കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാന യാത്രക്കാർക്ക് ഖത്തറിൽ നിന്ന് കോഴിക്കോട് എത്താം; ചാർട്ടേഡ് വിമാനം തയ്യാറാണ്

Google Oneindia Malayalam News

ദോഹ: അവധിക്കാല യാത്രകൾക്ക് സജ്ജമായി ട്രാവൽ ഏജൻസിയുടെ ചാർട്ടേഡ് വിമാന സർവ്വീസ്. കോഴിക്കോട് എത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കാണ് നിരക്കിളവോടെ ഇൻഡിഗോയുടെ പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ സർവ്വീസ് നടത്താൻ കാത്തിരിക്കുന്നത്. തിരക്കേറിയ യാത്രാ സീസണിൽ ദോഹയിലെ ഗോ മുസാഫിർ ട്രാവൽ എന്ന യാത്രാ ഏജൻസിയാണ് പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ യാത്രക്കാർക്ക് വേണ്ടി ക്രമീകരിക്കുക.

ദോഹ - കോഴിക്കോട്, കോഴിക്കോട് - ദോഹ റൂട്ടുകളിൽ 4 ചാർട്ടേഡ് വിമാനങ്ങളാണ് ജൂലൈ - ഓഗസ്റ്റ് മാസങ്ങളിലായി സർവീസ് ആരംഭിക്കുന്നത്. ഇതിൽ ആദ്യ ചാർട്ടേഡ് വിമാനം വരുന്ന ജൂലൈ 7 - ന് രാത്രി 8 . 25 - ന് കോഴിക്കോട്ട് നിന്ന് പുറപ്പെടും.

FLI

ഇത് ദോഹയിൽ രാത്രി 10.10 - ന് എത്തും എന്നാണ് വിവരം. 550 റിയാൽ (11,715 ഇന്ത്യൻ രൂപ) ആണ് ഇതിനായി വരുന്ന ടിക്കറ്റ് നിരക്ക്. ദോഹയിൽ എത്തി ഈദ് ആഘോഷിക്കാൻ തയാറെടുക്കുന്നവർക്ക് ഈ വിമാന സർവ്വീസ് വഴി ദോഹയിലേക്ക് എത്താൻ കഴിയും.

അതേസമയം, മറ്റൊരു സവിശേഷതയും ഈ സർവ്വീസുകൾക്ക് ഉണ്ട്. സാമ്പത്തിക പ്രയാസം നേരിടുന്ന 10 യാത്രക്കാർക്ക് സൗജന്യ യാത്രയും ലഭ്യമാണ്. ഗോ മുസാഫിർ ജനറൽ മാനേജർ ഫിറോസ് നാട്ടു ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കോഴിക്കോട്ടേക്ക് ഉളള മുഴുവൻ സീറ്റുകളും ബുക്ക് ചെയ്തതായി ഫിറോസ് വ്യക്തമാക്കി.

മറ്റ് വിവാന സർവ്വീസുകളെ അപേക്ഷിച്ച് ടിക്കറ്റ് വർധനയിൽ ആശ്വാസം പകരുന്നതാണ് ഗോ മുസാഫിറിന്റെ സർവ്വീസുകൾ. ആദ്യ ചാർട്ടേഡ് വിമാനം ജൂലൈ 7ന് രാത്രി 8.25ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് ദോഹയിൽ രാത്രി 10.10ന് എത്തും. ദോഹയിലെ ബന്ധുക്കൾക്കൊപ്പം ഈദ് ആഘോഷിക്കാൻ തയാറെടുക്കുന്നവർക്ക് ഈ വിമാനത്തിൽ ദോഹയിലേക്ക് എത്താം.

നല്ല നാടൻ ലുക്കിൽ നടി ദീപ്തി സതി; പുത്തൻ ചിത്രങ്ങൾ സമൂഹമാധ്യമത്തെ ഇളക്കി മറിക്കുന്നു? കാണാം

അതേസമയം, കോഴിക്കോട് നിന്ന ദോഹയിൽ എത്തുന്ന വിമാനം അന്നു തന്നെ ദോഹയിൽ നിന്നും തിരിച്ച് വരും. രാത്രി 11.00 നാണ് വിമാനം യാത്ര തിരിക്കുന്ന സമയം. ഈ വിമാനം 222 യാത്രക്കാരുമായാണ് പുറപ്പെടുന്നത്. പിറ്റേ ദിവസം രാവിലെ 6.30 - ന് കോഴിക്കോട് വന്നെത്തും. ദോഹയിൽ നിന്നും കോഴിക്കോട് എത്താൻ 1,650 റിയാൽ ആണ് ഈടാക്കുന്നത്. അതായത്, ഇന്ത്യൻ രൂപ പ്രകാരം, 35,145 രൂപ വരും ഇത്.

യുഎഇ പ്രവാസികള്‍ ജാഗ്രതൈ: ചൂട് വീണ്ടും വർധിക്കും, ശക്തമായ പൊടിക്കാറ്റും; ആശ്വസ മഴയും ഉണ്ടായേക്കുംയുഎഇ പ്രവാസികള്‍ ജാഗ്രതൈ: ചൂട് വീണ്ടും വർധിക്കും, ശക്തമായ പൊടിക്കാറ്റും; ആശ്വസ മഴയും ഉണ്ടായേക്കും

Recommended Video

cmsvideo
രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics

അതേസമയം, അവധക്കാലം തിരിച്ച് പോകാനും യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കില്ല. ഓഗസ്റ്റ് 12 - ന് കോഴിക്കോട് - ദോഹ, ദോഹ കോഴിക്കോട് എന്നിങ്ങനെ 2 സർവീസുകൾ കൂടി ഉണ്ടാകും. ഈ സർവ്വീസുകളിലൂടെ പ്രവാസികൾക്ക് ദോഹയിലേക്ക് പോകാം. അതേസമയം, കോഴിക്കോട് - ദോഹയ്ക്ക് 1,650 റിയാലും ദോഹ-കോഴിക്കോട് 550 റിയാലുമാണ് നിരക്ക് നൽകേണ്ടി വരിക.

English summary
Indigo has ready to chartered special flights for passengers from Doha to Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X