കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക-ഇസ്രായേല്‍ ബന്ധം വഷളാവുന്നു, യുഎസ് അംബാസഡറെ വിളിച്ചുവരുത്തി

ഇസ്രായേലിനെതിരേ യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധം വഷളാവുന്നു. അമേരിക്കന്‍ അംബാസഡറെ ഇസ്രായേല്‍ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

  • By Ashif
Google Oneindia Malayalam News

തെല്‍അവീവ്: പലസ്തീന്‍ ഭൂമിയിലെ ഇസ്രായേലിന്റെ അനധികൃത നിര്‍മാണത്തിനെതിരേ യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധം വഷളാവുന്നു. അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി ഇസ്രായേല്‍ പ്രതിഷേധമറിയിച്ചു. മുമ്പ് ഇസ്രായേലിനെതിരേ രക്ഷാസമിതിയില്‍ വരുന്ന പ്രമേയങ്ങള്‍ അമേരിക്ക വീറ്റോ ചെയ്യുകയാണ് പതിവ്. അതുകൊണ്ട് തന്നെ ഇസ്രായേല്‍ വിരുദ്ധ പ്രമേയങ്ങള്‍ ഇതുവരെ പാസായിട്ടുമില്ല.

എന്നാല്‍ ഇത്തവണ വീറ്റോ ചെയ്യാതെ അമേരിക്ക വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്. ഞായറാഴ്ച വൈകീട്ടാണ് അമേരിക്കന്‍ അംബാസഡര്‍ ഡാനിയല്‍ ഷാപിറോയെ വിളിപ്പിച്ചതെന്ന് ഇസ്രായേല്‍ വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാസമിതിയില്‍ പ്രമേയം അനുകൂലിച്ച മറ്റു പത്ത് രാജ്യങ്ങളുടെ അംബാസഡര്‍മാരെ ഇസ്രായേല്‍ കഴിഞ്ഞദിവസം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

പ്രമേയത്തിന് പിന്നില്‍ ഒബാമ ഭരണകൂടം!

ഒബാമ ഭരണകൂടമാണ് പ്രമേയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്രമേയം പസാക്കുന്നതിന് വേണ്ടി അവര്‍ നീക്കം നടത്തിയെന്ന് ബോധ്യമായിട്ടുണ്ടെന്ന് മന്ത്രിസഭാ യോഗത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അമേരിക്കയില്‍ ഇതുവരെയുണ്ടായിരുന്ന ഭരണകൂടങ്ങളും ഇസ്രായേലും തമ്മില്‍ കുടിയേറ്റ നിര്‍മാണം സംബന്ധിച്ച് ഭിന്നാഭിപ്രായമുണ്ടായിരുന്നെങ്കിലും ഇസ്രായേലിനെതിരേ അമേരിക്ക പ്രവര്‍ത്തിച്ചിരുന്നില്ലെന്നും നെതന്യാഹു ഓര്‍മിപ്പിച്ചു.

അമേരിക്ക ഒന്നും മിണ്ടുന്നില്ല

എന്നാല്‍ ഇതുസംബന്ധിച്ച് അമേരിക്കന്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല. എന്നാല്‍ വെള്ളിയാഴ്ച സമാനമായ കുറ്റപ്പെടുത്തലില്‍ ദേശീയ സുരക്ഷാ ഡപ്യുട്ടി ഉപദേഷ്ടാവ് ബെന്‍ റോഡസ് പ്രതികരിച്ചിരുന്നു. ഇസ്രായേലിന്റെ സുരക്ഷയുടെ കാര്യത്തില്‍ ഒബാമക്ക് നിര്‍ബന്ധമുണ്ടെന്നും പ്രമേയത്തിന് പിന്നില്‍ അേേമരിക്ക പ്രവര്‍ത്തിച്ചുവെന്ന ആരോപണം ശരിയല്ലെന്നും റോഡസ് പറഞ്ഞു.

പത്ത് രാജ്യങ്ങളുടെ പ്രതിനിധികളെ വിളിപ്പിച്ചു

ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അംഗോള, ഈജിപ്ത്, ജപ്പാന്‍, സ്‌പെയിന്‍, ഉക്രൈന്‍, ഉറുഗ്വേ എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരെയാണ് ഇസ്രായേല്‍ കഴിഞ്ഞദിവസം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. നിങ്ങള്‍ സമാധാനത്തിന് വേണ്ടിയല്ല, ഇസ്രായേലിന് എതിരായാണ് വോട്ട് ചെയ്തതെന്നായിരുന്നു ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.

നിയമവിരുദ്ധ നിര്‍മാണം

അധിനിവിഷ്ട പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന നിര്‍മാണങ്ങള്‍ക്ക് നിയമ പിന്‍ബലമില്ലെന്നാണ് കഴിഞ്ഞദിവസം രക്ഷാസമിതിയില്‍ പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുന്നത്. നിര്‍മാണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ദ്വിരാഷ്ട്ര പരിഹാരത്തിനും സമാധാനത്തിനും ഇസ്രായേല്‍ നടപടി തടസമാണെന്നും പ്രമേയം വ്യക്തമക്കുന്നു.

English summary
Israeli Prime Minister Benjamin Netanyahu summoned the US ambassador and launched a scathing attack Sunday on the Obama administration after its refusal to veto a UN Security Council resolution condemning Israel's settlements in the West Bank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X