ഈജിപ്തില്‍ ഫതഹ്-ഹമാസ് അനുരഞ്ജ ചര്‍ച്ച തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

കെയ്‌റോ: പാലസ്തീനില്‍ അനുരഞ്ജന സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഫത്ഹ്-ഹമാസ് വിഭാഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ തുടക്കമായി. ഹമാസ് രാഷ്ട്രീയകാര്യ വിഭാഗം തലവന്‍ സാലിഹ് അല്‍ അറൂരിയും ഫത്ഹ് സെന്‍ട്രല്‍ കമ്മിറ്റി അംഗമായ അസ്സാം അല്‍ അഹ്മദുമാണ് ചര്‍ച്ചകളില്‍ ഇരുവിഭാഗങ്ങളെയും പ്രതിനിധീകരിക്കുക. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് ജോര്‍ദാന്‍ വഴി കെയ്‌റോയിലേക്ക് പോവാനിരുന്ന ഹമാസ് പ്രതിനിധി സംഘത്തെ ഇസ്രായേല്‍ തടഞ്ഞതായി വെസ്റ്റ്ബാങ്കിലെ ഹമാസ് പ്രതിനിധി ഹസ്സന്‍ യൂസുഫ് പറഞ്ഞു.

ഫത്ഹ്-ഹമാസ് തര്‍ക്കം പരിഹരിക്കുന്നതിന് ഈജിപ്തിന്റെ നേതൃത്വത്തില്‍ 2011ലുണ്ടാക്കിയ കെയ്‌റോ കരാറിനെ അടിസ്ഥാനമാക്കിയായിരിക്കും ചര്‍ച്ചകള്‍ നടക്കുക. എല്ലാ ഫലസ്തീന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും പങ്കെടുപ്പിച്ച് ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നിര്‍ദേശമാണ് ഹമാസ് ചര്‍ച്ചയില്‍ മുന്നോച്ചുവയ്ക്കുകയെന്ന് ഹമാസ് പ്രതിനിധി സംഘത്തിലെ ഖലീല്‍ അല്‍ ഹയ പറഞ്ഞു. ഇതിനു മുന്നോടിയായി പ്രസിഡന്റ് സ്ഥാനത്തേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുപ്പുകള്‍ നടത്തും. മേഖലയില്‍ ഇസ്രായേല്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് പാലസ്തീന്‍ വിഭാഗങ്ങളില്‍ ഐക്യമുണ്ടാക്കുകയെന്നതിനാണ് ചര്‍ച്ചയില്‍ പ്രാധാന്യം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. 2011ലെ കെയ്‌റോ കരാര്‍ പ്രകാരം തീരുമാനമെടുത്ത് ഒരു വര്‍ഷത്തിനകം തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നാണ് വ്യവസ്ഥ.

കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

egypt

ടിപി വധക്കേസ് പ്രതികളുടെ ജയിലിലെ ഫോണ്‍ വിളി... കുറ്റപത്രം തയ്യാര്‍, 18 പ്രതികള്‍

മൂന്ന് ദിവസം നീളുന്ന ചര്‍ച്ചയില്‍ ഗസയുടെ സാമ്പത്തികവും സുരക്ഷാപരവുമായ നിയന്ത്രണം ഫലസ്തീന്‍ ഐക്യസര്‍ക്കാരിന് കൈമാറുന്ന കാര്യവും ആലോചിക്കുമെന്ന് ഫത്ഹ് വക്താവ് ഉസാമ അല്‍ ഖാവസ്മി പറഞ്ഞു. ഗസയിലെ വൈദ്യുതി പ്രതിസന്ധി, ഗസയിലെ ഫലസ്തീന്‍ അതോറ്റി ജീവനക്കാരുടെ ശമ്പളം, അതിര്‍ത്തി സുരക്ഷ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവരും.

അതേസമയം, ഇസ്രായേലിനെതിരേ സായുധ ചെറുത്തുനില്‍പ്പെന്ന അടിസ്ഥാന ആശയത്തില്‍ നിന്ന് പിന്‍മാറണമെന്ന നിബന്ധന ചര്‍ച്ചയില്‍ മുന്നോട്ടുവച്ചാല്‍ അത് പ്രതിസന്ധിക്ക് കാരണമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇസ്രായേല്‍ അതിക്രമങ്ങളെ ലഭ്യമായ എല്ലാ വഴികളുമുപയോഗിച്ച് പ്രതിരോധിക്കാനുള്ള അവകാശം പാലസ്തീന്‍ ജനതയ്ക്കുണ്ടെന്നാണ് ഹമാസിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആയുധനങ്ങള്‍ വിട്ടുനല്‍കാനാവില്ലെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ നേരത്തേ വ്യക്തമാക്കിയിരുന്നു. ഫത്ഹിനും ഇസ്രായേലിനും ഒരു പോലെ എതിര്‍പ്പുള്ള ഇക്കാര്യം ചര്‍ച്ചയില്‍ ഉയര്‍ന്നുവരാതിരിക്കാനാണ് ഇരുവിഭാഗവും ശ്രമിക്കുകയെന്നും വിലയിരുത്തപ്പെടുന്നു.

English summary
Representatives from the Palestinian political parties of Hamas and Fatah are meeting on Tuesday for reconciliation talks in the Egyptian capital, Cairo

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്