പിൾ വ്യക്തിയാണ്. അച്ഛനമ്മമാരുടെ ക്വാളിറ്റി ആയിരിക്കും അത്', കൃഷ്ണകുമാർ പറഞ്ഞു.

ആദ്യം സിനിമയിൽ വന്നത് അഹാന തന്നെയാണ്. ഇവർക്കൊക്കെ പൊട്ടൻഷ്യൽ ഉണ്ട്. എങ്കിലും ഈ പൊട്ടൻഷ്യലും ടാലന്റും അനുസരിച്ചുള്ള സിനിമകൾ വന്നില്ല. ഒരു സൈഡിൽ അപ്പുറത്ത് ഞാൻ സിനിമയില വലിയ ആഗ്രഹങ്ങളായിട്ട് വന്നതാണ് .എല്ലാവരും ആഗ്രഹങ്ങളായിട്ട് വരുന്നതായിരിക്കും. കുറെ കഴിഞ്ഞപ്പോൾ വിചാരിച്ചു കൃഷ്ണകുമാർ വലിതായൊന്നും ആയില്ല പക്ഷേ കൃഷ്ണകുമാറെങ്കിലും ആയാൽ മതി എന്ന് പറഞ്ഞ് കുറച്ചു പേര് പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാൻ അതിലങ്ങ് നേരത്തെ സമാധാനം കണ്ടെത്തി.

അഹാനയ്ക്ക് വലിയൊരു അവസരം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചതാണ്. ഇഷാനി നാച്ചുറൽ ആക്ടർ ആണ്, ഇപ്പോൾ രണ്ട് സിനിമയിൽ അഭിനയിച്ചു. ഈ രണ്ടിലിം വളരെ പരിമിതമായ ക്യാരക്ടർ ആണ്. അല്ലാതെ എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് ഉള്ള സാധ്യത ഒന്നുമില്ലായിരുന്നു. ഇഷാനി സ്ക്രീനിൽ നല്ല ഭംഗിയുള്ള ഒരു കുട്ടിയാണ്.പക്ഷെ ഗുഡ് ലക്ക് എന്ന് പറഞ്ഞാൽ നമ്മുടെ പ്രിപ്പയർഡ്നസ് ഉണ്ട് .പ്രിപ്പേർഡ്നസും അവസരവും വരുമ്പോഴാണ് ഗുഡ് ലക്ക് ഉണ്ടാകുന്നത്, അത് സംഭവിക്കും. അഹാന വേറൊരു തലത്തിലാണ് പോകുന്നത്',കൃഷ്ണകുമാർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+