കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ നീക്കങ്ങള്‍ പാളി; ഉന്നം തെറ്റാത്ത പ്രിസിഷന്‍ മിസൈല്‍ ഹിസ്ബുല്ലയുടെ കൈയില്‍, ഇനി കളി മാറുമെന്ന് നസ്‌റുല്ല

  • By Desk
Google Oneindia Malayalam News

ബെയ്‌റൂത്ത്: ഇസ്രായേലിന് പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബദ്ധവൈരിയായ ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല. ഇസ്രായേല്‍ കേന്ദ്രങ്ങളെ ഉന്നം തെറ്റാതെ ആക്രമിക്കാനാവുന്ന പ്രിസിഷന്‍ മിസൈലുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് നസ്‌റുല്ലയുടെ അവകാശവാദം. തലസ്ഥാന നഗരിയായ ബെയ്‌റൂത്തില്‍ വ്യാഴാഴ്ച നടത്തിയ ആശൂറാ പ്രഭാഷണത്തിലാണ് നസ്‌റുല്ല ഇക്കാര്യം വ്യക്തമാക്കിയത്.

ഇനിയൊരു യുദ്ധം താങ്ങാനാവില്ല

ഇനിയൊരു യുദ്ധം താങ്ങാനാവില്ല

ഇസ്രായേലിന് ഇനിയുമൊരു യുദ്ധം താങ്ങാനുള്ള ശേഷിയുണ്ടാവില്ലെന്ന് ശിയാ പോരാളി വിഭാഗമായ ഹിസ്ബുല്ലയുടെ തലവന്‍ പറഞ്ഞു. ഇനിയുമൊരു യുദ്ധത്തിന് ഇസ്രായേല്‍ മുതിര്‍ന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയായിരിക്കും അവരെ കാത്തിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തെല്‍ അവീവിലെ ഏത് കേന്ദ്രത്തെയും കൃത്യതയോടെ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തങ്ങളുടെ കൈവശം എത്തിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ ആക്രമണങ്ങള്‍ വെറുതെയായി

ഇസ്രായേല്‍ ആക്രമണങ്ങള്‍ വെറുതെയായി

സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്ന് ലബ്‌നാനിലെ ഹിസ്ബുല്ലയ്ക്ക് അത്യാധുനിക ആയുധങ്ങളെത്തിക്കാനുള്ള ഇറാന്റെ നീക്കത്തിന് തടയിടാന്‍ ഇസ്രായേല്‍ ആവുന്നതെല്ലാം ചെയ്തിരുന്നു. സിറിയയ്‌ക്കെതിരേ ഇസ്രായേല്‍ ഇടയ്ക്കിടെ നടത്തുന്ന വ്യോമാക്രമണത്തിന്റെ കാരണമായി പറഞ്ഞിരുന്നത് ഹിസ്ബുല്ലയ്ക്കുള്ള ആയുധക്കടത്ത് തടയുകയെന്നതായിരുന്നു. എന്നാല്‍ ഇസ്രായേലിന്റെ കണ്ണുവെട്ടിച്ച് അത്യാധുനിക റോക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഹിസ്ബുല്ലയ്ക്ക് ലഭിച്ചതായാണ് പുതിയ വെളിപ്പെടുത്തല്‍.

മേഖലയിലെ ബലതന്ത്രങ്ങള്‍ മാറി

മേഖലയിലെ ബലതന്ത്രങ്ങള്‍ മാറി

പുതിയ സാഹചര്യത്തില്‍ മേഖലയിലെ ബലതന്ത്രങ്ങള്‍ പഴയതുപോലെയല്ലെന്നും ഇസ്രായേല്‍ വിരുദ്ധ ചേരിക്ക് പുതിയ കരുത്ത് കൈവന്നതായും ഹസന്‍ നസ്‌റുല്ല അഭിപ്രായപ്പെട്ടു. സിറിയന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നേരത്തേ സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ശക്തിപ്രാപിച്ചത് തങ്ങള്‍ക്ക് അനുകൂലമായാണ് ഇസ്രായേല്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ സിറിയന്‍ വിമതര്‍ക്ക് കനത്ത തിരിച്ചടികളുണ്ടായതോടെ ഇറാന്റെ കൂട്ടാളിയായ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് കൂടുതല്‍ കരുത്ത് കൈവന്നിരിക്കുകയാണ്.

ഇസ്രായേല്‍ തന്ത്രങ്ങള്‍ പാളി

ഇസ്രായേല്‍ തന്ത്രങ്ങള്‍ പാളി

ഹിസ്ബുല്ലയുടെ ആശുധ ശേഷി ക്ഷയിപ്പിക്കാനും പുതിയ ആയുധങ്ങള്‍ ലഭിക്കുന്നത് തടയാനും ഇസ്രായേല്‍ സ്വീകരിച്ച തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടതായും ഹസന്‍ നസ്‌റുല്ല പറഞ്ഞു. ആയുധം കൊണ്ടുവരാനുള്ള എല്ലാ വഴികളും ഇസ്രായേല്‍ അടച്ചിട്ടും അത്യാധുനിക ആയുധങ്ങളെത്തുന്നത് തടയാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. പ്രിസിഷന്‍ മിസൈലുകള്‍ ഹിസ്ബുല്ലയ്ക്ക് ലഭിക്കുന്നത് തടയാന്‍ അവര്‍ക്കായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിസ്ബുല്ലയുടെ കരുത്ത് കൂടി

ഹിസ്ബുല്ലയുടെ കരുത്ത് കൂടി

ഇറാനില്‍ നിന്ന് അത്യാധുനിക ആയുധങ്ങള്‍ ലഭിച്ചതിനു പുറമെ, സിറിയന്‍ വിമതര്‍ക്കെതിരായ പോരാട്ടത്തില്‍ റഷ്യ, ഇറാന്‍ സൈനികര്‍ക്കൊപ്പം യുദ്ധം ചെയ്യാന്‍ ഹിസ്ബുല്ലയ്ക്ക് കിട്ടിയ അവസരം തങ്ങളുടെ പ്രഹര ശേഷി വര്‍ധിപ്പിക്കാന്‍ അവരെ സഹായിച്ചതായി വിലയിരുത്തപ്പെടുന്നുണ്ട്. ആധുനിക യുദ്ധതന്ത്രങ്ങള്‍ മനസ്സിലാക്കിയെടുക്കാനും അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം നേടാനും ഇവര്‍ക്ക് സാധിച്ചു. നേരത്തേ ഉണ്ടായിരുന്ന ഒരു സായുധ സംഘമെന്ന അവസ്ഥ മാറി ശക്തമായ സൈനിക സംവിധാനമായി പേരെടുക്കാന്‍ ഹിസ്ബുല്ലയ്ക്ക് സാധിച്ചു.

ഇറാഖും സിറിയയും തിരിച്ചടിയായി

ഇറാഖും സിറിയയും തിരിച്ചടിയായി

ഇറാഖിലെയും സിറിയയിലെയും അരക്ഷിതാവസ്ഥ തങ്ങള്‍ക്ക് അനുകൂലമായി വിലയിരുത്തിയ ഇസ്രായേലിന് കനത്ത തിരിച്ചടിയാണ് ഇരുരാജ്യങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഹസന്‍ നസ്‌റുല്ല പറഞ്ഞു. ഇസ്ലാമിക് ഭീകരരുടെ നേതൃത്വത്തിലുള്ള വിമത സൈനികര്‍ സിറിയയില്‍ ശക്തമായിരുന്നു. ഇറാഖിന്റെ മൂന്നില്‍ രണ്ടുഭാഗവും ഒരു വേള ഐഎസ്സിന്റെ കൈകളിലായിരുന്നു. എന്നാല്‍ ഇന്ന് ഇരുരാജ്യങ്ങളും ഇറാന്റെ സ്വാധീനവലയത്തിലെത്തിയത് ഇസ്രായേലിന് വലിയ തിരിച്ചടിയാണെന്നും വിലയിരുത്തപ്പെടുന്നു.

ലബനാനിനെ തൊട്ടാല്‍ കൈ പൊള്ളും

ലബനാനിനെ തൊട്ടാല്‍ കൈ പൊള്ളും

മാറിയ സാഹചര്യത്തില്‍ ലബ്‌നാനെതിരേ ആക്രമണം നടത്താന്‍ ഇസ്രായേല്‍ പുറപ്പെട്ടാല്‍ അതിന് കനത്ത വില അവര്‍ നല്‍കേണ്ടിവരുമെന്ന് നസ്‌റുല്ല പറഞ്ഞു. ഇസ്രായേലിന്റെ ബലഹീനതളെന്തൊക്കെയാണെന്ന് ഹിസ്ബുല്ലയ്ക്ക് നന്നായറിയാം. ഹിസ്ബുല്ലയുടെ പ്രഹര ശേഷി എത്രത്തോളമുണ്ടെന്നും ഇസ്രായേലിന് അറിയാം. സാങ്കേതികവിദ്യ കൊണ്ടുമാത്രം യുദ്ധം ജയിക്കുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം ഇസ്രായേലിനെ ഓര്‍മിപ്പിച്ചു.

English summary
Hezbollah in possession of precision rockets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X