ഇറാന് ഇന്ത്യക്കാര്‍ക്കുള്ള ഇളവ് അവസാനിപ്പിച്ചു; നവംബര്‍ 22 മുതല്‍ വിസ ചട്ടങ്ങള്‍ മാറ്റി, കാരണം ഇതാണ്
തെഹ്റാന്: ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ പ്രവേശനത്തിന് നല്‍കിയിരുന്ന അനുമതി ഇറാന് അവസാനിപ്പിച്ചു. ഇനി ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഇറാനിലേക്ക് വിസ ഇല്ലാതെ യാത്ര സാധ്യമല്ല. നവംബര്‍ 22 മുതലാണ് പുതിയ മാറ്റം നടപ്പാകുക. ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വിസ രഹിത പ്രവേശന അനുമതി ചിലര്‍ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതാണ് നടപടിക്ക് കാരണം.
ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ഇറാനിലേക്ക് പ്രവേശിക്കണം എങ്കില്‍ വിസ നിര്‍ബന്ധമാണ്. ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്ക് പോകണം എങ്കിലും വിസ വേണം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ പ്രത്യേക സര്‍ക്കുലര്‍ ഇറക്കി. ക്രിമിനല്‍ സംഘങ്ങള്‍ ഇറാന് നല്കിയ ഇളവ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ നീക്കമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഇറാനിലെ വ്യാജ ജോലി വാഗ്ദാനത്തില്‍ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങുന്നുണ്ട്. കൂടാതെ മറ്റു രാജ്യങ്ങളിലേക്കുള്ള യാത്ര വാഗ്ദാനം ചെയ്തും തട്ടിപ്പ് നടക്കുന്നു. ചിലരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഭവങ്ങളുമുണ്ടായി. നിരന്തരം ഇത്തരം വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് വിസ ഇളവ് ഇറാന് അവസാനിപ്പിച്ചത്.
സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന രാജ്യമാണ് ഇറാന്. അമേരിക്കയുടെ ഉപരോധനം ഇറാന് നേരിടുന്നുണ്ട്. ഇതില്‍ നിന്ന് മറികടക്കാനാണ് ടൂറിസം മേഖല പരിപോഷിപ്പിക്കാന്‍ തീരുമാനിച്ചതും വിദേശികളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചതും. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ രഹിത യാത്ര ഇറാന് അനുവദിച്ചതും ടൂറിസം ലക്ഷ്യമിട്ടായിരുന്നു.
ചെലവ് കുറഞ്ഞ ടൂറിസം ഇനി ഇല്ല
ഷിയാ വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് ഇറാന്. നിരവധി ഷിയാ പണ്ഡിതന്മാരുടെ ഖബറിടവും ഇറാനിലുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമടക്കം നിരവധി പേര് തീര്‍ഥാടനത്തിന് ഇറാനിലേക്ക് പോകാറുണ്ടായിരുന്നു. കൂടാതെ വിനോദ സഞ്ചാരത്തിനും എത്താറുണ്ട്. ഇവരില്‍ പലരെയും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്.
ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ് ഇറാന്റെ റിയാലിന്. അതുകൊണ്ടുതന്നെ ചെലവ് കുറഞ്ഞ വിനോദ സഞ്ചാരം സാധ്യമായിരുന്നു. മാത്രമല്ല, യൂറോപ്പിലേക്കും മധ്യേഷ്യയിലേക്കും ചെലവ് കുറഞ്ഞ യാത്രയ്ക്കും ഇറാന് വഴി അവസരമുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം നിര്‍ത്തിവയ്ച്ചിരിക്കുകയാണ്. ഇനി ഇന്ത്യക്കാര്‍ക്ക് ഇറാനില്‍ പ്രവേശിക്കണമെങ്കില്‍ നേരത്തെ വിസ എടുക്കേണ്ടത് ആവശ്യമാണ്.
ഇറാനിലേക്ക് പോകുന്നതിന് വിസ വേണ്ട എന്ന ഇളവ് ഒരു വര്‍ഷം മുമ്പാണ് അനുവദിച്ചിരുന്നത്. ഇതുപ്രകാരം വിസ ഇല്ലാതെ ഇറാനിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 15 ദിവസം അവിടെ തങ്ങാന്‍ സാധിക്കുമായിരുന്നു. അതിന് ശേഷവും ഇറാനില്‍ കഴിയണം എങ്കില്‍ വിസ എടുക്കേണ്ടതുണ്ട്. നിലവിലെ റദ്ദാക്കല്‍ താല്ക്കാലികമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തിയാല്‍ ഒരുപക്ഷേ വിസ ഇളവ് പുനരാരംഭിച്ചേക്കും.
-
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ്












Click it and Unblock the Notifications