യുഎന്നില്‍ അമേരിക്കയ്‌ക്കെതിരേ വോട്ട് ചെയ്ത് ഇന്ത്യയും; കാനഡ വിട്ടുനിന്നത് ശ്രദ്ധേയമായി

  • Posted By:
Subscribe to Oneindia Malayalam

ന്യുയോര്‍ക്ക്: ജറൂസലേമിനെ ഇസ്റായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് തീരുമാനത്തിനെതിരേ യു.എന്‍ ജനറല്‍ അസംബ്ലിയുടെ അടിയന്തര യോഗത്തില്‍ വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെ 128 രാജ്യങ്ങള്‍ അമേരിക്കയ്‌ക്കെതിരേ വോട്ട് ചെയ്തു. പൊതുവെ അമേരിക്കയ്ക്കും ഇസ്രായേലിനും അനുകൂലമായ നിലപാട് സ്വീകരിക്കുന്ന നരേന്ദ്രമോദി ഭരണകൂടം ജെറൂസലേം വിഷയത്തില്‍ അവര്‍ക്കെതിരായ നിലപാട് സ്വീകരിക്കുകയായിരുന്നു. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും പ്രമേയത്തെ അനുകൂലിക്കുന്ന ധീരമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ജെറൂസലേം വിഷയത്തിലുള്ള അമേരിക്കന്‍ നിലപാടിനെ നേരത്തേ തന്നെ ഇന്ത്യ എതിര്‍ത്തിരുന്നു.

മിസ്റ്റര്‍ ട്രംപ്, തുര്‍ക്കിയുടെ ജനാധിപത്യം വില്‍പ്പനയ്ക്കില്ല- ഉര്‍ദുഗാന്‍

തങ്ങള്‍ക്കെതിരേ വോട്ട് ചെയ്യുന്ന രാജ്യങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ റദ്ദ് ചെയ്യുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ അവഗണിച്ചാണ് ലോക രാഷ്ട്രങ്ങള്‍ അവര്‍ക്കെതിരേ വോട്ട് ചെയ്തിരിക്കുന്നത്. 9 രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തിനെതിരേ വോട്ട് ചെയ്തത്. 35 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

un

അമേരിക്കയ്ക്കും ഇസ്രായേലിനും പുറമെ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, മാര്‍ഷല്‍ അയലന്റ്‌സ്, മൈക്രോണേഷ്യ, നൗറു, പലാവു, ടോഗോ എന്നിവയാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത രാഷ്ട്രങ്ങള്‍. ആന്റിഗ്വ-ബര്‍ബുഡ, അര്‍ജന്റീന, ആസ്‌ത്രേലിയ, ബഹാമാസ്, ബെനിന്‍, ഭൂട്ടാന്‍, ബോസ്‌നിയ ഹെര്‌സഹോവിന, കാമറൂണ്‍, കാനഡ, കൊളംബിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വറ്റോറിയല്‍ ഗിനിയ, ഫിജി, ഹെയ്ത്തി, ഹങ്കറി, ജമൈക്ക, ലാത് വിയ, ലെസോത്തോ, മലാവി, മെക്‌സിക്കോ, പനാമ, പരാഗ്വെ, ഫിലിപ്പീന്‍സ്, പോളണ്ട്, റുമാനിയ, റുവാണ്ട, സോളമന്‍ അയലന്റ്‌സ്, സൗത്ത് സുഡാന്‍, ട്രിനിഡാഡ്-ടൊബാഗോ, ഉഗാണ്ട, വനുവാറ്റു എന്നീ രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. അമേരിക്കയ്ക്ക് അനുകൂലമായി വോട്ടുചെയ്യുമെന്ന് കരുതപ്പെട്ടിരുന്ന കാനഡ വിട്ടുനിന്നത് ശ്രദ്ധേയമായി.

അതേസമയം, ഭീകരവിരുദ്ധ യുദ്ധത്തില്‍ അമേരിക്കയെ കൂടുതലായ ആശ്രയിക്കുന്ന അഫ്ഗാനിസ്താന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ പോലും അമേരിക്കയ്‌ക്കെതിരായാണ് വോട്ട് ചെയ്തത്. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടി നിയമസാധുതയില്ലാത്തതാണെന്ന് പ്രമേയം പാസ്സാക്കിയതിലൂടെ യു.എന്‍ വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The United Nations has voted by a huge majority to declare a unilateral US recognition of Jerusalem as Israel's capital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്