കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം, പക്ഷേ വധുവിനെ ഇതുവരേയും വരന് നല്‍കാതെ ബന്ധുക്കള്‍

  • By Meera Balan
Google Oneindia Malayalam News

റിയാദ്: വിവാഹ ശേഷം ഭാര്യയെ തനിയ്‌ക്കൊപ്പം വിടാതെ ഭാര്യബന്ധുക്കള്‍ കബളിപ്പിയ്ക്കുന്നെന്ന് സൗദി യുവാവ്. മൂന്ന് വര്‍ഷത്തോളമായി ഭാര്യയെ വിട്ട് കിട്ടുന്നതിന് വേണ്ടി കോടതി കയറുകയാണ് യുവാവ്. 20,000 സൗദി റിയാല്‍ സ്ത്രീധനം നല്‍കിയാണ് യുവാവ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹത്തിന് ശേഷം വധുവിനെ വിട്ട് നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല.

വിവാഹത്തോട് അനുബന്ധിച്ച് യുവാവ് പണികഴിപ്പിയ്ക്കുന്ന പുതിയ വീടിന്റെ പണി തീര്‍ന്നാല്‍ നവവധുവിനെ ഒപ്പം വിടാമെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. തായീഫിലാണ് യുവാവ് ഭാര്യയ്ക്ക് വേണ്ടി പുതിയ വീട് പണികഴിപ്പിച്ചത്. വീടിന്റെ പണി പൂര്‍ത്തിയായി ഭാര്യയുടെ വീട്ടിലെത്തിയപ്പോഴാകട്ടേ വീട്ടുകാര്‍ കാലുമാറി.

Bride Hand Indian

യുവാവിന് നല്‍കാന്‍ പെണ്ണില്ലെന്നും ആരേയും വിവാഹം കഴിച്ചിട്ടില്ലെന്നുമായി വീട്ടുകാര്‍. മാരകായുധങ്ങളുമായി യുവാവിനേയും ബന്ധുക്കളേയും ആക്രമിയ്ക്കാന്‍ ശ്രമിച്ചെന്ന് മാതാവ് പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയെ തിരികെ ലഭിയ്ക്കുന്നതിന് വേണ്ടി നിയമപോരാട്ടം നടത്തുകയാണ് യുവാവ്. ഒരുലക്ഷം സൗദി റിയാല്‍ ഇതിനോടകം തന്നെ കേസിന് വേണ്ടി ചെലവഴിച്ചു. മകന് ഭാര്യയെ ലഭിയ്ക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും സല്‍മാന്‍ രാജാവ് ഇടപെടണമെന്ന് യുവാവിന്റെ മാതാവ് പറയുന്നു.

English summary
Groom going for bride told 'no bride'. Case in court for nearly 3 years and it cost over Dh100,000, says his mom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X