പലസ്തീന്‍ അനുരഞ്ജന കരാര്‍: ഹമാസിന് പ്രതിബദ്ധതയില്ലെന്ന് ഫതഹ്

  • Posted By:
Subscribe to Oneindia Malayalam

റാമല്ല: കെയ്‌റോ ചര്‍ച്ചകളെ തുടര്‍ന്ന് ഒപ്പുവച്ച ഫലസ്തീന്‍ അനുരഞ്ജന കരാറില്‍ ഹമാസ് വിഭാഗത്തിന് പ്രതിബന്ധതയില്ലെന്നും അത് നടപ്പാക്കുന്നതില്‍ താല്‍പര്യമില്ലെന്നും ഫതഹ് വിഭാഗം വക്താവ് കുറ്റപ്പെടുത്തി. കരാര്‍ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, അതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന നിലപാടാണ് ഹമാസിന്റേതെന്നും ഫതഹ് വിഭാഗത്തിന്റെ മുഖ്യ പ്രതിനിധി അസ്സാം അല്‍ അഹ്മദ് പറഞ്ഞു.

രാഹുല്‍ ഹിന്ദുവല്ല? ക്ഷേത്ര രജിസ്റ്ററില്‍ രാഹുലിന്റെ പേര് അഹിന്ദുക്കളുടെ ലിസ്റ്റില്‍!!

വെള്ളിയാഴ്ചയോടെ കരാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗസയിലെ മന്ത്രാലയങ്ങള്‍ ഫലസ്തീന്‍ അതോറിറ്റി ജീവനക്കാര്‍ക്ക് കൈമാറണമെന്ന തീരുമാനം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന നിലപാടിനെ തുടര്‍ന്നാണ് ഫതഹ് നേതാവിന്റെ പ്രസ്താവന. 2007 മുതല്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള വിവിധ മന്ത്രാലയങ്ങളില്‍ അതിനു മുമ്പുണ്ടായിരുന്ന ഫലസ്തീന്‍ അതോറിറ്റി പ്രതിനിധികള്‍ ചെന്നപ്പോള്‍ അവരെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഹമാസ് തടയുകയായിരുന്നു.

palalestine

ഇടയ്ക്കിടെ ഏതാനും പേര്‍ മാത്രം ജോലിയില്‍ പ്രവേശിക്കാന്‍ വരുന്നത് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഹമാസിന്റെ തൊഴിലാളി യൂനിയന്‍ മുന്‍ ജീവനക്കാരെ തടഞ്ഞതെന്നാണ് ഹമാസിന്റെ വിശദീകരണം. പ്രശ്‌നം തീര്‍ക്കുന്നതിന്റെ ഭാഗമായി മധ്യപൗരസ്ത്യ ദേശത്തെ യു.എന്‍ പ്രതിനിധി ഇരുവിഭാഗം നേതാക്കളുമായും ചര്‍ച്ച നടത്തിവരികയാണ്. പ്രധാനമായും ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിലാണ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്.

അതിനിടെ, സ്വിസ് പ്രതിനിധിയെ ഗസയില്‍ സന്ദര്‍ശനം നടത്തുന്നതില്‍ നിന്ന് താല്‍ക്കാലികമായി ഇസ്രായേല്‍ വിലക്കിയതായി റിപ്പോര്‍ട്ടുണ്ട്. നേരത്തേ നടത്തിയ സന്ദര്‍ശനങ്ങളില്‍ ഹമാസ് തലവന്‍ യഹ്‌യ സിന്‍വാര്‍ ഉള്‍പ്പെടുയള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് ഇസ്രായേലിന്റെ നടപടിയെന്നറിയുന്നു. ഇതാണ് ഇസ്രായേലിനെ പ്രകോപിപ്പിച്ചതെന്നറിയുന്നു. അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫലസ്തീന്‍-ഇസ്രായേല്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ വലിയ താല്‍പര്യം കാണിക്കുന്ന രാജ്യമാണ് സ്വിറ്റസര്‍ലാന്റ്.

English summary
hamas not committed to unity deal says fatah

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്