ടിപി വധക്കേസ് പ്രതികളുടെ ജയിലിലെ ഫോണ്‍ വിളി... കുറ്റപത്രം തയ്യാര്‍, 18 പ്രതികള്‍

  • By: Sooraj
Subscribe to Oneindia Malayalam

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലിന് അകത്തു വച്ച് ഫോണ്‍ ഉപയോഗിച്ചുവെന്ന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 18 പേരടങ്ങുന്നതാണ് കുറ്റപത്രം. സിപിഎമ്മിന്റെ നേതാക്കളായ പി കെ കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍ എന്നിവരെ കൂടാതെ കൊലപാതകസംഘത്തിലുണ്ടായിരുന്ന ഏഴു പേരും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വേങ്ങര പോളിങ് ബൂത്തില്‍; കഞ്ഞാലിക്കുട്ടിക്ക് ശേഷം ആര്? വോട്ടെടുപ്പ് തുടങ്ങി

1

കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ടിപിയുടെ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട ടികെ രജീഷ്, മുഹമ്മദ് ഷാഫി, കൊടി സുനി, കിര്‍മാണി മനോജ്, കെ ഷനോജ്, എംസി അനൂപ്, അണ്ണന്‍ സിജിത്ത് എന്നിവരാണ് കേസിലെ ആദ്യത്തെ ഏഴു പ്രതികള്‍. പാര്‍ട്ടിയുടെ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന കെസി രാമചന്ദ്രന്‍ കേസിലെ ഒമ്പതാം പ്രതിയാണ്. പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായിരുന്ന കുഞ്ഞനന്തനാണ് പത്താം പ്രതി. തടവില്‍ കഴിയുന്ന പ്രതികള്‍ക്ക് കോടതി വരാന്തയിലും മറ്റു ചിലയിടങ്ങളിലും സിം കാര്‍ഡ് എത്തിച്ചുകൊടുത്തവരാണ് കേസിലെ മറ്റ് ഒമ്പതു പ്രതികള്‍.

2

2013 സപ്തംബര്‍ മുതല്‍ നവംബര്‍ വരെ കോഴിക്കോട് ജില്ലാ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മറ്റു ഫോണുകളിലേക്ക് വിളിക്കുകയും സന്ദേശമയക്കുകയും ചെയ്തുവെന്നാണ് കേസ്. ഫേസ്ബുക്ക് ഉപയോഗിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. ജയിലിനുള്ളില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രതികള്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

English summary
Police submitted chargesheet in phone usage of convicts from jail
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്