ആദ്യം ഐക്യരാഷ്ട്ര സഭ ഇടപെടട്ടേ.... മാലിദ്വീപിലേക്ക് തലയിടാനില്ലെന്നും ഇന്ത്യ

  • Written By: Desk
Subscribe to Oneindia Malayalam

മാലിദ്വീപില്‍ അറസ്റ്റിലായ ഇന്ത്യക്കാരുൾപ്പെടെയുള്ള മാധ്യമപ്രവർത്തരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കെ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. അതേസമയം ആദ്യം ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടുവെച്ചു. എന്നാല്‍ യുഎന്‍ ഇടപെടല്‍ ആവിശ്യമില്ലെന്നും വിഷയത്തില്‍ ഒത്തു തീര്‍പ്പ് സംഭാഷണത്തിന് മധ്യസ്ഥത വഹിക്കാന്‍ ഒരുക്കമാണെന്നും ചൈന നിലപാട് വ്യക്തമാക്കി.

മാലിദ്വീപിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. കോടതിയുടെ അധികാര പരധിയില്‍ പ്രസിഡന്‍റ് ഇടപെടുന്നത് എതിര്‍ക്കപ്പെടണമെന്ന നിലപാടാണ് ഇന്ത്യ മുന്നോട്ട് വെക്കുന്നത്. അതിനാല്‍ ചീഫ് ജസ്റ്റിസിന്‍റെ അധികാരം വീണ്ടെടുക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ നിയമമന്ത്രാലയങ്ങളോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Indiachina

എഎഫ്പിയുടെ ലേഖരായ മണി ശര്‍മയോടും അതീഷ് രാജ് വി.പട്ടേലിനോടും രാജ്യം വിടാനാണ് മാലിദ്വീപ് അധികൃതര്‍ ആവശ്യപ്പെട്ടത്. ഇരുവരും സന്ദര്‍ശക വീസയില്‍ വന്നു പത്രപ്രവര്‍ത്തനം നടത്തിയതു കുറ്റകരമാണെന്നാണു അധികൃതര്‍ പറയുന്നത്.
മാലിദ്വീപിൽ സുപ്രീം കോടതിയും പ്രസിഡന്‍റ് അബ്ദുള്ള യമീനും തമ്മിലുള്ള തർക്കങ്ങൾ ആരംഭിച്ചതോടെ ആദ്യമായി അറസ്റ്റിലായ വിദേശികളാണ് ഇവര്‍.

മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന സുപ്രീം കോടതി വിധിയാണ് മാലിയിലെ പ്രതിസന്ധിക്ക് കാരണമായത്. തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്‍റ് അബ്ദുള്ള യെമീന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനേയും മറ്റൊരു ജഡ്ജിയേയും അറസ്റ്റ് ചെയ്യുകയും മുന്‍ പ്രസിഡന്‍റായി മൗമുന്‍ അബ്ദുല്‍ ഗയുമിനെ വീട്ടു തടങ്കലില്‍ ആക്കുകയുമായിരുന്നു.

English summary
india-pushes-for-un-mission-to-visit-maldives

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്