കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേടിക്കുക... ഐസിസിന്‍റെ കയ്യില്‍ ആറ്റം ബോബ്

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുന്ന ഒരു വിവരം. ഐസിസ് ആറ്റം ബോംബ് ഉണ്ടാക്കിയിരിക്കുന്നു. ബോംബ് നിര്‍മിക്കാനാവശ്യമായ യുറേനിയം തങ്ങളുടെ പക്കലുണ്ടെന്നാണ് ഐസിസ് വ്യക്തമാക്കിയിരിക്കുന്നത്.

മുസ്ലീം ഭീകരവാദികളായ ഐസിസ്, അല്‍ഖ്വായ്ദയേക്കാള്‍ ഭയക്കേണ്ടവരാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അവരുടെ കയ്യില്‍ ആണവായുധം കൂടി എത്തുന്നതോടെ ലോകം തന്നെ ഭീതിയിലാകും.

ISIS

മൊസ്യൂള്‍ സര്‍വ്വകലാശാലയില്‍ നിന്ന് 40 കിലോ ഗ്രാം യുറേനിയം തങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ഐസിസ് തീവ്രവാദിയായ മുസ്ലീം അല്‍ ബ്രിട്ടാനി ട്വിറ്ററിലൂടെ അറിയിച്ചത്. ഇതുവഴി ബോംബ് ഉണ്ടാക്കിക്കഴിഞ്ഞതായും അവര്‍ അവകാശപ്പെടുന്നു. ഡേര്‍ട്ടി ബോംബ്... അതെ വൃത്തികെട്ട ബോംബ്. ആറ്റം ബോംബിന്‍റെ ഭീകരത ഹിരോഷിമയിലും നാഗസാക്കിയിലും ലോകം കണ്ടതാണ്.

ബ്രിട്ടീഷ് സ്‌ഫോടക വസ്തു വിദഗ്ധനായ ഹുമായുണ്‍ താരിഖിന്റെ സഹായത്തോടെ ആറ്റം ബോബ് നിര്‍മിച്ചുവെന്നാണ് വിവരം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഹുമായൂണ്‍ ഐസിസിനൊപ്പമാണ്.

ലണ്ടനിലെ പൊതു സ്ഥലത്ത് ഈ ബോംബ് പൊട്ടിത്തെറിച്ചാല്‍ എങ്ങനെയിരിക്കും എന്ന ചോദ്യവും ഐസിസ് തീവ്രവാദികള്‍ തമാശ രൂപേണ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ വെറുമൊരു തമാശയായി കാണാനാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പാശ്ചാത്യരാഷ്ട്രങ്ങളില്‍ നിന്ന് ഐസിസിലേക്ക് ഏറ്റവും അധികം ആളുകളെത്തുന്നത് ഇംഗ്ലണ്ടില്‍ നിന്നാണ്.

English summary
Islamic State has a 'dirty bomb' says British
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X