കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയോട് 'പോയി പണി നോക്കാന്‍' ഇറാന്‍... ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുത്തന്‍ ആണവ യുദ്ധക്കപ്പല്‍

അമേരിക്കയ്ക്കെതിരെ സാധ്യമായ നിയമനടപടികളെ കുറിച്ചും ഇറാന്‍ ആരായുന്നുണ്ട്

Google Oneindia Malayalam News

ടെഹ്‌റാന്‍: അമേരിക്കന്‍ നടപടികളോട് അതി ശക്തമായി പ്രതികരിച്ച് ഇറാന്‍ രംഗത്ത്. ആണവ കരാര്‍ സംബന്ധിച്ച കാര്യങ്ങളില്‍ അമേരിക്ക ഇപ്പോള്‍ നടത്തുന്ന വാഗ്ദാന ലംഘനങ്ങളില്‍ പ്രകോപിതരാണ് ഇറാന്‍.

ലോകത്തെ ഞെട്ടിയ്ക്കുന്ന ഒരു നിര്‍ദ്ദേശമാണ് കഴിഞ്ഞ ദിവസം തങ്ങളുടെ ആണവ ശാസ്ത്രജ്ഞര്‍ക്ക് ഇറാന്‍ നല്‍കിയത്. ആണവ യുദ്ധക്കപ്പലുകള്‍ തയ്യാറാക്കാന്‍.

പ്രസിഡന്റ് ഹസ്സന്‍ റൗഹാനിയുടെ നിര്‍ദ്ദേശം ദേശീയ ടെലിവിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്തു. ഞെപ്പിക്കുന്ന നടപടികളിലേക്കാണ് ഇറാന്‍ കടക്കുന്നത്.

അമേരിക്കയുടെ കള്ളക്കളി?

അമേരിക്കയുടെ കള്ളക്കളി?

ഇറാനുമായി ബന്ധപ്പെട്ട് ആണവ കരാറില്‍ അമേരിക്ക കള്ളക്കളി നടത്തുന്നു എന്നാണ് ആക്ഷേപം. ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഇറാന് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനമെടുത്തിരുന്നു.

അമേരിക്ക വാക്ക് മാറി

അമേരിക്ക വാക്ക് മാറി

എന്നാല്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറുന്ന നിലപാടാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. 10 വര്‍ഷം കൂടി നിരോധനം നീട്ടാനാണ് അമേരിക്കന്‍ സെനറ്റ് തീരുമാനിച്ചിട്ടുള്ളത്. ഇതാണ് ഇറാനെ പ്രകോപിപ്പിച്ചത്.

വിശ്വാസ്യതയില്ലാത്തവര്‍

വിശ്വാസ്യതയില്ലാത്തവര്‍

വിശ്വാസ്യതയില്ലാത്തവര്‍ എന്നാണ് അമേരിക്കയെ ഇറാന്റെ വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയും ഇറാനും തമ്മില്‍ മറ്റൊരു സൈനിക ഇടപാട് സംബന്ധിച്ച കേസും ഇപ്പോള്‍ നടക്കുന്നുണ്ട്.

ആണവ യുദ്ധക്കപ്പലുകള്‍ ഒരുക്കാന്‍

ആണവ യുദ്ധക്കപ്പലുകള്‍ ഒരുക്കാന്‍

അണ്വായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാനാണ് പ്രസിഡന്റ് ഹസ്സന്‍ റൗഹാനി ഇപ്പോള്‍ ആണവ ശാസ്ത്രജ്ഞര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ദേശീയ ടെലിവിഷന്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിയമ യുദ്ധത്തിനും ഇറങ്ങും

നിയമ യുദ്ധത്തിനും ഇറങ്ങും

അണ്വായുധ ശേഷിയുള്ള യുദ്ധക്കപ്പലുകള്‍ ഉണ്ടാക്കുന്നതില്‍ നിര്‍ത്തുന്നില്ല ഇറാന്റെ ഭീഷണി. അമേരിക്കയ്‌ക്കെതിരെ നിയമയുദ്ധത്തിനുള്ള സാധ്യതകളും അവര്‍ അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

 ആറ് ലോക രാജ്യങ്ങള്‍

ആറ് ലോക രാജ്യങ്ങള്‍

ആറ് ലോക രാജ്യങ്ങളാണ് ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വിശദമായ പരിശോധവകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഈ ഉപരോധം പിന്‍വലിക്കാന്‍ തീരുമാനിച്ചു. പക്ഷേ അടുത്തിടെ ചേര്‍ന്ന അമേരിക്കന്‍ സെനറ്റ് നിര്‍ദ്ദേശിച്ചത് 10 വര്‍ഷം കൂടി ഉപരോധം തുടരാനാണ്.

 ഇറാന്റെ പ്രതിസന്ധികള്‍ക്ക് കാരണം

ഇറാന്റെ പ്രതിസന്ധികള്‍ക്ക് കാരണം

ഇറാന്റെ പ്രതിസന്ധികള്‍ക്കുള്ള പ്രധാന കാരണം ഈ ഉപരോധമാണ്. എണ്ണ ഉത്പാദക രാഷ്ട്രമാണെങ്കിലും ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആരും തയ്യാറായിരുന്നില്ല. ഉപരോധം പിന്‍വലിക്കപ്പെടുന്നതോടെ രാഷ്ട്രത്തിന്റെ സമ്പദ്ഘചന മെച്ചപ്പെടും എന്ന പ്രതീക്ഷയില്‍ ആയിരുന്നു.

അമേരിക്കയുടെ ലക്ഷ്യം എന്ത്?

അമേരിക്കയുടെ ലക്ഷ്യം എന്ത്?

മിഡില്‍ ഈസ്റ്റില്‍ അമേരിക്കക്കും സംഖ്യ കക്ഷികള്‍ക്കും ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിക്കുന്ന രാജ്യമാണ് ഇറാന്‍. സിറിയയില്‍ ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ റഷ്യയ്‌ക്കൊപ്പമാണ് ഇറാന്‍.

ഹൂതി വിമതര്‍ക്ക് സഹായം നല്‍കുന്നതും

ഹൂതി വിമതര്‍ക്ക് സഹായം നല്‍കുന്നതും

അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. സൗദിയ്‌ക്കെതിരെ പോരാടുന്ന ഹൂതി വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഇറാന്‍ ആണെന്നാണ് ആരോപണം.

ലോകം വീണ്ടും ഭയപ്പാടിലേക്ക്

ലോകം വീണ്ടും ഭയപ്പാടിലേക്ക്

ഇറാന്‍ അണ്വായുധ ശേഷിയുള്ള യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുന്ന എന്ന വാര്‍ത്ത ലോകത്തെ ഭയപ്പാടിലേക്ക് തള്ളിയിടുന്നത്. ഇത് ഏത് തരത്തിലുള്ള പ്രത്യാഘാതമാണ് സൃഷ്ടിക്കുക എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

English summary
Iran’s President Hassan Rouhani has ordered the head of the country’s Atomic Energy Organisation to start planning the development of nuclear-powered ships in reaction to what he called the United States’ violation of their nuclear deal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X